സോണിക് ദ ഹെഡ്ജ്ഹോഗ് (കഥാപാത്രം)

സേഗ എന്ന കമ്പനി നിർമ്മിച്ച സോണിക് ദ ഹെഡ്ജ്ഹോഗ് വീഡിയോ ഗെയിം പരമ്പരയുടെ മുഖ്യകഥാപാത്രമാണ് സോണിക് ദ ഹെഡ്ജ്ഹോഗ് (ജാപ്പനീസ്: ソニック・ザ・ヘッジホッグ). വീഡിയോ ഗെയിം കൂടാതെ, വിവിധ അനിമേഷൻ കാർട്ടൂണുകളിലും, അനിമെകളിലും, ചിത്രകഥകളിലും മുഖ്യകഥാപാത്രമാണ് സോണിക്.

സോണിക് ദ ഹെഡ്ജ്ഹോഗ്
ആദ്യത്തെ ഗെയിംസോണിക് ദ ഹെഡ്ജ്ഹോഗ്
സൃഷ്ടിച്ചത്യൂജി നക, നാവൊടൊ ഓഷിമ, ഹിറൊകസു യസുഹറ
രൂപകൽപ്പന ചെയ്തത്നാവൊടൊ ഓഷിമ (1991 - 1997)
യൂജി ഊക്കവ (1998 മുതൽ)
ശബ്ദം കൊടുക്കുന്നത് (ഇംഗ്ലീഷിൽ)വീഡിയോ ഗെയിമുകൾ
റയൻ ഡ്രമ്മൻഡ് (1998 - 2004)
ജേസൺ ഗ്രിഫിത്ത് (2005 - 2010)[1]
റോജർ ക്രെഗ് സ്മിത്ത് (2010 മുതൽ)
അനിമേഷൻ കാർട്ടൂണുകൾ
ജലീൽ വൈറ്റ്
സാമുവൽ വിൻസെൻ്റ്
റോജർ ക്രെഗ് സ്മിത്ത്
അനിമെ
മാർട്ടിൻ ബുർക്കെ
ജേസൺ ഗ്രിഫിത്ത്
ശബ്ദം കൊടുക്കുന്നത് (ജാപ്പനീസിൽ)വീഡിയോ ഗെയിമുകൾ
ജുനിച്ചി കനെമറു (1998 മുതൽ)[2]
അനിമേഷൻ കാർട്ടൂണുകൾ
കപ്പെയി യമഗുച്ചി
കെയിക്കൊ ടൊഡ
അനിമെ
മസമി കികുച്ചി
ജുനിച്ചി കനെമറു

സോണിക് ഒരു നീല നിറമുള്ള മുള്ളൻപന്നിയാണ്. ശബ്ദവേഗതയിന് ഉപരിയായ വേഗതയിൽ ഓടുന്നതും, ഒരു ഗോളത്തിൻ്റെ രുപത്തിലേക്ക് ചുരുണ്ടിട്ട് ശത്രുക്കളെ ആക്രമിക്കുന്നതുമാണ് സോണിക്കിൻ്റെ ചില പ്രത്യേക കഴിവുകൾ.

നിൻ്റെൻഡൊയുടെ ഭാഗ്യചിഹ്നമായ മാരിയോ എന്ന കഥാപാത്രത്തിനെതിരെ മത്സരിക്കാനാണ്, 1991 ജൂൺ 23-ന് സോണിക്കിൻ്റെ ആദ്യത്തെ വീഡിയോ ഗെയിം ഇറക്കിയത്.[3] അതിന് ശേഷം, സോണിക് ദ ഹെഡ്ജ്ഹോഗ് ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന വീഡിയോ ഗെയിം കഥാപാത്രങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു.

അവലംബംതിരുത്തുക

  1. "Voice of Sonic the Hedgehog". Behind The Voice Actors. ശേഖരിച്ചത് 2017 ഫെബ്രുവരി 19. Check date values in: |access-date= (help)
  2. "Voice of Sonic the Hedgehog". Behind The Voice Actors. ശേഖരിച്ചത് 2017 ഫെബ്രുവരി 19. Check date values in: |access-date= (help)
  3. ക്ലേബോർൻ, സാമുവൽ (2011 ജൂൺ 23). "Sonic the Hedgehog: A Visual History of Sega's Mascot". ഐ.ജി.എൻ. ശേഖരിച്ചത് 2017 ഫെബ്രുവരി 19. Check date values in: |access-date= and |date= (help)