ബി.ഇ.എം.എച്ച്.എസ്.എസ്. പാലക്കാട്

പാലക്കാട് ജില്ലയിലെ സ്കൂൾ

കേരളത്തിലെ പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ഹയർ സെക്കണ്ടറി സ്കൂൾ (English:Basel Evangelical Mission Higher Secondary School). മിഷൻ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1858-ൽ സ്ഥാപിതമായ ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.[1]

ബി.ഇ.എം.എച്ച്.എസ്.എസ്. പാലക്കാട്
BEM HSS, PALAKKAD
BEM HSS, PALAKKAD.jpg
തരംഹയർ സെക്കന്ററി
സ്ഥാപിതം1858, ബാസൽ മിഷൻ
സ്ഥലംപാലക്കാട്, കേരളം, ഇന്ത്യ ഇന്ത്യ
ക്യാമ്പസ്നഗരം

ചരിത്രംതിരുത്തുക

1858 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 52 വിദ്യാർത്ഥികളാണ് അന്നുണ്ടായിരുന്നത്. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമ്മിക്കപ്പെട്ടു. 1913-ൽ എൽ.പി. വിഭാഗത്തെ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും വേർപെടുത്തി ഏകദേശം 100 മീറ്റർ അകലെയുള്ള പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുവാൻ തുടങ്ങി. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2005-ൽ ഹൈസ്കൂൾ കോമ്പൗട്ടിനകത്തുതന്നെ ഹയർസെക്കണ്ടറിക്കായി പുതിയ കെട്ടിടം നിർമ്മിക്കപ്പെട്ടു. 2008 മുതൽ 2009 വരെ, ഒരു വർഷം മുഴുവൻ നീണ്ടുനിന്ന വിവിധ കാര്യപരിപാടികളിലൂടെ വിദ്യാലയം അതിന്റെ 150-ആം വാർഷികം ആഘോഷിച്ചു. 2009-ൽ 150-ആം വാർഷിക സ്മാരക കെട്ടിടത്തിന്റെ പണി പൂർത്തിയായി.

പാഠ്യരംഗംതിരുത്തുക

ഹൈസ്കൂളിൽ എല്ലാ വിഷയങ്ങൾക്കും എസ്.സി.ആർ.ടി. പാഠ്യപദ്ധതി പ്രകാരമുള്ള പാഠപുസ്തകങ്ങൾ ഉപയോഗിക്കുന്നു. ഹയർസെക്കണ്ടറിയിൽ ചില വിഷയങ്ങൾക്ക് എസ്.സി.ആർ.ടി. തയ്യാറാക്കിയ പാഠപുസ്തകങ്ങളും മറ്റുള്ള വിഷയങ്ങൾക്ക് എസ്.സി.ആർ.ടി. പാഠ്യപദ്ധതിയിൽ ഉൾപെടുത്തിയിട്ടുള്ള എൻ.സി.ആർ.ടി. പാഠപുസ്തകങ്ങളും ഉപയോഗിക്കുന്നു.

യു.പി. വിഭാഗത്തിൽ ഓരോ ഡിവിഷനും ഹൈസ്കൂൾ വിഭാഗത്തിൽ ഈരണ്ട് ഡിവിഷനുകളും വീതം ഇംഗ്ലീഷ് മീഡിയമാണ്. മറ്റെല്ലാ ഡിവിഷനുകളും മലയാളം മീഡിയമാണ്. വിദ്യാർത്ഥികൾക്ക് മലയാളം, അറബി, സംസ്കൃതം ഇവയിലേതെങ്കിലുമൊന്ന് രണ്ടാം ഭാഷയായി തിരഞ്ഞെടുക്കാം.

ഹയർസെക്കണ്ടറിയിൽ ബയോളജി സയൻസ്, കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ് എന്നീ വിഷയങ്ങളിൽ ഓരോ ഡിവിഷനുകൾ വീതമുണ്ട്.

സമയക്രമംതിരുത്തുക

ഹൈസ്കൂളിൽ രാവിലെ 10.00 മുതൽ വൈകിട്ട് 3.50 വരെയാണ് പ്രവൃത്തിസമയം. വെള്ളിയാഴ്ചകളിൽ മാത്രം ക്ലാസുകൾ തുടങ്ങുന്നത് 9.30-നാണ്. ഹയർസെക്കണ്ടറി വിഭാഗത്തിലെ പ്രവൃത്തിസമയം 9.20 മുതൽ 4.00 വരെയാണ്.

ഭൗതികസൗകര്യങ്ങൾതിരുത്തുക

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി (പ്രധാന കെട്ടിടം, പാകിസ്താൻ ബ്ലോക്ക് എന്നറിയപ്പെടുന്ന ആദ്യ കെട്ടിടം, പി.ടി.എ. ബ്ലോക്ക്, പി.ടി.എ. ന്യൂ ബ്ലോക്ക്, സെസ്ക്വിസെന്റിനറി ബ്ലോക്ക്) 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളായി ഉയർത്തപ്പെട്ട സമയം മുതൽക്കേ ഒരു സയൻസ് ലാബ് വിദ്യാലയത്തിനുണ്ട്.

മാനേജ്മെന്റ്തിരുത്തുക

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ അഷി ജോണുമാണ്.

മുൻ സാരഥികൾതിരുത്തുക

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാൻ
1942 - 51 ജോൺ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേൽ
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബൻ
1961 - 72 ജെ.ഡബ്ലിയു. സാമുവേൽ
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസൻ
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോൺ
2004- 05 വൽസ ജോർജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾതിരുത്തുക

അവലംബംതിരുത്തുക

  1. "BEM Higher Secondary School in Palakkad".
  2. "Abdul Hakim, new soccer star from Kerala".
  3. "K M Abdul Noushad to lead Kerala Santosh trophy football team".

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക