സോണി മൊബൈൽ കമ്മ്യൂണിക്കേഷൻസ് പുറത്തിറക്കിയ ആൻഡ്രോയ്ഡ് 4.1 ജെല്ലി ബീനിൽ പ്രവർത്തിക്കുന്ന ഒരു മധ്യനിര സ്മാർട്ട്ഫോണാണ് സോണി എക്സ്പീരിയ എം. 2013 ജൂണിലാണ് എക്‌സ്പീരിയ എം, അതിന്റെ തന്നെ ഇരട്ട സിം വകഭേദമായ എക്‌സ്പീരിയ എം ഡ്യുവൽ എന്നീ രണ്ടു മോഡലുകൾ സോണി ഔദ്യോഗികമായി അവതരിപ്പിച്ചത്. 480X854 പിക്‌സൽസ് റെസലൂഷനുള്ള 4 ഇഞ്ച് ടി.എഫ്.ടി. എൽ.സി.ഡി. ടച്ച്‌സ്‌ക്രീനാണ് ഈ ഫോണിലുള്ളത്. 1 ഗിഗാഹെർട്‌സ് ഡ്യുവൽകോർ ക്രെയ്റ്റ് പ്രൊസസർ ഉള്ള ഈ ഫോണിൽ 1 ജി.ബി. റാം ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അഡ്രീനോ 305 ഗ്രാഫിക്സ് പ്രോസസറും എക്സ്പീരിയ എമ്മിൽ ലഭ്യമാണ്.[1] 4 ജി.ബി. ഇന്റേണൽ മെമ്മറിയുള്ള ഈ ഫോണിൽ, മൈക്രോ എസ്.ഡി. കാർഡുപയോഗിച്ച് മെമ്മറി 32 ജി.ബി. വരെ വർദ്ധിപ്പിക്കാൻ സാധിക്കും. എൽ.ഇ.ഡി. ഫ്ലാഷോടുകൂടിയ അഞ്ച് മെഗാപിക്‌സൽ പ്രധാന ക്യാമറയും, 0.3 മെഗാപിക്‌സൽ വി.ജി.എ. മുൻ ക്യാമറയും ഈ ഫോണിൽ ലഭ്യമാണ്.[2] കറുപ്പ്, വെളുപ്പ്, പർപ്പിൾ, ലൈം എന്നീ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്. ഇന്ത്യയിൽ ഏകദേശം 13,500 രൂപയാണ് ഈ ഫോണിന്റെ ഷോറൂം വില.

സോണി എക്സ്പീരിയ എം
ബ്രാൻഡ്സോണി
നിർമ്മാതാവ്സോണി മൊബൈൽ കമ്മ്യൂണിക്കേഷൻസ്
ശ്രേണിഎക്സ്പീരിയ ശ്രേണി
പ്രവർത്തിക്കുന്ന നെറ്റ്‌വർക്കുകൾGSM 2G 850 / 900 / 1800 / 1900 MHz
3G HSDPA 900 / 2100
പുറത്തിറങ്ങിയത്ജൂൺ 4, 2013; 11 വർഷങ്ങൾക്ക് മുമ്പ് (2013-06-04)
ബന്ധപ്പെട്ടവസോണി എക്സ്പീരിയ സെഡ്, സോണി എക്സ്പീരിയ എൽ, സോണി എക്സ്പീരിയ ഇ
തരംടച്ച് സ്ക്രീൻ സ്മാർട്ട്ഫോൺ
ആകാരംസ്ലേറ്റ് ഫോൺ
അളവുകൾ124 മി.മീ (4.9 ഇഞ്ച്) H
62 മി.മീ (2.4 ഇഞ്ച്) W
9.3 മി.മീ (0.37 ഇഞ്ച്) D
ഭാരം115 ഗ്രാം (4.1 oz)
ഓപ്പറേറ്റിങ്‌ സിസ്റ്റംആൻഡ്രോയ്ഡ് 4.1 "ജെല്ലി ബീൻ"
ചിപ്സെറ്റ്ക്വാൽകോം സ്നാപ്ഡ്രാഗൺ S4 പ്ലസ് MSM8227
സി.പി.യു.1.0 GHz ഡ്യുവൽ-കോർ ക്രെയ്റ്റ്
ജി.പി.യു.അഡ്രീനോ 305
മെമ്മറി1 ജി.ബി. RAM
ഇൻബിൽറ്റ് സ്റ്റോറേജ്4 ജി.ബി
മെമ്മറി കാർഡ് സപ്പോർട്ട്32 ജി.ബി വരെ മൈക്രോ എസ്.ഡി
ബാറ്ററിLi-Ion 1750 mAh
സ്ക്രീൻ സൈസ്4 ഇഞ്ച് (100 മി.മീ) ഡയഗണൽ ടി.എഫ്.ടി
854x480 px
പ്രൈമറി ക്യാമറ5 മെഗാപിക്സൽ
സെക്കന്ററി ക്യാമറ0.3 മെഗാപിക്സൽ (വി.ജി.എ.)
കണക്ടിവിറ്റിവൈ-ഫൈ IEEE802.11 a/b/g/n
ഡി.എൽ.എൻ.എ
ജി.പി.എസ്./എ-ജി.പി.എസ്
എൻ.എഫ്.സി
ബ്ലൂടൂത്ത് 4.0
മൈക്രോ യു.എസ്.ബി. 2.0; യു.എസ്.ബി. മാസ്സ് സ്റ്റോറേജ് സപ്പോർട്ടോടെ
  1. http://www.gsmarena.com/sony_xperia_m-5497.php
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-01. Retrieved 2014-02-02.
"https://ml.wikipedia.org/w/index.php?title=സോണി_എക്സ്പീരിയ_എം&oldid=3648358" എന്ന താളിൽനിന്ന് ശേഖരിച്ചത്