എഡ്വിൻ ആൾഡ്രിൻ
അമേരിക്കൻ ചാന്ദ്രപര്യവേക്ഷണസംഘത്തിലെ അംഗവും അപ്പോളോ 11 ദൗത്യത്തിലെ ചാന്ദ്രപേടകത്തിന്റെ പൈലറ്റുമായിരുന്ന ബസ് ആൾഡ്രിൻ അമേരിക്കയിലെ ന്യൂ ജഴ്സിയിൽ ജനിച്ചു.1930 ജനുവരി 20)[1]. 1969ജൂലൈ 21നു, നീൽ ആംസ്ട്രോങിനോടൊപ്പം ചന്ദ്രനിലിറങ്ങിയ രണ്ടാമത്തെ വ്യക്തിയുമാണ് ബസ് ആൾഡ്രിൻ എന്ന എഡ്വിൻ യൂജിൻ ആൾഡ്രിൻ.
ബസ് ആൾഡ്രിൻ | |
---|---|
നാസ ബഹിരാകാശ യാത്രികൻ | |
ദേശീയത | അമേരിക്കൻ |
സ്ഥിതി | വിരമിച്ചു |
ജനനം | ന്യൂ ജെഴ്സി, അമേരിക്ക | ജനുവരി 20, 1930
മറ്റു തൊഴിൽ | യുദ്ധവിമാന വൈമാനികൻ |
റാങ്ക് | കേണൽ, അമേരിക്കൻ വായുസേന |
ബഹിരാകാശത്ത് ചെലവഴിച്ച സമയം | 12 ദിവസം, 1 മണിക്കൂർ 52 മിനിട്ട് |
തിരഞ്ഞെടുക്കപ്പെട്ടത് | 1963 NASA Group |
മൊത്തം EVAകൾ | 4 |
മൊത്തം EVA സമയം | 7 മണിക്കൂർ 52 മിനിട്ടുകൾ |
ദൗത്യങ്ങൾ | ജെമിനി 12, അപ്പോളോ 11 |
ദൗത്യമുദ്ര |
വിദ്യാഭ്യാസം
തിരുത്തുക1951ൽ മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയ ആൾഡ്രിൻ അമേരിയ്ക്കൻ വ്യോമസേനയിൽ സെക്കൻഡ് ലെഫ്റ്റനന്റ് ആയി ചേർന്നു. കൊറിയൻ യുദ്ധത്തിൽ യുദ്ധവൈമാനികനായി പങ്കെടുത്തിരുന്നു.[2] 1963ൽ മസാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ(MIT) നിന്നും ബഹിരാകാശശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടി.
നാസായിൽ
തിരുത്തുക1963ൽ നാസ ബഹിരാകാശയാത്രികരുടെ സംഘത്തിലേയ്ക്കു ആൾഡ്രിനെ തിരഞ്ഞെടുത്തു.ജെമിനി 12 എന്ന ദൗത്യത്തിലേയ്ക്കു പൈലറ്റായി തെരഞ്ഞെടുക്കപ്പെടുകയും, ബഹിരാകാശത്തു പേടകത്തിനു പുറത്തു നടത്തേണ്ട ദൗത്യങ്ങളും(EVA), പരീക്ഷണങ്ങളും ആൾഡ്രിൻ വിജയകരമായി പൂർത്തിയാക്കുകയുമുണ്ടായി.
അവലംബം
തിരുത്തുക- ↑ Staff. "To the moon and beyond" Archived 2011-05-16 at the Wayback Machine., The Record (Bergen County), July 21, 2009. Retrieved July 20, 2009. The source is indicative of the confusion regarding his birthplace. He is described in the article's first paragraph as having been "born and raised in Montclair, New Jersey", while a more detailed second paragraph on "The Early Years" states that he was "born Edwin Eugene Aldrin Jr. on January 20, 1930, in the Glen Ridge wing of Montclair Hospital".
- ↑ Time Inc (June 8, 1953). LIFE. Time Inc. p. 29. ISSN 0024-3019. Retrieved November 8, 2012.
പുറംകണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ്
- Buzz Aldrin's Official NASA Biography
- A February 2009 BBC News item about Buzz Aldrin's Moon memories, looking forward to the 40th anniversary of the first Moon landing
- "Satellite of solitude" Archived 2006-09-19 at the Wayback Machine. by Buzz Aldrin: an article in which Aldrin describes what it was like to walk on the Moon, Cosmos science magazine
- Video interview with Buzz Aldrin Buzz is shown an enlarged print of Tranquility Base and talks Graeme Hill through the points of significance.
- Video interview Archived 2011-07-25 at the Wayback Machine. on AstrotalkUK