യൂഹാനോൻ മാർത്തോമ്മ മെത്രാപ്പോലീത്ത[1] (മാർത്തോമ്മ XVIII) മലങ്കരയുടെ 18-ആം മാർത്തോമാ ആയിരുന്നു. പത്തനംതിട്ട ജില്ലയിൽ അയിരൂർ ചെറുകര മാത്യു മുൻസിഫിന്റെയും അന്നമ്മയുടെയും രണ്ടാമത്തെ പുത്രനായി 1892 ആഗസ്റ്റ് 7-ന് ജനിച്ചു. സി.എം. ജോൺ എന്നായിരുന്നു പൂർവനാമം. കോട്ടയം എം.റ്റി സെമിനാരി സ്‌കൂൾ, തിരുവനന്തപുരം മഹാരാജാസ് കോളജ്, മദ്രാസ് വെസ്‌ളി കോളജ്, മദ്രാസ് ക്രിസ്ത്യൻ കോളജ്, ബാംഗ്ലൂർ യൂണിയൻ തിയോളജിക്കൽ കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 1927-ൽ മാർത്തോമ്മാ സഭയിൽ ശെമ്മാശൻ (ഡീക്കൻ) ആയി നിയോഗം ഏറ്റെടുത്തു. 1931-1933 കാലഘട്ടത്തിൽ കോട്ടയം മാർത്തോമ്മാ വൈദിക സെമിനാരിയിൽ അദ്ധ്യാപകനായിരുന്നു. 1933-ൽ മാർത്തോമ്മാ സഭയിൽ വൈദികനായി.

H.G മോസ്റ്റ് റവ. ഡോ. യൂഹാനോൻ മാർത്തോമ്മ മെത്രാപ്പോലീത്ത (മാർത്തോമ്മ XVIII)
മലങ്കര മാർത്തോമ്മാ സുറിയാനി സഭ
സ്ഥാനാരോഹണംസെപ്റ്റംബർ 1, 1947.
ഭരണം അവസാനിച്ചത്സെപ്റ്റംബർ 27, 1976.
മുൻഗാമിഅബ്രഹാം മാർത്തോമ്മാ (മാർത്തോമ്മ XVII)
പിൻഗാമിഅലക്സാണ്ടർ മാർത്തോമ്മ (മാർത്തോമ്മ XIX)
വൈദിക പട്ടത്വംഒക്ടോബർ 7, 1933.
മെത്രാഭിഷേകംഡിസംബർ 30, 1937.
വ്യക്തി വിവരങ്ങൾ
ജനന നാമംസി.എം ജോൺ
ജനനംഓഗസ്റ്റ് 7, 1893.
അയിരൂർ
മരണംസെപ്റ്റംബർ 27, 1976.
കോട്ടയം
കബറിടംതിരുവല്ല
ദേശീയതഭാരതീയൻ

1937 നവംബർ 15-ന് റമ്പാൻ സ്ഥാനത്തേക്കും ആ വർഷം തന്നെ ഡിസംബർ 30-ന് മാർത്തോമ്മാ സഭയിൽ എപ്പിസ്‌കോപ്പായായും ഉയർത്തപ്പെട്ടു. മാർത്തോമ്മാ സഭയുടെ പതിനേഴാം മെത്രാപ്പോലീത്തായായിരുന്ന ഏബ്രഹാം മാർത്തോമ്മാ ദിവംഗതനായതിനെത്തുടർന്ന് 1947-ൽ യൂഹാനോൻ മാർത്തോമ്മാ മെത്രാപ്പോലീത്ത എന്ന നാമധേയത്തിൽ സഭയുടെ പരമാധ്യക്ഷനായി വാഴിക്കപ്പെട്ടു. 1976 സെപ്റ്റംബർ 27-ആം തീയതി അദ്ദേഹം കാലം ചെയ്തു. തിരുവല്ലയിലാണ് അദ്ദേഹത്തെ കബറടക്കിയിരിക്കുന്നത്.

അവലംബങ്ങൾ

തിരുത്തുക
  1. മലങ്കര മാർത്തോമ്മാ സുറിയാനി സഭ വൈദിക ഡയറക്ടറി-2010
"https://ml.wikipedia.org/w/index.php?title=യൂഹാനോൻ_മാർത്തോമ്മ&oldid=3609076" എന്ന താളിൽനിന്ന് ശേഖരിച്ചത്