സെന്റ് തോമസ് കോളേജ്, കോഴഞ്ചേരി

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിൽ സ്ഥിതിചെയ്യുന്ന കോളേജാണ് സെന്റ് തോമസ് കോളേജ്. മധ്യതിരുവിതാംകൂറിലെ പ്രധാനപ്പെട്ട ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ഇത്. മലങ്കര മാർത്തോമ്മാ സുറിയാനി സഭയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ഈ കോളേജ് 1953-ൽ അന്നത്തെ മാർത്തോമ്മാ മെത്രാപ്പോലീത്തയായിരുന്ന യൂഹാനോൻ മാർത്തോമ്മായും, കുറുന്തോട്ടിക്കൽ കെ.ടി തോമസ് കശ്ശീശായും ചേർന്നാണ് സ്ഥാപിച്ചത്. 1953ൽ സ്ഥാപിക്കപ്പെട്ടപ്പോൾ തിരിവിതാംകൂർ സർവ്വകലാശാലയുടെ കീഴിലാണ് കോളേജ് പ്രവർത്തിച്ചുകൊണ്ടിരുന്നത്, പിന്നീട് അത് കേരള സർവ്വകലാശാലയുടെ കീഴിലായി. 1983 മുതൽ മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കീഴിലാണ് ഈ കോളേജ് പ്രവർത്തിക്കുന്നത്. യു.ജി.സി. അംഗീകൃതമായ ഈ കോളേജിന് നാഷണൽ അസെസ്മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിൽ എ++ ഗ്രേഡാണ് നൽകിയിട്ടുള്ളത്. ഡോ ജോർജ്ജ് കെ അലക്സ് ആണ് കോളേജിന്റെ നിലവിലെ പ്രിൻസിപ്പൽ.

സെന്റ് തോമസ് കോളേജ്
മുദ്ര
ആദർശസൂക്തംAd majorem dei gloriam
സ്ഥാപിതം1953
ബന്ധപ്പെടൽമലങ്കര മാർത്തോമ്മാ സുറിയാനി സഭ
പ്രധാനാദ്ധ്യാപക(ൻ)പ്രൊഫ. ഡോ. റോയിസ് പി. ഡേവിഡ്
മാനേജർഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത
അദ്ധ്യാപകർ
114
സ്ഥലംകോഴഞ്ചേരി, കേരളം, ഇന്ത്യ
അഫിലിയേഷനുകൾമഹാത്മഗാന്ധി സർവ്വകലാശാല, യു.ജി.സി.
കായികംബാസ്ക്കറ്റ്ബോൾ
ഫുട്ബോൾ
ക്രിക്കറ്റ്
വോളിബോൾ
വെബ്‌സൈറ്റ്http://stthomascollege.info/

2013ൽ ഈ കോളേജിന്, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ കമ്മീഷന്റെ 2004ലെ നിയമപ്രകാരം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമെന്ന പദവി ലഭിച്ചു. വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനത്തിന്റെ തെക്ക്-കിഴക്കൻ മലയോര പ്രദേശങ്ങൾക്ക് നൽകിയ സംഭാവനകളെ മാനിച്ച് 2013ൽ തിരുവിതാംകൂർ രാജകുടുംബം രാജമുദ്ര നൽകി ഈ കോളേജിനെ ആദരിച്ചു. [1]

ലഭ്യമായ കോഴ്സുകൾ

തിരുത്തുക
  1. ആർട്ട്സ്
    1. ബി.എ. ഇംഗ്ലീഷ്
    2. ബി.എ. മലയാളം
    3. ബി.എ. ഹിന്ദി
    4. ബി.എ. ഇക്കണോമിക്സ്
    5. ബി.എ. ഹിസ്റ്ററി
  2. സയൻസ്
    1. ബി.എസ്.സി. മാത്തമാറ്റിക്സ്
    2. ബി.എസ്.സി. ഫിസിക്സ്
    3. ബി.എസ്.സി. കെമിസ്ട്രി
    4. ബി.എസ്.സി. ബോട്ടണി
    5. ബി.എസ്.സി. സുവോളജി
    6. ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ്
  3. കൊമേഴ്സ്
    1. ബി.കോം മോഡൽ 1 കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്
    2. ബി.കോം മോഡൽ 2 മാർക്കറ്റിംഗ്
    3. ബി.കോം മോഡൽ 1 കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (സെൽഫ് ഫിനാൻസ്)
    4. ബി.ബി.എ (സെൽഫ് ഫിനാൻസ്)

ബിരുദാനന്തര ബിരുദം

തിരുത്തുക
  1. ആർട്ട്സ്
    1. എം.എ. ഇക്കണോമിക്സ്
    2. എം.എ. ഇംഗ്ലീഷ്
    3. എം.എ. മലയാളം
  2. സയൻസ്
    1. എം.എസ്.സി. മാത്തമാറ്റിക്സ്
    2. എം.എസ്.സി. ഫിസിക്സ്
    3. എം.എസ്.സി. കെമിസ്ട്രി
    4. എം.എസ്.സി. ബോട്ടണി
    5. എം.എസ്.സി. സുവോളജി
  3. കൊമേഴ്സ്
    1. എം.കോം

പാഠ്യേതര പ്രവർത്തനങ്ങൾ

തിരുത്തുക

എൻ.സി.സി, എൻ.എസ്.എസ്. യൂണിറ്റുകളും 25ഓളം മറ്റ് വ്യത്യസ്ത അസോസിയേഷനുകളും, ക്ലബ്ബുകളും ഈ കോളേജിൽ പ്രവർത്തിക്കുന്നുണ്ട്.

മുൻ പ്രിൻസിപ്പൽമാർ[2]

തിരുത്തുക
  • പ്രൊഫ. അലക്സാണ്ടർ കെ. സാമുവൽ (2009-13)
  • പ്രൊഫ. ജോസഫ് ഫിലിപ്പ് (2008-09)
  • പ്രൊഫ. കെ. ജോർജ്ജ് ഏബ്രഹാം (2006-08)
  • റവ. ഡോ. മാത്യു ദാനിയേൽ (2003-06)
  • ഡോ. പി.ജെ. ഫിലിപ്പ് (1999-03)
  • റവ. ഡോ. ഫിലിപ്പ് വർഗീസ് (1997-99)
  • പ്രൊഫ. എൻ. സാമുവേൽ തോമസ് (1995-97)
  • ഡോ. എം.ടി. സൈമൺ (1990-95)
  • പ്രൊഫ. ഒ.എ. ചെറിയാൻ (1979-90)
  • പ്രൊഫ. കെ.വി. വർഗീസ് (1971-79)
  • പ്രൊഫ. കെ.ജി. ജോർജ്ജ് (1966-71)
  • പ്രൊഫ. എ.ജെ. ചെറിയാൻ (1953-66)

പ്രമുഖരായ പൂർവ്വവിദ്യാർത്ഥികൾ

തിരുത്തുക
  1. ഡയമണ്ട് ജൂബിലി വർഷ അക്കാദമിക് ഹാൻഡ്ബുക്ക്, 2013-14, പേജ്: 5
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-06. Retrieved 2013-07-17.