തോട്ടപ്പള്ളി തച്ചൻ

(സൈല്യൂടെസ് രാമമൂർത്തി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ നിന്ന് 2018ൽ കണ്ടെത്തിയ നിശാശലഭമാണ് തോട്ടപ്പള്ളി തച്ചൻ. കോസിഡേ അഥവാ "തച്ചൻ" കുടുംബത്തിൽപ്പെടുന്ന ഈ ശലഭം, സൈല്യൂടെസ് രാമമൂർത്തി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഗവേഷകനും പ്രാണീവിദഗ്‌ധനുമായ എച്ച്. ശങ്കരരാമൻ, ബാലകൃഷ്ണൻ വളപ്പിൽ എന്നിവർ ചാലിയാർ പഞ്ചായത്തിലെ പന്തീരായിരം വനമേഖലയോട് ചേർന്ന തോട്ടപ്പള്ളിയിൽനിന്ന്‌ 2018 നവംബറിലാണ് ശലഭത്തെ ആദ്യമായി കണ്ടെത്തിയത്. റഷ്യൻ ശലഭ വിദഗ്ധനായ റോമൻ യാക്കോവ്‌ലേവുമായി ചേർന്നെഴുതിയ ഈ ശലഭത്തിന്റെ നിർവചനം സൂടാക്സയിൽ പ്രസിദ്ധീകരിച്ചു.[1][2][3][4]

തോട്ടപ്പള്ളി തച്ചൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Species:
X. ramamurthyi
Binomial name
Xyleutes ramamurthyi
Yakovlev & H. Sankararaman, 2021

2019ൽ സൈലന്റ് വാലി, കരുവാരക്കുണ്ട്, നിലമ്പൂർ എന്നിവിടങ്ങളിലും 2020 ജനുവരിയിൽ ആറളത്തും നടത്തിയ സർവേകളിൽ ഈ നിശാശലഭത്തെ കണ്ടെത്തിയിരുന്നു. സാധാരണ ശലഭങ്ങൾ ഇലകൾ ഭക്ഷണമാക്കുമ്പോൾ ഇവ തടി തുരന്ന് അതിനകത്തെ തടിയാണ് ഭക്ഷണമാക്കുന്നത്. അതിനാൽ ഇവയുടെ ലാർവകൾ ഒന്നും രണ്ടും വർഷംവരെ ജീവിക്കുന്നു.

അവലംബം തിരുത്തുക

  1. "WELCOME TO THE MOTHS OF INDIA WEBSITE!". Retrieved 2021-11-05.
  2. "മരങ്ങൾ തുളച്ച് മുട്ടയിടുന്ന സ്വഭാവക്കാരൻ, ഇത് തോട്ടപ്പള്ളി തച്ചൻ: പുതിയ നിശാശലഭത്തെ കണ്ടെത്തി" (in ഇംഗ്ലീഷ്). Retrieved 2021-11-05.
  3. "കേരളത്തിൽനിന്ന്‌ പുതിയ നിശാശലഭം". Retrieved 2021-11-05.
  4. "dottednews.com" (in ഇംഗ്ലീഷ്). Archived from the original on 2021-11-05. Retrieved 2021-11-05.
"https://ml.wikipedia.org/w/index.php?title=തോട്ടപ്പള്ളി_തച്ചൻ&oldid=3805173" എന്ന താളിൽനിന്ന് ശേഖരിച്ചത്