കാലിഫോർണിയ ആസ്ഥാനമായ ഒരു അമേരിക്കൻ മൾട്ടിനാഷണൽ സെമികണ്ടക്ടർ കമ്പനിയാണ് അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ് അഥവാ എ.എം.ഡി.. സെർവറുകൾ‍, വർക്ക് സ്റ്റേഷനുകൾ, പേഴ്സണൽ കമ്പ്യൂട്ടറുകൾ എന്നിവയ്ക്ക് വേണ്ടിയുള്ള മൈക്രോപ്രൊസസ്സറുകൾ‍, മദർബോർഡ് ചിപ്സെറ്റുകൾ, ഗ്രാഫിക് പ്രോസ്സസറുകൾ എന്നിവയാണ് ഈ കമ്പനിയുടെ മുഖ്യ ഉത്പന്നങ്ങൾ.

അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ് Inc.
പൊതു കമ്പനി(NYSEAMD)
വ്യവസായംസെമികണ്ടക്ടർ
സ്ഥാപിതം1969
സ്ഥാപകൻജെറി സാൻഡേർസ്
എഡ്വിൻ ജെ. ടേണി
ആസ്ഥാനം
Area served
ലോകവ്യാപകം
പ്രധാന വ്യക്തി
  • ലിസ സു (സി ഇ ഒ & പ്രസിഡന്റ്)
  • ജോൺ എഡ്വേർഡ് കാൾഡ്വെൽ (ബോർഡ് ചെയർമാൻ)
ഉത്പന്നംമൈക്രോപ്രൊസസ്സർ
മദർബോർഡ് ചിപ്സെറ്റ്
ഗ്രാഫിക്സ് പ്രോസസർ
ഡിജിറ്റൽ ടെലിവിഷൻ ഡീകോഡർ ചിപ്പ്
ഹാൻഡ്ഹെൽഡ് മീഡിയ ചിപ്സെറ്റ്
വരുമാനംIncrease US$4.27 ബില്ല്യൻ (2016)[1]
Increase US$-372 മില്ല്യൻ (2016)[1]
Increase US$-497 മില്ല്യൻ (2016)[1]
മൊത്ത ആസ്തികൾIncrease US$3.32 ബില്ല്യൻ (2016)[2]
Total equityIncrease US$416 മില്ല്യൻ (2016)[2]
Number of employees
9,100 (Q4 2016)[3]
വെബ്സൈറ്റ്www.amd.com

X86 ആർക്കിടെക്ചറിൽ ഇന്റൽ കഴിഞ്ഞാൽ രണ്ടാമത്തെ വലിയ മൈക്രോപ്രോസ്സസർ വിതരണക്കാരാണ് എ.എം.ഡി.[4]റവന്യൂ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ 9-ം‌ സ്ഥാനമാണ് എഎംഡിക്കുള്ളത്.[5]

വ്യവസായ ചരിത്രംതിരുത്തുക

 
സണ്ണിവെയ്ലിലെ എ.എം.ഡി. ആസ്ഥാനം
 
AMD Markham, formerly ATI headquarters.

ജെറി സാൻഡേഴ്സും മറ്റുള്ളവരും ചേർന്ന് അഡ്വാൻസ്ഡ് മൈക്രോഡിവൈസസ് എന്ന പേരിൽ 1969 മേയ് 1- ന് കമ്പനി തുടങ്ങി. 1975 ആയപ്പോൾ ലോജിക് ചിപ്പുകളുടെയും റാം ചിപ്പുകളുടെയും വിപണനത്തിലേക്ക് കടന്നു. അതേ വർഷം തന്നെ ഇന്റൽ 8080 മൈക്രോപ്രോസ്സസറിന്റെ റിവേഴ്സ് എൻജിനീയറിങ്ങ് പതിപ്പ് പുറത്തിറക്കി. ഈ കാലയളവിൽ തന്നെ എ.എം.ഡി. ബിറ്റ്-സ്ലൈസ് പ്രോസ്സസർ ശ്രേണി കൊണ്ടുവന്നു. ഗ്രാഫിക്സിലും ഓഡിയോ ഡിവൈസുകളിലും കടന്നു.

2006 ജൂലൈ 24 ന് എടിഐ ടെക്നോളജീസിനെ എറ്റെടുക്കുകയാണെന്ന് എ.എം.ഡി. പ്രഖ്യാപിച്ചു.

മൈക്രോപ്രോസ്സസർ വ്യവസായ ചരിത്രംതിരുത്തുക

 
Early AMD 8080 Processor (AMD AM9080ADC / C8080A), 1977

ഐബിഎം പിസിയും X86 ആർക്കിടെക്ചറുംതിരുത്തുക

8086, 8088 എന്നീ പ്രോസ്സസറുകളുടെ രണ്ടാമത്തെ ഉത്പാദകരാകുവാൻ 1982 ഫെബ്രുവരിയിൽ എ.എം.ഡി. ഇന്റലുമായി കരാർ ഒപ്പിട്ടു.

K5, K6 and Athlonതിരുത്തുക

1996 ൽ ഇറങ്ങിയ K5 ആണ് എ.എം.ഡി.യുടെ ആദ്യ X86 പ്രോസ്സസർ.[6]1996 ൽ എ.എം.ഡി. NexGen സാങ്കേതിക വിദ്യ സ്വന്തമാക്കി.

മൊബൈൽ പ്ലാറ്റ്ഫോമുകൾതിരുത്തുക

എ.എം.ഡി. മൊബൈൽ കമ്പ്യൂട്ടിങ്ങിനെ ലക്ഷ്യമാക്കി 2003 ൽ ഒരു പ്ലാറ്റ്ഫോം തുടങ്ങി. പക്ഷേ പരസ്യത്തിന്റെയും ഓഫറുകളുടെയും കുറവു മൂലം വളരെ കുറച്ച് മാത്രമേ ഈ പ്ലാറ്റ്ഫോം പ്രചാരം നേടിയുള്ളു. മൊബൈൽ Athlon 64 അല്ലെങ്കിൽ മൊബൈൽ സെംപ്രോൺ പ്രോസ്സസറുകൾ ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നു.

അവലംബംതിരുത്തുക

  1. 1.0 1.1 1.2 "AMD Reports Fourth Quarter and Annual 2016 Financial Results". www.amd.com. ശേഖരിച്ചത് 3 April 2017.
  2. 2.0 2.1 "Annual Financials for Advanced Micro Devices Inc". ശേഖരിച്ചത് 26 February 2017.
  3. "AMD Reports 2016 Fourth Quarter Results". AMD. ശേഖരിച്ചത് January 31, 2017.[പ്രവർത്തിക്കാത്ത കണ്ണി]
  4. "great AMD vs. Intel battle: the dual-core duel of 2005". By Kevin Krewell. Text "Date 2008/9/28" ignored (help)
  5. "Semiconductor market declines less than expected". iSuppli. നവംബർ 23, 2009.
  6. "AMD K5". CPU-INFO.COM. ശേഖരിച്ചത് 2007-07-11.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=എ.എം.ഡി.&oldid=3625762" എന്ന താളിൽനിന്ന് ശേഖരിച്ചത്