തെക്കൻ യൂറോപ്പിൽ നിന്നും പടിഞ്ഞാറൻ ഏഷ്യയിൽ നിന്നുമുള്ള ഒരു ചെറിയ ഇലപൊഴിയും വൃക്ഷമാണ് സെർസിസ് സിലിക്യാസ്ട്രം. പൊതുവെ ജൂഡാസ് ട്രീ അല്ലെങ്കിൽ യൂദാസ് ട്രീ എന്നറിയപ്പെടുന്നു. [1]ഇതിൽ വസന്തകാലത്ത് കടുത്ത പിങ്ക് പൂക്കൾ വിരിയുന്നത് വളരെ ശ്രദ്ധേയമാണ്.

Judas tree
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C. siliquastrum
Binomial name
Cercis siliquastrum
Synonyms
  • Siliquastrum orbicularis Moench
 
Flowers sprouting from old growth
 
blooming branch with flower cross sections
 
Trunk and bark

ഈ ഇനം 12 മീറ്റർ (39 അടി) ഉയരവും 10 മീറ്റർ (32 അടി) വീതിയും ഉള്ള ഒരു ചെറിയ വൃക്ഷമായി വളരുന്നു.[2]

തായ്ത്തടി വളർച്ചയെത്തുമ്പോൾ വസന്തകാലത്ത് കടുത്ത പിങ്ക് നിറത്തിലുള്ള പൂക്കൾ ഉണ്ടാകുന്നു. കൂടാതെ, പൂക്കളിൽ അഞ്ച് യോജിപ്പിക്കാത്ത ദളങ്ങളും കൂടിചേർന്ന വിദളങ്ങളും കാണപ്പെടുന്നു. പുഷ്പത്തിന്റെ ആകൃതി പയർ കുടുംബത്തിന്റെ (ഫാബേസീ) പ്രത്യേകത കാണിക്കുന്നു. ആദ്യത്തെ പൂക്കൾ പുറത്തുവരുന്നതിനു തൊട്ടുമുമ്പ് ഇലകൾ വരാൻ തുടങ്ങുന്നു. ഇലകൾ മൂർച്ചയില്ലാത്ത അഗ്രത്തോടുകൂടിയതും ഹൃദയത്തിൻറെ രൂപത്തോടുകൂടിയതും ആണ്. ഇതിന്റെ അഗ്രത്തിൽ ഇടയ്ക്കിടെ വെട്ട് അടയാളം കാണപ്പെടുന്നു. മരത്തിൽ ലംബമായി തൂങ്ങിക്കിടക്കുന്ന നീളമുള്ള പരന്ന കായ്കൾ ഉത്പാദിപ്പിക്കുന്നു. ഭക്ഷ്യയോഗ്യമായ പുഷ്പങ്ങൾക്ക് മധുരമുള്ള ആസിഡ് രുചി കാണപ്പെടുന്നു.[2]

ടാക്സോണമി

തിരുത്തുക
 
A botanical illustration from 1891

1753-ൽ ലിന്നേയസ് ഈ ഇനത്തെ ആദ്യമായി വിവരിച്ചു. ലാറ്റിൻ പദമായ സിലിക്വയിൽ നിന്ന് ഉത്ഭവിച്ച സിലിക്വാസ്ട്രം എന്നാൽ "പോഡ്" എന്നർത്ഥം. [3]"ഷട്ടിൽ" എന്നർത്ഥമാക്കുന്ന ഗ്രീക്ക് പദം കെർകിസിൽ നിന്നാണ് പൊതുവായ ജീനസ് നാമം ലഭിച്ചത്. പരന്ന മരംപോലിരിക്കുന്ന വിത്ത് പോഡുകൾ ഒരു നെയ്ത്തുകാരന്റെ ഉപകരണത്തോട് സാമ്യത കാണിക്കുന്നതിനെ ഈ നാമം സൂചിപ്പിക്കുന്നു. [4]

ഇനിപ്പറയുന്നവ ഉൾപ്പെടെ നിരവധി ഇനങ്ങളും ഉപജാതികളും കാണപ്പെടുന്നു:-

  • var. hebecarpa Bornm.
  • nothosubsp. yaltikirii (Ponert) Govaerts
  • var. siliquastrum
  • var. alba Weston

വിതരണവും പാരിസ്ഥിതിക വശങ്ങളും

തിരുത്തുക
 
Flowers and pods
 
Cercis siliquastrum - MHNT
 
The cultivar 'Alba'
 
Psyllids (Cacopsylla pulchella) on a leaf
 
The pods are first green and then turn brown-red.

പൂക്കളിൽ തേനീച്ചകൾ മുഖേന പരാഗണം നടക്കുന്നു. അമൃതിനെ ആകർഷിക്കുന്ന തേനീച്ചകൾ നീണ്ടുനിൽക്കുന്ന കേസരങ്ങളിൽ നിന്നുള്ള തേൻ കുടിച്ചതിനുശേഷം ശരീരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന പൂമ്പൊടിയിൽ നിന്ന് പരാഗരേണുക്കൾ മറ്റൊരു പുഷ്പത്തിൽ നിന്ന് വീണ്ടും തേൻ കുടിക്കുന്നതിലൂടെ അതിലെത്തുന്നു. [5]

ഇസ്രായേലിൽ വൃക്ഷത്തിന് ഒരു സംരക്ഷിത ചെടിയുടെ സ്ഥാനം നൽകിയിരിക്കുന്നു.

1909 ഏപ്രിലിൽ ഇസ്താംബൂളിലെ യിൽഡിസ് പാർക്കിൽ ഈ വൃക്ഷത്തിന്റെ "എണ്ണമറ്റ" പൂച്ചെടികൾ കണ്ടതായി ബ്രിട്ടീഷ് പത്രപ്രവർത്തകൻ ഫ്രാൻസിസ് മക്കല്ലാഗ് റിപ്പോർട്ട് ചെയ്തു. [6] ഇത്തരത്തിലുള്ള മരം ഇന്നും പാർക്കിൽ കാണപ്പെടുന്നു.

ആഴമേറിയതും നന്നായി വരണ്ടതുമായ മണ്ണിൽ പൂർണ്ണ സൂര്യനിലോ ഭാഗിക തണലിലോ ഈ ഇനം വളരുന്നു.[2]

Cultivars include:

  • 'Afghan Deep Purple'[7]
  • 'Alba' - white flowers[7]
  • 'Bodnant'[7]
  • 'Carnea'[7]
  • 'Fructa Rubra'[7]
  • 'Penduliflora'[7]
  • 'Rubra' - dark pink-purple flowers
  • 'Sterilis'[7]
  • 'Variegata'[7]
  • 'White Swan'[7]

‘ബോഡ്‌നന്റ്’ എന്ന കൾട്ടിവർ റോയൽ ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ ഗാർഡൻ മെറിറ്റിന്റെ അവാർഡ് നേടി.[8] (confirmed 2017).[9] (2017-ൽ സ്ഥിരീകരിച്ചു).

ലീഫ്ഹോപ്പർ, സ്കെയിൽ പ്രാണികൾ, സൈലിഡുകൾ (പ്രത്യേകിച്ച് കക്കോപ്സില്ല പുൾചെല്ല), കാൻകർ, കോറൽ സ്പോട്ട്, വെർട്ടിസിലിയം വിൽറ്റ് എന്നിവ ഉൾപ്പെടെയുള്ള രോഗങ്ങൾക്കും ഈ വൃക്ഷം ഇരയാകുന്നു.

പ്രജനനം വിത്ത് വഴിയാണ്. കട്ടിംഗ്, ബഡ്ഡിംഗ് എന്നിവയിലൂടെയും പ്രജനനം നടക്കുന്നു.

കഠിന മരം ആയ ഈ ഇനം ആകർഷകമായ ധാന്യം ഉത്പാദിപ്പിക്കുന്നു. ഇത് വെനീറുകളിൽ നന്നായി മിനുക്കുന്നതിനും ഉപയോഗിക്കുന്നു.[2]

സംസ്കാരം

തിരുത്തുക

യൂദാസ് ഇസ്‌കറിയോത്ത് ഈ ഇനം മരത്തിൽ നിന്ന് തൂങ്ങിമരിച്ചതായും അതിന്റെ വെളുത്ത പൂക്കൾ ചുവപ്പായി മാറുന്നതായും ഒരു മിഥ്യയുണ്ട്. ഈ വിശ്വാസം "യൂദാസ് ട്രീ" എന്ന പൊതുനാമവുമായി ബന്ധപ്പെട്ടതാണ്. ഇത് ഫ്രഞ്ച് പൊതുനാമമായ അർബ്രെ ഡി ജൂഡി, യഹൂദയിലെ വൃക്ഷം എന്നർത്ഥം. അതായത് വൃക്ഷം പൊതുവായി ഉപയോഗിച്ചിരുന്ന ആ രാജ്യത്തെ മലയോര മേഖലകളെ പരാമർശിക്കുന്നു.[10]യൂദാസിന്റെ ആത്മഹത്യാ രീതിയെ അനുസ്മരിപ്പിക്കുന്ന തരത്തിൽ പൂക്കൾക്കും സീഡ് പോഡുകൾക്കും തായ്ത്തടിയിൽ നിന്ന് നേരിട്ട് തൂങ്ങിക്കിടക്കാമെന്നതാണ് പ്രാദേശിക നാമത്തിനുള്ള മറ്റൊരു ഉറവിടം.[4]പ്രലോഭനത്തിന് വഴങ്ങുന്നതിന്റെ മാരകമായ ഫലങ്ങളെക്കുറിച്ചുള്ള ഒരു പ്രഭാഷണ ചിത്രം, യൂദാസ് വൃക്ഷം തേനീച്ചകളെ ആകർഷിക്കപ്പെട്ടു കൊല്ലുന്നുവെന്ന തെറ്റായ ആശയത്തെ സൂചിപ്പിക്കുന്നു. "ഡോ. കുയ്‌ലർ യൂദാസ് വൃക്ഷത്തെ പരാമർശിച്ച് ഇത് തീക്ഷ്‌ണമായി ചിത്രീകരിക്കുന്നു. ഇലകൾക്കുമുന്നിൽ പ്രത്യക്ഷപ്പെടുന്ന പൂക്കൾക്ക് തിളക്കമുള്ള കടും ചുവപ്പുനിറമാണ്. പൂക്കളുടെ ജ്വലിക്കുന്ന സൗന്ദര്യം അസംഖ്യം പ്രാണികളെ ആകർഷിക്കുന്നു. അലഞ്ഞുതിരിയുന്ന തേനീച്ച മാരകമായ ഒപിയറ്റ് ഉൾക്കൊള്ളുന്ന തേൻ വലിച്ചെടുക്കുന്നു. എന്നാൽ ഓരോ തേനീച്ചയും പൂക്കളിൽ നിന്ന് ഭൂമിയിലേക്ക് ചത്തു നിലംപതിക്കുന്നു.[11]

  1. "BSBI List 2007". Botanical Society of Britain and Ireland. Archived from the original (xls) on 2015-01-25. Retrieved 2014-10-17.
  2. 2.0 2.1 2.2 2.3 "Cercis siliquastrum- L." Plants For A Future. Archived from the original on 2012-06-16. Retrieved 13 September 2011.
  3. Rowell, Raymond J. (1980). Ornamental Flowering Trees in Australia. Australia: AH & AW Reed Pty Ltd Reed. ISBN 0-589-50178-X.
  4. 4.0 4.1 Rumsey, Fred. "Cercis siliquastrum (Judas tree)". Natural History Museum. Retrieved 2013-01-04.
  5. Hickey, Michael; Clive King. 100 families of flowering plants. Cambridge University Press. Retrieved 13 September 2011.
  6. McCullagh, Francis (1910). The Fall of Abd-ul-Hamid. London: Methuen & Co. Ltd. pp. 239–240.
  7. 7.0 7.1 7.2 7.3 7.4 7.5 7.6 7.7 7.8 Hatch, Laurence (2007). Cultivars of Woody Plants Volume I (A-G). Raleigh, North Carolina: TCR Press. Retrieved 13 September 2011.
  8. "RHS Plantfinder - Cercis siliquastrum 'Bodnant'". Retrieved 12 January 2018.
  9. "AGM Plants - Ornamental" (PDF). Royal Horticultural Society. July 2017. p. 16. Retrieved 24 January 2018.
  10. Mabberley, D.J. (2008). Mabberleys's plant-book (3 ed.). Cambridge University Press. p. 170. ISBN 978-0-521-82071-4.
  11. William Adamson, "Illustrations to Chapter 3," in Genesis, The Preacher’s Complete Homiletic Commentary (New York; London; Toronto: Funk & Wagnalls Company, 1892), 72.