സെൻട്രൽ പ്രൊസസിങ് യൂണിറ്റ്

കമ്പ്യൂട്ടർ പ്രോഗ്രാമിലെ നിർദ്ദേശങ്ങൾ പ്രവർത്തിപ്പിക്കുന്ന കമ്പ്യൂട്ടർ ഭാഗമാണ് സെൻട്രൽ പ്രോസസിങ് യൂണിറ്റ് അഥവാ സി.പി.യു. ലളിതമായി പ്രോസസർ എന്ന പേരിലും അറിയപ്പെടുന്നു. മിക്ക കമ്പ്യൂട്ടറുകളിലും ഒറ്റ ഐ.സി. ചിപ്പിൽ ഒതുക്കിയ രൂപത്തിലായിരിക്കും സി.പി.യു. കാണപ്പെടുക. ഇത്തരം ചിപ്പുകളാണ് മൈക്രോപ്രോസസറുകൾ. കമ്പ്യൂട്ടർ പ്രോഗ്രാമിലെ ഗണിത-താരതമ്യ-ഇൻപുട്ട്/ഔട്ട്പുട്ട് ക്രിയകൾ പ്രാവർത്തികമാക്കുക എന്നതാണ് സി.പി.യുവിന്റെ അടിസ്ഥാനധർമ്മം. മനുഷ്യന് തലച്ചോറെന്നതിനു സമാനമായ പ്രവർത്തനമാണ് കമ്പ്യൂട്ടറിൽ സി.പി.യുവിനുള്ളത്. സി.പി.യു. എന്നത്, കമ്പ്യൂട്ടർ വ്യവസായത്തിൽ 1960-കുളുടെ തുടക്കം മുതൽക്കേ ഉപയോഗിച്ചു വരുന്ന പദമാണ്.[1] സി.പി.യുവിന്റെ രൂപവും, രൂപകൽപ്പനയും, പ്രത്യക്ഷവൽക്കരണവും അന്നത്തേതിൽ നിന്നും ഏറെ വ്യത്യസ്തമായെങ്കിലും ഇതിന്റെ അടിസ്ഥാനധർമ്മം ഇപ്പോഴും പഴയതുതന്നെയാണ്. ഇതിന്റെ വേഗത, വലിപ്പം, പ്രവർത്തനരീതി എന്നിവയിൽ കാലത്തിനനുസരിച്ച് പല മാറ്റങ്ങളും വന്നിട്ടുണ്ട്.

ഇന്റൽ 80486ഡി.എക്സ്.2 സി.പിയു.
ഇന്റൽ 80486ഡി.എക്സ്.2 സി.പിയു. - താഴെനിന്നുള്ള ദൃശ്യം

മൈക്രോപ്രൊസസ്സർ രൂപകൽപ്പനയും നിർമ്മാണവും ചെയ്യുന്ന കമ്പനികൾതിരുത്തുക

അവലംബംതിരുത്തുക

  1. Weik, Martin H. (1961). "A Third Survey of Domestic Electronic Digital Computing Systems". Ballistic Research Laboratories. Cite journal requires |journal= (help)