സോഹ അലി ഖാൻ
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് സോഹ അലി ഖാൻ.(ഹിന്ദി: सोहा अली खान, Pashto/Urdu: سوها علي خان) (ജ : ഒക്ടോബർ 4, 1978).
സോഹ അലി ഖാൻ सोहा अली खान | |
---|---|
ജനനം | സോഹ അലി ഖാൻ പട്ടോടി ഒക്ടോബർ 4, 1978 |
മറ്റ് പേരുകൾ | സോഹ സോഹ അലി |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 2004 - ഇതുവരെ |
ജീവിതപങ്കാളി(കൾ) | കുനാൽ ഖേമു (2015 - മുതൽ) |
മാതാപിതാക്ക(ൾ) | മൻസൂർ അലി ഖാൻ പട്ടൗഡി ശർമിള ടാഗോർ |
ബന്ധുക്കൾ | സൈഫ് അലി ഖാൻ(സഹോദരൻ) സബ അലി ഖാൻ(സഹോദരി) |
ആദ്യ ജീവിതം
തിരുത്തുകനവാബ്ബ് പട്ടോടി കുടുംബത്തിലെ ഇപ്പോഴത്തെ നവാബായ മൻസൂർ അലി ഖാൻ പട്ടൗഡിയുടെ പുത്രിയായി 1978 ൽ സോഹ ജനിച്ചു. മൻസൂർ അലി ഖാൻ പട്ടൗഡി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനയിരുന്നു. സോഹയുടെ മാതാവ് ശർമിള ടാഗോർ ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു മികച്ച നടിയാണ്. സഹോദരൻ സൈഫ് അലി ഖാൻ ബോളിവുഡിലെ തന്നെ ഒരു മുൻ നിര നായക നടനാണ്.
സോഹ വിദ്യാഭ്യാസം പൂർത്തികരിച്ചത് ഡെൽഹിയിലാണ്. പിന്നീട് ഉന്നത് വിദ്യാഭ്യാസം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലാണ്.
അഭിനയ ജീവിതം
തിരുത്തുകഅഭിനയത്തിലേക്ക് എത്തുന്നതിനു മുൻപ് സോഹ ചില കമ്പനികളിൽ ജോലി നോക്കിയിരുന്നു. 2004 ലെ ഹിന്ദി ചിത്രമായ ദിൽ മാംഗേ മോർ എന്ന ചിത്രത്തിൽ ശാഹിദ് കപൂറിന്റെ കൂടെ അഭിനയിച്ചു. പിന്നീട് ചില ബംഗാളി ചിത്രങ്ങളിലും സോഹ അഭിനയിച്ചു. 2006 ൽ അമീർ ഖാൻ നായകനായി അഭിനയിച്ച രംഗ് ദേ ബസന്തി എന്ന ചിത്രത്തിൽ അഭിനയിച്ചത് ശ്രദ്ധേയമായി. 2007 ലെ ഖോയ ഖോയ ചാന്ദ് എന്ന ചിത്രവും ശ്രദ്ധേയമായി.