ഒരു ഇന്ത്യൻ എഴുത്തുകാരിയാണ് സൂര്യ ഗോപി. ചെറുകഥാകൃത്ത്, സോഷ്യോളജിസ്റ്റ് എന്നീ മേഖലകളിലും പ്രശസ്തയാണ് സൂര്യ ഗോപി. 1987 ജൂൺ 26-ന് കൊല്ലത്ത് പി.കെ. ഗോപി , കോമളം എന്നിവരുടെ പുത്രിയായി ജനിച്ചു.

സൂര്യ ഗോപി - ചെറുകഥാകാരിയും സോഷ്യോളജിസ്റ്റും

ആദ്യകാല ജീവിതം തിരുത്തുക

കോഴിക്കോട് ബാസൽ ഇവാഞ്ചലിയൽ മിഷൻ ഹയർസെക്കൻഡറി സ്കൂളിലും പ്രെസന്റേഷൻ ഹൈസ്കൂളിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. സോഷ്യോളജിയിലും & മലയാളത്തിലുമായി ബാച്ചിലേഴ്സ് ഡിഗ്രിയും പിന്നീട് മാസ്റ്റേഴ്സ് ഇൻ സോഷ്യോളജിയും സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ നിന്ന് പൂർത്തിയാക്കി. രണ്ടു കോഴ്സുകളിലും കാലിക്കറ്റ് സർവകലാശാലയിൽ ഒന്നാം റാങ്ക് ഉണ്ടായിരുന്നു.

സൂര്യ ജേണലിസ്റ്റ് പി.കെ. സുജിത്തിനെ വിവാഹം കഴിച്ചു. അവർക്ക് ചിലങ്ക എന്നു പേരുള്ള ഒരു മകളുണ്ട്. കൊച്ചിയിലെ സെന്റ് തെരേസസ് കോളേജിലെ സോഷ്യോളജി വിഭാഗത്തിലെ സീനിയർ റിസർച്ച് ഫെലോയാണ് ഇപ്പോൾ സൂര്യ ഗോപി.

കൃതികൾ തിരുത്തുക

സൂര്യ രണ്ട് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  • പൂക്കളെ സ്നേഹിച്ച പെൺകുട്ടി(2006)
  • ഉപ്പുമഴയിലെ പച്ചിലകൾ (2012).

അവാർഡുകൾ തിരുത്തുക

അവലംബങ്ങൾ തിരുത്തുക

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സൂര്യ_ഗോപി&oldid=4078489" എന്ന താളിൽനിന്ന് ശേഖരിച്ചത്