പ്രശസ്തനായ ഫ്രഞ്ച് സാഹിത്യവിമർശകനും ധൈഷണികനുമാണ് റൊളാങ്ങ് ബാർത്ത് (നവംബർ 12, 1915 - മാർച്ച് 25, 1980). ആധുനിക ഫ്രഞ്ച് സാഹിത്യ ചിന്തയുടേയും ഭാഷദർശനത്തിന്റേയും ഗതിവിഗതികൾ നിർണ്ണയിക്കുന്നതിൽ ഇദ്ദേഹം വഹിച്ചിട്ടുള്ള പങ്ക് വളരെ വലുതാണ്.

Roland Gérard Barthes
ജനനം(1915-11-12)12 നവംബർ 1915
Cherbourg
മരണം25 മാർച്ച് 1980(1980-03-25) (പ്രായം 64)
Paris
കാലഘട്ടം20th-century philosophy
പ്രദേശംWestern Philosophy
ചിന്താധാരStructuralism
Semiotics
Post-structuralism
പ്രധാന താത്പര്യങ്ങൾSemiotics,
Literary theory
ശ്രദ്ധേയമായ ആശയങ്ങൾDeath of the author
Writing degree zero

ജീവിതരേഖതിരുത്തുക

1915-ൽ ഫ്രാൻസിലെ ഷെർബെർഗിൽ ജനിച്ചു. ബാർത്തിന് ഒരു വയസുള്ളപ്പോൽ അച്ചൻ യുദ്ധരംഗത്തുവെച്ച് കൊല്ലപ്പെട്ടു. പാരീസിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ബയോണിലേക്ക് പോയി. ഒരു ക്ഷയരോഗിയായി യൗവനകാലം കഴിക്കേണ്ടിവന്ന ബാർത്ത് നിരവധി നാടുകളിൽ പിന്നീട് അദ്ധ്യാപകനായി പ്രവർത്തിച്ചു. റുമാനിയ, ഈജിപ്ത്, ന്യൂയോർക്ക് എന്നിവിടങ്ങളിലെ ജോലികൾക്കുശേഷം 1977-ൽ പാരീസിലെ കോളേജ് ഓഫ് ഫ്രാൻസിൽ സാഹിത്യ ചിഹ്നവിജ്ഞാനീയത്തിന്റെ പ്രൊഫസറായി നിയമിക്കപ്പെട്ടു. ഒരു ബുദ്ധിജീവി എന്ന നിലയിൽ ബാർത്തിന്റെ ജീവിതത്തിന് നിരവധി പരിണാമദശകളുണ്ട്. മാർക്സിസത്തിന്റേയും അസ്തിത്വവാദത്തിന്റേയും സ്വാധീനവലയത്തിൻ കീഴിലായിരുന്നു ചെറുപ്പകാലത്ത് ബാർത്ത്. ഒരു ഘടനാവാദി എന്ന നിലയിൽ പിൽകാലത്ത് ശ്രദ്ധിക്കപ്പെട്ട അദ്ദേഹം ഒടുവിൽ ഉത്തരഘടനാവാദത്തിന്റെ വക്താവും പ്രയോക്താവുമായി മാറി. സാംസ്കാരികവിമർശനത്തിന്റെ മണ്ഡലത്തിലേക്കും പിൽകാലത്ത് അദ്ദേഹം ആകൃഷ്ടനായിത്തീർന്നു. 'ഗ്രന്ഥകാരന്റെ മരണം' എന്ന അദ്ദേഹത്തിന്റെ ആശയം ധൈഷണികലോകത്ത് വലിയ ചർച്ചക്ക് വഴിതെളിച്ചു. 1980-ൽ അന്തരിച്ചു.

ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ട പ്രധാനകൃതികൾതിരുത്തുക

 • റൈറ്റിങ്ങ് ഡിഗ്രി സീറോ(1967)
 • മിത്തോളജീസ് (1972)
 • ഓൺ റസീൻ(1964)
 • ക്രിട്ടിക്കൽ എസ്സേയ്സ്(1974)
 • എലിമെന്റ്സ് ഓഫ് സെമിയോളജി(1964)
 • ക്രിറ്റിസിസം ആൻഡ് ട്രൂത്ത് (1987)
 • ദ ഫാഷൻ സിസ്റ്റം(1985)
 • എസ്/സെഡ്(1974)
 • ദ എമ്പയർ ഓഫ് സൈൻസ്(1983)
 • സാഡ്, ഫ്യൂറിയോ, ലൊയോള(1976)
 • ദ പ്ലഷർ ഓഫ് ദ ടെക്റ്റ് (1975)
 • ബാർത്ത് ബൈ ബാർത്ത്(1977)
 • എ ലവേർസ് ഡിസ്കോഴ്സ് (1978)
 • ക്യാമറ ല്യൂസിഡ(1982)
 • ദ സെമിയോടിക് ചലഞ്ച്(1988)

മറ്റുള്ളവർ സമാഹരിച്ച് പ്രസിദ്ധപ്പെടുത്തിയ കൃതികൾതിരുത്തുക

 • ഇമേജ്-മ്യൂസിക്ക്-ടെക്റ്റ്
 • ദ ഗ്രെയിൻ ഓഫ് ദ വോയിസ് : ഇന്റർവ്യൂസ് (1962-80)
 • എ ബാർത്ത്സ് റീഡർ
 • ദ റസ് ൾ ഓഫ് ദ ലാംഗ്വേജ്[1]

അവലംബംതിരുത്തുക

 1. സമകാലിക സാഹിത്യസിദ്ധാന്തം(2007), പുറം. 35-6, രാധിക സി നായർ, കറന്റ് ബുക്സ് കോട്ടയം, ഒന്നാം പതിപ്പ് 2001
"https://ml.wikipedia.org/w/index.php?title=റൊളാങ്ങ്_ബാർത്ത്&oldid=3456493" എന്ന താളിൽനിന്ന് ശേഖരിച്ചത്