സ്ട്രോംഗിലോഡോൺ മാക്രോബോട്രിസ്
സ്ട്രോംഗിലോഡോൺ മാക്രോബോട്രിസ് (Strongylodon macrobotrys) സാധാരണയായി ജേഡ് വൈൻ, എമറാൾഡ് വൈൻ,[2] ടാർക്വായിസ് ജേഡ് വൈൻ [3] എന്നീ പേരുകളിലറിയപ്പെടുന്നു. ലയാനയിലെ (woody vine) ചിരസ്ഥായി വിഭാഗത്തിൽപ്പെട്ട ലെഗുമിനസ് സ്പീഷീസുകളായ ഇവ ഏകദേശം 18 മീറ്റർ നീളത്തിൽ ഉയരത്തിൽവരെ വളരുന്ന ഫിലിപ്പീൻസിലെ ഉഷ്ണമേഖലാ വനങ്ങളിലെ തദ്ദേശവാസിയാണ്.[4] ഇതിന്റെ പ്രാദേശിക നാമം തായബക്ക് ആണ്.[5] ഫാബേസീയിലെ ഒരു അംഗമായ (the pea and bean family) ജേഡ് വൈൻ കിഡ്നി ബീൻസ്, റണ്ണർ ബീൻ എന്നിവയുമായി വളരെ അടുത്ത ബന്ധമുള്ളതാണ്.[4] പക്ഷികളും വവ്വാലുകളും വഴി സ്ട്രോംഗിലോഡോൺ മാക്രോബോട്രിസുകളിൽ പരാഗണം നടക്കുന്നു.
സ്ട്രോംഗിലോഡോൺ മാക്രോബോട്രിസ് | |
---|---|
ന്യൂയോർക്ക് ബൊട്ടാണിക്കൽ ഗാർഡനിൽ ജേഡ് വൈൻ പൂവണിയുന്നു. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S. macrobotrys
|
Binomial name | |
Strongylodon macrobotrys | |
Synonyms[1] | |
|
വിവരണം
തിരുത്തുകഇളം പച്ച ഇലകൾ മൂന്ന് ലഘുപത്രങ്ങളായി ഇവ കാണപ്പെടുന്നു.[4] ക്ലോ ആകൃതിയിലുള്ള പുഷ്പങ്ങൾ റെസീം പൂക്കുലകൾ കൂട്ടമായി തൂങ്ങിക്കിടക്കുന്നു. 75 അല്ലെങ്കിൽ അതിൽ കൂടുതൽ പുഷ്പങ്ങളുള്ള പൂങ്കുലകൾ 3 മീറ്റർ വരെയുള്ള ഉയരത്തിൽ കാണപ്പെടുന്നു.[4] നീല / പച്ച നിറത്തിലുള്ള പുഷ്പങ്ങൾ ധാതുക്കളുടെ ചില രൂപങ്ങൾ ആയ ടർകോയിസിന്റെയും ജേഡിന്റെയും നിറവുമായി സമാനത കാണിക്കുന്നു. നീല-പച്ചയിൽ നിന്ന് പുതിനയുടെ പച്ചനിറവുമായി വ്യത്യാസപ്പെട്ടും കാണുന്നു. 15 സെന്റിമീറ്റർ വരെ നീളമുള്ള ചെറുതും ഓവൽ ആകൃതിയിലുമുള്ള മാംസളവുമായ വിത്തുസഞ്ചികളിൽ 12 വിത്തുകൾ വരെ കാണാം.[4]
ആവാസവ്യവസ്ഥ
തിരുത്തുകഈർപ്പം നിറഞ്ഞ കാടുകളിലും മലയിടുക്കുകളിലും അരുവികൾക്കരികിലും ഈ സസ്യം നന്നായി വളരുന്നു.[4] പൂങ്കുലകൾ മുറ്റിയ വള്ളികളിലാണ് ഉണ്ടാകുന്നത്. ഓരോ പൂക്കളും മടക്കിവെച്ച ചിറകുകളോടുകൂടിയ ചിത്രശലഭത്തിൻറെ രൂപത്തോട് സാമ്യം കാണിക്കുന്നു.
ചിത്രശാല
തിരുത്തുക-
സ്ട്രോംഗിലോഡോൺ മാക്രോബോട്രിസ് - ലോസ് ആഞ്ചലസിലെ ഹണ്ടിങ്ങ്ടൺ ഗാർഡനിൽ നിന്നു പിടിച്ച ദൃശ്യം.
-
ഒരു ജേഡ് വൈൻ ഒറ്റപ്പൂവ്
-
ജേഡ് വൈൻ ഫലം
-
Time Lapse of Jade Vine, São Paulo, Brazil
-
Time Lapse of Jade Vine, São Paulo, Brazil
-
Time Lapse of Jade Vine, São Paulo, Brazil
അവലംബം
തിരുത്തുക- ↑ "The Plant List: A Working List of All Plant Species". Retrieved 18 June 2015.
- ↑ The Royal Horticultural Society A–Z Encyclopedia of Garden Plants, ed. Christopher Brickell, Dorling Kindersley, London, 1996, ISBN 0-7513-0303-8, p987
- ↑ Greenish blue flower colour of Strongylodon macrobotrys. Kosaku Takedaa, Aki Fujii, Yohko Senda and Tsukasa Iwashina, Biochemical Systematics and Ecology, Volume 38, Issue 4, August 2010, Pages 630–633, doi:10.1016/j.bse.2010.07.014
- ↑ 4.0 4.1 4.2 4.3 4.4 4.5 RBG Kew website Archived 2011-01-01 at the Wayback Machine.
- ↑ Simpson, Donald. "Strongylodon macrobotrys". Retrieved 2 December 2017.[പ്രവർത്തിക്കാത്ത കണ്ണി]
പുറം കണ്ണികൾ
തിരുത്തുക- Strongylodon macrobotrys A. Gray - inflorescence, stamen, pistil, ovary Images - Flavon's Wild herb and Alpine plants