ബഹിരാകാശത്തിന്റെ കഠിനവും സങ്കീർണ്ണവുമായ പരിസ്ഥിതിയിൽ താപനില, മർദ്ദം, വികിരണങ്ങൾ, ശ്വാസോച്ഛാസം എന്നിവയെ ശാസ്ത്രീയമായി ക്രമപ്പെടുത്തുന്നതിനു സംവിധാനം ചെയ്യപ്പെട്ട വസ്ത്രമാണ് സ്പേസ് സ്യൂട്ട്. ബഹിരാകാശ നിലയത്തിൽ സ്പേസ് സ്യൂട്ടുകൾ പലപ്പോഴും ഒരു മുൻകരുതൽ എന്ന നിലയിലല്ലാതെ, വിദഗ്ദ്ധ പ്രവർത്തനങ്ങൾ (ഇ.വി.എ- Extra Vehicular Activity), ബഹിരാകാശവാഹനത്തിനു പുറത്ത് നിർവ്വഹിയ്ക്കുന്നതിനും ഏകോപിപ്പിയ്ക്കുന്നതിനും സഹായിയ്ക്കുന്നു. ഓക്സിജൻ വിതരണവും ശരീരത്തിന്റെ സ്വാഭാവികപ്രവർത്തനങ്ങളും ബഹിരാകാശപരിസ്ഥിതിയിൽ പിഴവില്ലാതെ പ്രവർത്തിക്കുന്നതുവഴി യാത്രികനു തന്റെ ദൗത്യങ്ങൾ അനായാസമായി നിർവ്വഹിയ്ക്കുന്നതിനു ഇതുമൂലം കഴിയുന്നു.

Orlan space suit, worn by astronaut Michael Fincke outside the International Space Station


പ്രവർത്തനങ്ങൾ തിരുത്തുക

വിവിധതരം ഉദ്ദേശങ്ങൾക്കായി മൂന്ന് തരം സ്പേസ് സ്യൂട്ടുകൾ ഉപയോഗിയ്ക്കപ്പെടുന്നു.

1.ഐ.വി.എ (Intra Vehicular Activity)

ബഹിരാകാശനിലയത്തിനകത്തെയോ,പേടകത്തിലേയോ മർദ്ദം നിശ്ചിതമായി ക്രമപ്പെടുത്തിയിരിയ്ക്കുന്നതിനാൽ ഐ.വി.എ സ്യൂട്ടുകൾ ഭാരം കുറഞ്ഞവയാണ്.ആയാസരഹിതവും സുഖകരവുമായ ഒരു പ്രവർത്തനാന്തരീക്ഷം ഇവ പ്രദാനം ചെയ്യുന്നു.

2.ഇ.വി.എ (Extra Vehehicular Activity)

പേടകത്തിനു പുറത്തെ പര്യവേക്ഷണപ്രവർത്തനങ്ങൾക്ക് സംജ്ഞമാക്കിയിട്ടുള്ളവ.

3. ഐ.ഇ.വി.എ

ബഹിരാകാശ വാഹനത്തിനു അകത്തും പുറത്തും ഉപയോഗിയ്ക്കുന്നതിനു രൂപകല്പന ചെയ്തിട്ടുള്ളതാണിവ.


ബഹിരാകാശവാഹനത്തിനു അകത്തും പുറത്തും ഉപയോഗിക്കുന്നതിന് ഐ.ഇ.വി.എ സ്യൂട്ടുകൾ ഉപയോഗിക്കുന്നു.ജെമനി ജി 4 സി സ്യൂട്ട് ഒരു ഉദാഹരണമാണ്.പേടകത്തിനുപുറത്തെ അനിശ്ചിതത്വം നേരിടുന്നതിനു സഹായകരമാണിവ[1]. ചെറുബഹിരാകാശ ശകലങ്ങളേയും,ധൂളിരൂപത്തിലുള്ള ഉൽക്കാപ്രഹരത്തേയും ഇവ പ്രതിരോധിയ്ക്കും.

ബഹിരാകാശസഞ്ചാരികളെ പരിരക്ഷിക്കുന്നതു കൂടാതെ യാത്രികർക്കു ചലനാത്മകതയ്ക്കും സാധാരണ ശരീരപ്രവർത്തനങ്ങൾക്കും അവരെ ഈ സംവിധാനം സംജ്ഞമാക്കുന്നു.ആംസ്ട്രോങ് പരിധിക്ക് മുകളിലുള്ള ഉയരമായ, ഏകദേശം 19,000 മീറ്റർ (62,000 അടി),ഉയരത്തിൽ ശരീര താപനിലയും മർദ്ദവും ക്രമീകരിയ്ക്കുന്നതിനുള്ള വസ്ത്രങ്ങൾ അത്യന്താപേക്ഷിതമാണ്. 1961 ൽ ​​യൂറി ഗഗാറിൻ ധരിച്ച സോവിയറ്റ് എസ്കെ -1 ആണ് മനുഷ്യൻ ധരിച്ച ആദ്യ സ്പേസ് സ്യൂട്ട്.

സൂര്യന്റെ സ്ഥാനത്തെ ആശ്രയിച്ച് താപനിലയും വികിരണവും 250 ° F (121 ° C) വരെ ഉയർന്നും -387 ° F (-233 ° C) താഴുകയും ചെയ്യാം. അതിനാൽ, സ്പെയ്സ്യൂട്ടുകൾ ശരിയായ സുരക്ഷിതത്വവും, ആവശ്യമായ ഉഷ്മാവും പ്രദാനം ചെയ്യണം.[2]

ബഹിരാകാശത്തിലെ മർദ്ദശൂന്യത മനുഷ്യശരീരത്തിൽ നിരവധി രാസപ്രവർത്തനങ്ങൾക്ക് വഴിവയ്ക്കുന്നു . ഇത് വാതകങ്ങളും മറ്റു ശാരീരികപ്രക്രിയകളും ശരീരത്തിൽ ഉടലെടുക്കുന്നതിനും വികസിയ്ക്കുന്നതിനും കാരണമാകുന്നു. ശരീരത്തെ ഇത്തരം വിനാശകരമായ രാസപ്രക്രിയയെ അതിജീവിക്കുന്നതിനു , സ്ഥലത്തെ മർദ്ദത്തിനു വിപരീതമായി സ്യൂട്ടിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടത് അത്യാന്താപേക്ഷിതമാണ്.[3][4]

 
Apollo A7L space suit worn by astronaut Buzz Aldrin on Apollo 11

പ്രധാന ധർമ്മങ്ങൾ തിരുത്തുക

  • സ്ഥിരമായ ആന്തരിക മർദ്ദം
  • ചലനാത്മകത
  • ശ്വസനയോഗ്യമായ ഓക്സിജനും കാർബൺ ഡൈ ഓക്സൈഡിന്റെ പുറന്തള്ളലും.
  • താപനില ക്രമീകരിയ്ക്കൽ
  • ആശയവിനിമയ സംവിധാനം
  • ഖര,ദ്രാവക ശാരീരിക മാലിന്യങ്ങളുടെ ശേഖരണം.

യാത്രികൻ പേടകത്തിനു പുറത്താണെങ്കിൽ (EVA) അൾട്രാവയലറ്റ് വികിരണത്തിനെതിരെയുള്ള സംരക്ഷണം,കണികാ വികിരണത്തിനെതിരെയുള്ള സംരക്ഷണം,ബഹിരാകാശവാഹനത്തിന്റെ ഭ്രമണവുമായി ബന്ധപ്പെട്ട് ഡോക്ക്, റിലീസ്, കൂടാതെ അവയെ ബന്ധിപ്പിക്കൽ എന്നിവയ്ക്കുള്ള സംജ്ഞീകരണങ്ങൾ സ്പേസ് സ്യൂട്ടിൽ ക്രമീകരിച്ചിട്ടുണ്ടാകും.

സ്പെയ്സ്യൂട്ടിനു ഏറ്റവും ഉള്ളിലായി, ദ്രാവകം ഒഴുകിനീങ്ങുന്ന പാകത്തിൽ ചെറിയ കുഴലുകൾ ചേർത്ത് ഒരു ശീതീകരണ സംവിധാനമായി പ്രവർത്തിപ്പിയ്ക്കുന്ന അടിവസ്ത്രം ധരിക്കുന്നു. സഞ്ചാരിയുടെ തല, കൈ, കാലുകൾ ഒഴികെ ശരീരം മുഴുവനും ആവരണം ചെയ്യുന്നതാണിത്.[5]

രൂപകല്പന തിരുത്തുക

80 ൽ ​​അധികം കമ്പനികൾ ഉൽപ്പാദിപ്പിച്ച വിവിധ തയ്യൽ നിർമ്മിത ഘടകങ്ങളിൽ നിന്ന് ഒരു ഇഎംയു സ്പെയ്സ്യൂട്ട് നിർമ്മിക്കപ്പെടുന്നു. എട്ട് ഇഞ്ച് വാഷറുകൾ മുതൽ 30 ഇഞ്ച് നീളമുള്ള ജലം സംഭരിച്ച അറവരെ സ്യൂട്ട് ഭാഗങ്ങളായി വരും.

പ്രാഥമിക ജീവൻ രക്ഷാ സംവിധാനം(Primary Life-Support System (PLSS). തിരുത്തുക

ഓക്സിജൻ വിതരണം, കാർബൺ ഡയോക്സൈഡ് നീക്കംചെയ്യൽ ,ഫിൽട്ടറുകൾ, വൈദ്യുതവിതരണം, ശീതീകരണത്തിനുള്ള ഫാൻ, ആശയവിനിമയ ഉപകരണങ്ങൾ എന്നിവ അടങ്ങിയിരിയ്ക്കുന്ന ഒരു പ്രാഥമിക ജീവൻ രക്ഷാ സംവിധാനമാണ് ആദ്യത്തേത്(Primary Life-Support System (PLSS).ഇതു യാത്രികന്റെ ശരീരത്തിനു പുറകിൽ മുകൾഭാഗത്ത് ചേർത്ത് ബന്ധിപ്പിച്ചിരിയ്ക്കും.[6] ഏഴ് മണിക്കൂർ നേരത്തേയ്ക്കുള്ള ഓക്സിജൻ സ്യൂട്ട് ടാങ്കിൽ സൂക്ഷിക്കാം. ഒരു ദ്വിതീയ ഓക്സിജൻ വിതരണ സംവിധാനവും സ്യൂട്ടിലുണ്ട്. ഇതിന് അടിയന്തര സാഹചര്യത്തിൽ 30 മിനിറ്റ് ഓക്സിജൻ നൽകുവാനുള്ള ശേഷിയുണ്ട്.ഇത് പ്രാഥമിക യൂണിറ്റിന്റെ അടിഭാഗത്തായി വേഗം നീക്കം ചെയ്യാവുന്ന രീതിയിൽ സ്ഥാപിച്ചിരിക്കുന്നു.

പി.എൽ.എസ്.എസ്-ഉപഘടകങ്ങൾ

  • ഓക്സിജൻ വിതരണം
  • ഓക്സിജൻ വെന്റിലൈറ്റിംഗ് സർക്യൂട്ട് *
  • ദ്രാവകവിതരണ ശൃംഖല
സ്പേസ് സ്യൂട്ട് കമ്മ്യൂണിക്കേഷൻ സിസ്റ്റം തിരുത്തുക

ഓക്സിജന്റെ വിതരണം, ഊഷ്മാവ്, താപനില, മർദ്ദം, തോതുകൾ സെൻസറുകൾ, ഇലക്ട്രിക്കൽ ഘടകങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പത്തു വ്യത്യസ്ത ചാനലുകളിലേക്ക് കൈമാറുന്നു.കൂടാതെ പേടകത്തിലേയ്ക്കും.ഭൂമിയിലെ നിയന്ത്രണ സംവിധാനങ്ങളിലേയ്ക്കും വിവരങ്ങൾ യഥാസമയം കൈമാറ്റം ചെയ്യുന്നു.[7] ഒരു സിൽവർ സിങ്ക് 17 വോൾട്ടുകളിൽ പ്രവർത്തിപ്പിക്കുന്ന റീചാർജബിൾ ബാറ്ററി , സ്യൂട്ടിലെ വൈദ്യുതി വിതരണത്തിനായി ഉപയോഗിക്കുന്നു.നെഞ്ച് ഭാഗത്ത് സ്യൂട്ടിൽ ഘടിപ്പിച്ചിരിയ്ക്കുന്ന ഡിസ്പ്ലേ യൂണിറ്റും നിയന്ത്രണ സംവിധാനങ്ങളും വഴി യാത്രികനു സ്യൂട്ടിന്റെ പ്രവർത്തനവും തൽസ്ഥിതിയും മനസ്സിലാക്കാം

ഡിസ്പ്ലേ ആൻഡ് കൺട്രോൾ മൊഡ്യൂൾ (DCM). തിരുത്തുക

ചെറുതും, ക്രമരഹിതമായ ആകൃതിയിലുള്ളതുമായ ഒരു പെട്ടിയാണ് ഡിസ്പ്ലേ ആൻഡ് കൺട്രോൾ മൊഡ്യൂൾ (DCM). പലതരം സ്വിച്ചുകൾ, വാൽവ്, ഡിസ്പ്ലേകൾ എന്നിവകൂടാതെ ശീതീകരണ ദ്രാവകത്തിന്റെ വിതരണം, ആശയവിനിമയം, മോഡ് സെലക്ഷൻ,, മുന്നറിയിപ്പ് സംവിധാനങ്ങൾ ഇതിലടങ്ങിയിരിയ്ക്കുന്നു.

ഹെൽമറ്റ് (ശിരോകവചം) തിരുത്തുക

ഇതിൽ മർദ്ദം ക്രമീകരിച്ചിരിയ്ക്കുന്നു, കഴുത്തിന്റെ ഭാഗത്ത് 25 സെ.മീറ്റർ വ്യാസമുള്ള വളയവും വെന്റിലേഷൻ സൗകര്യങ്ങൾ കൂടാതെ ദ്വിതീയ ഓക്സിജൻ ശേഖരം ഉപയോഗിക്കുന്നതിനു ഒരു ശുദ്ധീകരണ വാൽവും ഉണ്ട്.സൂര്യവികിരണങ്ങൾ നിന്നു സംരക്ഷിക്കുന്ന ഒരു കണ്ണാടി,ദാഹിയ്ക്കുമ്പോൾ ജലം വലിച്ചെടുത്ത് കുടിയ്ക്കുന്നതിനുള്ള കുഴൽ (In-suit Drink Bag (IDB),കാമറ,ടോർച്ച് എന്നിവയും ഘടിപ്പിച്ചിരിയ്ക്കുന്നു.ഹെൽമറ്റിന്റെ ഉള്ളിൽ യാത്രികനു തലയിൽ ഒരു നൈലോൺ കവചമുണ്ട്. അതിൽ ആശയവിനിമയത്തിനുള്ള എല്ലാ സംവിധാനങ്ങളും അടങ്ങിരിയ്ക്കുന്നു.

ലിക്വിഡ് കൂളിംഗ് & വെന്റിലേഷൻ ഗാർമെന്റ് (എൽസിവിജി)

സ്യൂട്ടിലെ 300 അടിയിലധികം നീളം ആക വരുന്ന പ്ലാസ്റ്റിക് കുഴലുകളിലൂടെ തണുത്ത വെള്ളം ഒഴുകുന്നു. സാധാരണഗതിയിൽ, ചുറ്റിലുമുള്ള ജലത്തിന്റെ താപനില 40-50 ° F (4.4-9.9 ° C)ആയി ക്രമീകരിച്ചിരിയ്ക്കുന്നു ഡിസ്പ്ലേ കണ്ട്രോൾ പാനലിൽ ഒരു വാൽവ് ഉപയോഗിച്ച് താപനില നിയന്ത്രിക്കാം. അടിയിൽ ധരിച്ചിരിയ്ക്കുന്ന വസ്ത്രങ്ങൾ(Spandex) ജലം നിറഞ്ഞുകഴിഞ്ഞാൽ 3.8 കി: ഗ്രാം വരെ ഭാരം വരും.ഓരോ വിരലിലും സൂക്ഷ്മ ബാറ്ററി-പവർ ഹീറ്ററുകൾ ഘടിപ്പിച്ചിട്ടുണ്ട്.

സ്പെയ്സ്യൂട്ടിലെ ജലത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുക എന്നതാണ് എൽസിവിജി എന്ന ഭാഗത്തിന്റെ പ്രവർത്തനം. ട്യൂബ് ശൃംഖലയിൽ ഒരു മിനിറ്റിൽ 4 പൗണ്ടായി ഇത് പമ്പ് ചെയ്യുന്നു. ഇതിലൂടെ, ബഹിരാകാശസഞ്ചാരികൾ ഉപാപചയപ്രവർത്തനം വഴി ഉത്പാദിപ്പിച്ച താപം നീക്കംചെയ്യുന്നു, അങ്ങനെ സഞ്ചാരികളുടെ ശരീരം തണുപ്പിച്ച് നിലനിർത്താൻ കഴിയും. മണിക്കൂറിൽ 1600-2000 Btu താപം നീക്കം ചെയ്യാൻ ഈ സംവിധാനത്തിനു കഴിയും.[8]

സന്ധികൾ, കാൽ മുട്ട്, അരക്കെട്ട് എന്നിവയെ സംരക്ഷിക്കുന്നതിനുള്ള സംവിധാനമാണ് താഴെഭാഗത്തുള്ളത്.യൂറിതെയ്ൻ പൂശിയ നൈലോൺ തുടങ്ങി അനേകം വസ്തുക്കൾ ഈ ഭാഗത്ത് നിർമ്മാണത്തിനുപയോഗിച്ചിരിയ്ക്കുന്നു.ചൂട് നിലനിർത്താനുള്ള സംവിധാനത്തിനായി ബൂട്ടിൽ പ്രത്യേക കവചിതമായ ഒരു അടപ്പ് ഉണ്ട്. മൂത്രത്തിന്റെ സംഭരണ ​​ഉപകരണവും സ്യൂട്ടിന്റെ താഴെ ഭാഗത്താണ്. പഴയ മാതൃകകൾക്ക് 950 മി.ലിറ്റർ ദ്രാവകങ്ങൾ വരെ ശേഖരിച്ച് വയ്ക്കാൻ കഴിഞ്ഞിരുന്നു. നിലവിൽ ഡിസ്പോസിബിൾ ഡയപ്പർ തരം വസ്ത്രങ്ങൾ ഉപയോഗിക്കുന്നു.

നിർമ്മാണം തിരുത്തുക

സ്പെയ്സ്യൂട്ട് നിർമ്മിക്കുന്നതിന് നിരവധി അസംസ്കൃത വസ്തുക്കൾ ഉപയോഗിക്കുന്നു. വസ്ത്രത്തിൽ വിവിധ തരം സിന്തറ്റിക് പോളിമറുകളുടെ മിശ്രണമാണ് ഉപയോഗിയ്ക്കുക. നെലോൺ ട്രൈക്കോട്ട് കൊണ്ട് നിർമ്മിച്ചതാണ് ഏറ്റവും ഉള്ളിലുള്ള പാളി. സ്പാണ്ടെക്സ് എന്ന ഇലാസ്തിക സ്വഭാവമുള്ള മറ്റൊരു പാളിയും ഉണ്ട്.മർദ്ദം നേരിടുന്നതിനു യുറേതെയ്ൻ പൊതിഞ്ഞ നൈലോൺ കവചവും,ഡ്രാകോൺ എന്ന പോളിസ്റ്റർ ഘടകവും ഇതിൽ ഉപയോഗിയ്ക്കുന്നു.[9]നിയോപ്രിൻ എന്ന മാർദ്ദവമുള്ള റബ്ബർ, അലുമിനിയം ചേർന്ന മൈലാർ, ഗോർട്ടെക്സ്, കെവ്ലാർ, നോമെക്സ് എന്നിവയാണ് നിർമ്മാണത്തിനുപയോഗിക്കുന്ന മറ്റ് സിന്തറ്റിക് വസ്തുക്കൾ.

സിന്തറ്റിക് നാരുകളോടുമപ്പുറം മറ്റ് അസംസ്കൃത വസ്തുക്കളും ചേർത്ത് രൂപകല്പ്നചെയ്യുന്ന സ്പേസ് സ്യൂട്ടിൽ ഫൈബർ ഗ്ലാസ് ഭാഗങ്ങളും ഉണ്ട്. ബഹിരാകാശനടത്തത്തിൽ ജലം ബാഷ്പീകരിക്കുന്നതും കാർബൺ ഡൈ ഓക്സൈഡും നീക്കം ചെയ്യുന്നതിനുള്ള ഫിൽട്ടർ ലിഥിയം ഹൈഡ്രോക്സൈഡ് ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ളതാണ്.[10]

ഗുണനിലവാരം തിരുത്തുക

ഉൽപാദന പ്രക്രിയയുടെ ഓരോ ഘട്ടത്തിലും ഗുണനിലവാരം അതീവ കർശനമായി പരിശോധിക്കുന്നുണ്ട് കൂടാതെ ബഹിരാകാശ സംഘടനകൾ സ്യൂട്ടിന്റെ ഏകോപനത്തിന്റെ അവസാന ഘട്ടത്തിൽ വിപുലമായ പരിശോധന നടത്തുന്നു. ഓരോ ഘടകത്തേയും കൃത്യമായ ഗുണനിലവാര പരീക്ഷണങ്ങൾക്ക് വിധേയമാക്കുകയും, ശൂന്യാകാശത്തിൽ അവ കൃത്യമായി പ്രവർത്തിക്കുന്നമെന്നും ബഹിരാകാശയാത്രികനു പൂർണ്ണമായ സുരക്ഷ പ്രദാനം ചെയ്യുന്നതിനു പ്രാപ്തമാണെന്നും സാക്ഷ്യപ്പെടുത്തുന്നു.

മാതൃകകൾ തിരുത്തുക

സോവിയറ്റ്,റഷ്യൻ മോഡലുകൾ തിരുത്തുക

SK പരമ്പര (CK) തിരുത്തുക

വോസ്റ്റോക്ക് ദൗത്യത്തിനായി ഉപയോഗിച്ചത് (1961-1963).SK-1 (Skafandr Kosmicheskiy) യൂറി ഗഗാറിനു വേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്തതായിരുന്നു, റഷ്യയിലെ ബഹിരാകാശവാഹനമായ വോസ്റ്റോക് 1 ൽ ഉപയോഗിച്ചു.

ബെർക്കുറ്റ് തിരുത്തുക

ഒരു പരിഷ്കൃത SK-1 സ്യൂട്ടായ ബർക്കുറ്റിന് 45 മിനിറ്റ് നേരത്തേക്കുള്ള ഓക്സിജൻ വാഹകശേഷിയുണ്ട്.മെറ്റൽ ബാഗ്പാക്ക് ഉൾപ്പെട്ട ഇതിനു 91 പൗണ്ട് ഭാരമുണ്ട്.

യോസ്ത്രെബ് തിരുത്തുക

സോയൂസ് 4, സോയൂസ് 5 (1969) ദൗത്യങ്ങളിൽ.

ക്രിചറ്റ് -94 തിരുത്തുക

ചാന്ദ്രദൗത്യത്തിനായി രൂപകൽപ്പന ചെയ്തിരുന്നു(റദ്ദാക്കി)

സ്റ്റ്രിഷ് തിരുത്തുക

ബുറാൻ ഷട്ടിലിനുവേണ്ടി വികസിപ്പിച്ച സ്പേസ് സ്യൂട്ട്.

സോകോൾ തിരുത്തുക

സോകോൾ പരമ്പരയിലെ സോകോൾ-കെ, സോയുസ് 12 ൽ ആദ്യമായി ഉപയോഗിച്ചു,(1973) സോകോൾ-കെ ഒരു അടിയന്തര സാഹചര്യത്തിൽ രക്ഷയ്ക്കുള്ളതാണ് ബഹിരാകാശനടത്തം പോലെയുള്ള ബഹിർ പേടക പ്രവർത്തികൾക്കായി ഉപയോഗിക്കുന്നില്ല.


ഓർലാൻ തിരുത്തുക

റഷ്യയുടെ നിലവിലുള്ള എ.വി.എ സ്യൂട്ടാണ്. ഓർലാൻ സ്പേസ് സ്യൂട്ട് നിരവധി മാതൃകകളിലായി രൂപകല്പനചെയ്തിട്ടുണ്ട്. ഒർലാൻ ഡി, ഓർലാൻ ഡിഎം, ഓർലാൻ ഡി.എം.എ, ഓർലാൻ എം എന്ന പേരുകളിലും ഒർലാൻ-ജി.എൻ, ഓർലാൻ-ടി, ഒർലാൻ-വി എന്നിവ പരിശീലനത്തിനുള്ളവയുമാണ്.ഒർലാൻ-ഡി സ്യൂട്ട് റഷ്യൻ ഓർലാൻ പരമ്പരയിൽ ആദ്യത്തേതാണ്. 1977 ൽ സോയൂസ് 26 ദൗത്യത്തിൽ ആദ്യമായി ഉപയോഗിച്ചു. പിന്നീട് ഒർലാൻ എം.കെ 2009 ൽ വികസിപ്പിച്ചെടുത്തു.[11]

 
Attired in a Russian Orlan-M spacesuit, astronaut John Phillips participates in an extra-vehicular activity. Cosmonaut Sergei Krikalev is seen in Phillips' helmet visor.
ഓർലാൻ-എം.കെ തിരുത്തുക

എൻ.പി.പി സ്വേസ്ദ നിർമ്മിച്ച മാതൃകയാണ് ഓർലാൻ-എം കെ. 2009-2017 മുതൽ ഉപയോഗിച്ചു. എക്സ്ട്രാ വെഹികുലാർ പ്രവർത്തനത്തിനുള്ള ഈ മാതൃകയ്ക്ക് 120 കി.ഗ്രാം (260 lb) തൂക്കമുണ്ട്.മർദ്ദം: 400 hPa (5.8 psi)പ്രൈമറി ലൈഫ് സപ്പോർട്ട് 7 മണിക്കൂറും ആണ്.[12]

അമേരിക്കൻ മാതൃകകൾ തിരുത്തുക

നേവി മാർക്ക് IV തിരുത്തുക

(1961-1963)അമേരിക്കൻ നാവികസേനയുടെ വിമാനങ്ങളിൽ ഉപയോഗിയ്ക്കുന്നതിനു രൂപകല്പന ചെയ്ത സ്യൂട്ട് .[13]

ജെമിനി സ്പേസ് സ്യൂട്ട്സ് (1965-1966) തിരുത്തുക

മൂന്ന് പ്രധാന വകഭേദങ്ങൾ ഉണ്ട്. ജി -3 സി G- 4 സി ,G-5 സി.ജെമിനി ദൗത്യങ്ങൾക്ക് നിർമ്മിച്ച ഈ സ്യൂട്ടിൽ ബഹിരാകാശവാഹനത്തിനു പുറത്തേക്ക് നടക്കുന്നതിനുള്ള സ്വയംസംജ്ഞീകരണങ്ങൾ ഇല്ലായിരുന്നു.ഒരു പൈപ്പുവഴി പേടകവുമായി ബന്ധപ്പെടുത്തുകയാണ് ചെയ്തത്. അഗ്നി-പ്രതിരോധശേഷിയുള്ള വസ്തുക്കളായ നൈലോണിന്റെയും നോമെക്സിന്റെയും ആറു പാളികളാണ്.G-5 സി രണ്ടു ആഴ്ചത്തേയ്ക്ക് മനുഷ്യനു തങ്ങുവാൻ കഴിയുമെന്ന് തെളിയിച്ച ദൗത്യമാണ്.ഫ്രാങ്ക് ബോർമൻ 1965 ൽ ഉപയോഗിച്ചു.ഡേവിഡ് ക്ലാർക്ക് കമ്പനിയാണ് ഇത് നിർമ്മിച്ചത്. ഗ്രാസ്ഹോപ്പർ എന്ന വിളിപ്പേരുണ്ടായിരുന്നു.[14]

A4-H- പ്രോട്ടോടൈപ്പ് തിരുത്തുക

ഹാമിൽട്ടൺ സ്റ്റാൻഡേർഡ് നിർമ്മിച്ച ഈ സ്യൂട്ട്, അപ്പോളോ പരിശീലന ആവശ്യങ്ങൾക്കായാണ് രൂപകൽപ്പന ചെയ്തത്.

എം. എച്ച്. 7 (റദ്ദാക്കിയ MOL പ്രോഗ്രാം) തിരുത്തുക

അപ്പോളോ ബ്ളോക്ക് ഐ1 1 സി സ്യൂട്ട് (1966-1967) തിരുത്തുക

ജെമിനി സ്യൂട്ടിന്റെ രൂപാന്തരം .

അപ്പോളോ A7-L,അപ്പോളോ 11 / സ്കൈലാബ് EVA തിരുത്തുക

ചാന്ദ്ര ദൗത്യത്തിനു തയ്യാർ ചെയ്തത്.ചന്ദ്രനിൽ നടന്ന ആദ്യത്തെ മനുഷ്യനായ നീൽ ആംസ്ട്രോങ് ഉപയോഗിച്ചിരുന്ന സ്പെയ്സ്യൂട്ട് ആണ് ഇത്. ബഹിരാകാശവാഹനത്തിനകത്തും പുറത്തും ഉപയോഗിക്കാൻ തക്ക രീതിയിൽ ഇത് രൂപകൽപ്പന ചെയ്തിരുന്നു. 115 മണിക്കൂറോളം ധരിക്കാം.നിലവിൽ 140 കി.ഗ്രാം തൂക്കമുണ്ട്.

ഷട്ടിൽ ഇജക്ഷൻ സ്യൂട്ട് തിരുത്തുക

സ്പേസ്ഷട്ടിൽ ദൗത്യങ്ങൾക്ക് തയ്യാർ ചെയ്തത്. എസ്.റ്റി.എസ് -1 ൽ ആദ്യമായി ഈ സ്യൂട്ട് ഉപയോഗിച്ചു .എസ്.റ്റി.എസ്-4 (1982 ) ലും ഈ സ്യൂട്ട് ഉപയോഗിയ്ക്കപ്പെട്ടു.24.4 കിലോമീറ്റർ ഉയരത്തിൽ വരെ ഇത് അടിയന്തര സാഹചര്യത്തിൽ പുറത്തുകടക്കുന്നതിനു സഹായിയ്ക്കും.വിക്ഷേപണം, തിരിച്ചിറങ്ങൽ എന്നിവയ്ക്കായി പ്രത്യേകമായി ഉപയോഗിച്ചിരുന്നു. ഒരു ഹെൽമറ്റ്, പാരച്യൂട്ട് പായ്ക്ക്, ലൈഫ് റാഫ്റ്റ്, ലൈഫ് പ്രീസർവർ യൂണിറ്റ് ഇതിൽ അടങ്ങിയിരിയ്ക്കുന്നു.

ലോഞ്ച് എൻട്രി സ്യൂട്ട് ( STS-26 -1988) തിരുത്തുക

അഡ്വാൻസ്ഡ് ക്രൂ എസ്കേപ്പ് സ്യൂട്ട് തിരുത്തുക

(1994 ൽ ആരംഭിച്ച സ്പേസ് ഷട്ടിൽ ദൗത്യങ്ങൾ)[15]

എക്സ്ട്രാ വെഹികുലാർ മൊബിലിറ്റി യൂണിറ്റ് (ഇ.വി.എം.യു) തിരുത്തുക

സ്പെയ്സ് ഷട്ടിൽ, ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ (ഐഎസ്എസ്) എന്നിവയിൽ ഉപയോഗിച്ച തരം.സംരക്ഷണം,ചലനാത്മകത, ജീവൻ രക്ഷാ സംവിധാനങ്ങൾ, ആശയവിനിമയങ്ങൾ എന്നിവയ്ക്കായി സംവിധാനം ചെയ്ത് 1982 മുതൽ ഉപയോഗിച്ചു വന്നു.റഷ്യൻ ഒർലാൻ ഇവിഎ സ്യൂട്ടിനെപ്പോലെ രൂപകല്പ്ന ചെയ്ത ഇത് 2011 ലെ ഷട്ടിൽ സഞ്ചാരത്തിന്റെ അവസാനം വരെ ഉപയോഗത്തിലുണ്ടായിരുന്നു.

ചൈനീസ് മാതൃകകൾ തിരുത്തുക

ഷുഗ്വാങ് സ്പേസ് സ്യൂട്ട് തിരുത്തുക

1967-ൽ പദ്ധതിയായ 714 ദൗത്യത്തിനു (റദ്ദാക്കി) ചൈന വികസിപ്പിച്ച ആദ്യ തലമുറ ഇ.വി.എ സ്പേസ് സ്യൂട്ട്.

പ്രോജക്റ്റ് 863 സ്പേസ് സ്യൂട്ട് തിരുത്തുക

രണ്ടാം തലമുറ ചൈനീസ് ഇ.വി.എ ആണിത്.

ഷെൻഷു IVA തിരുത്തുക

ഷെൻഷു 5 ദൗത്യത്തിൽ 2003 ഒക്ടോബറിൽ ആദ്യമായി ഉപയോഗിച്ചു.[16]പേടകത്തിനു പുറത്തെ പ്രവർത്തനങ്ങൾക്ക് ഉപയുക്തമല്ല.

ഇറക്കുമതി ചെയ്ത റഷ്യൻ ഓർലാൻ-എം മാതൃക സ്പേസ് സ്യൂട്ട് തിരുത്തുക

ഷെൻഷു 7 ൽ ഉപയോഗിച്ചു.

ഫൈഷ്യൻ(ഇവിഎ ) തിരുത്തുക

 
ഫൈഷ്യൻ സ്പേസ് സ്യൂട്ട്

അമേരിക്കൻ ഡോളർ 4.4 ദശലക്ഷം ചെലവിട്ടു നിർമ്മിച്ച ഈ സ്യൂട്ടിന്റെ മാൻഡറിൻ ഭാഷയിലെ അർത്ഥം "പറക്കുന്ന"എന്നും "ആകാശം" എന്നുമാണ്.(Fēi tiān)120 കിലോഗ്രാം (260 പൗണ്ട്) ഭാരം വരും. [17]</ref>ഈ സ്പേസ് സ്യൂട്ട് ചൈന തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ്.ഷെൻഷു 7 ദൗത്യത്തിൽ (സെപ്റ്റംബർ. 2008)ഉപയോഗിച്ചു.[18]2008 സെപ്തംബർ 27 ന് ചൈനയുടെ ആദ്യത്തെ ഇ.വി.എ ആണ്. ഷയ് ഷിഗാങ് ഇത് ധരിച്ച് ബഹിർപേടക പര്യവേക്ഷണപ്രവർത്തനത്തിൽ ഏർപ്പെട്ടു.[19]

ചൈനീസ് ബഹിരാകാശ ഗവേഷകനായ ലിയു ഗ്വോനിങിന്റെ അഭിപ്രായത്തിൽ ഓർലാൻ സാങ്കേതികവിദ്യയുമായി ഫൈഷ്യനു പ്രകടമായ വ്യത്യാസമുണ്ട്[20]. ഫൈഷ്യന്റെ രൂപകൽപ്പനയിൽ ഡിജിറ്റൽ സാങ്കേതികവിദ്യപ്രകടമാണ്. 1970 കളിലെ 80 കളിൽ രൂപകൽപ്പന ചെയ്ത ഓർലാൻ -എം ഡിജിറ്റൽ സാങ്കേതിവകവിദ്യയുടെ അഭാവം ഉണ്ട്.(സിഡിഎംഎ) ടെക്നോളജി ഫൈഷ്യനിൽ ആശയവിനിമയ സംവിധാനത്തിൽ ഉപയോഗപ്പെടുത്തിയപ്പോൾ, റഷ്യൻ സംവിധാനത്തിൽ ഹ്രസ്വ-തരംഗം(Short Wave) ആണ് അടിസ്ഥാനമാക്കിയത്. റഷ്യൻ പതിപ്പിനേക്കാൾ മൃദുവും ആയാസരഹിതവുമായ കൈ-കാൽമുട്ട് സന്ധികളുടെ ചലനം ഫൈഷ്യന്റെ പ്രത്യേകതയാണ്.

ഗ്രന്ഥങ്ങളുടെ വിവരം തിരുത്തുക

  • Abramov, Isaac P.; Skoog, Å. Ingemar; et al. (2003). Russian Spacesuits. London; New York: Springer-Verlag. ISBN 1-85233-732-X. LCCN 2003045585. OCLC 51922847.
  • de Monchaux, Nicholas (2011). Spacesuit: Fashioning Apollo. MIT Press. ISBN 978-0262015202.
  • Kozloski, Lillian D. (1994). U.S. Space Gear: Outfitting The Astronaut. Washington, D.C.: Smithsonian Institution Press. ISBN 0-87474-459-8. LCCN 92-34611. OCLC 623508754.
  • Seedhouse, Erik (2010). The New Space Race: China vs. the United States. Berlin; New York: Springer. ISBN 978-1-4419-0879-7. LCCN 2009936076. OCLC 695700526.
  • Thomas, Kenneth S.; McMann, Harold J. (2006). US Spacesuits. Berlin; New York: Springer-Verlag. ISBN 0-387-27919-9. LCCN 2005929632. OCLC 61477760.
  • Young, Amanda (2009). Spacesuits: The Smithsonian National Air and Space Museum Collection. Photographs by Mark Avino; introduction by Allan Needell; foreword by Thomas P. Stafford (1st ed.). Brooklyn, NY: powerHouse Books. ISBN 978-1-576-87498-1. LCCN 2009075080. OCLC 276334393.

പുറംകണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. Thomas, Kenneth S.; McMann, Harold J. (23 November 2011). U.S. Spacesuits. Springer Science & Business Media.
  2. വThomas, Kenneth S.; McMann, Harold J. (23 November 2011). U.S. Spacesuits. Springer Science & Business Media.
  3. Thomas, Kenneth S.; McMann, Harold J. (23 November 2011). U.S. Spacesuits. Springer Science & Business Media.
  4. Hanslmeier, Arnold (1 January 2002). The Sun and Space Weather (Illustrated ed.). Springer Science & Business Media. pp. 166–67. ISBN 1402006845.
  5. https://www.nasa.gov/audience/forstudents/5-8/features/nasa-knows/what-is-a-spacesuit-58.html. {{cite book}}: External link in |title= (help)
  6. Self-contained backpack unit containing an oxygen supply, carbon-dioxide-removal equipment, caution and warning system,electrical power, water-cooling equipment, ventilating fan, machinery, and radio. {{cite book}}: line feed character in |title= at position 50 (help)
  7. https://steemit.com/science/@toushik/space-suit-spacesuit-structure-and-functions-of-different-parts. {{cite book}}: External link in |title= (help)
  8. https://steemit.com/science/@toushik/space-suit-spacesuit-structure-and-functions-of-different-parts. {{cite book}}: External link in |title= (help)
  9. http://www.madehow.com/Volume-5/Spacesuit.html. {{cite book}}: External link in |title= (help)
  10. http://www.madehow.com/Volume-5/Spacesuit.html. {{cite book}}: External link in |title= (help)
  11. ESA (2004). "Orlan spacesuit". European Space Agency. Archived from the original on August 26, 2007. Retrieved November 8, 2007.
  12. Isaac Abramov & Ingemar Skoog (2003). Russian Spacesuits. Chichester, UK: Praxis Publishing Ltd. ISBN 1-85233-732-X.
  13. https://mashable.com/2013/08/30/space-suit-history/#DGjxiLPMYaqw. {{cite book}}: External link in |title= (help)
  14. http://www.macleans.ca/society/science/a-history-of-the-spacesuit/image/3/
  15. "ACES". Encyclopedia Astronautica. Mark Wade. Archived from the original on May 30, 2013. Retrieved June 19, 2013.
  16. https://mashable.com/2013/08/30/space-suit-history/#DGjxiLPMYaqw. {{cite book}}: External link in |title= (help)
  17. Johnson, Ed (September 29, 2008). "China, Following Astronauts' Return, Plans Space Lab for 2011". Bloomberg.
  18. Xiao Jie, ed. (June 1, 2007). "China's astronaut outfitters design material for spacewalk suits". English.news.cn. Beijing: Xinhua News Agency. Archived from the original on January 25, 2008. Retrieved June 1, 2007.
  19. Chen, Lou (September 27, 2008). "Taikonaut Zhai's small step historical leap for China". Xinhua. Archived from the original on October 1, 2008. Retrieved October 1, 2008
  20. http://www.spacesafetymagazine.com/aerospace-engineering/space-suit-design/space-wardrobe-design-chinese-spacesuit-analysis-inspiration/
"https://ml.wikipedia.org/w/index.php?title=സ്പേസ്_സ്യൂട്ട്&oldid=4078383" എന്ന താളിൽനിന്ന് ശേഖരിച്ചത്