ബാച്ചിലർ ഡിഗ്രി എന്നത് ഒരു വിദ്യാഭ്യാസ യോഗ്യതയാണ് . സാ‍ധാരണയായി നാലു വർഷം കൊണ്ട് പൂർത്തിയാക്കുന്ന വിദ്യാഭ്യാസങ്ങൾക്കാണ് ഈ ഡിഗ്രി നൽകുന്നത്. പക്ഷേ പല രാജ്യങ്ങളിലും വ്യത്യസ്തമായി ആണ് കാണുന്നത്, രണ്ടു വർഷം മുതൽ ആറു വർഷം വരെ കാലയളവിൽ വ്യത്യാസം വരാവുന്നതാണ്. പൊതുവായി അണ്ടർ ഗ്രാജുവേറ്റ് (UG) കോഴ്സ് എന്നും പറയാറുണ്ട്.

ഇന്ത്യയിൽ

തിരുത്തുക

ബാച്ചിലർ ഓഫ് എൻ‌ജിനീയറിങ്ങ് (BE), ബാച്ചിലർ ഓഫ് ടെക്കനോളജി (B Tech) എന്നിവ ഉദാഹരണങ്ങളാണ്. ഇന്ത്യയിൽ ഈ രണ്ട് ഡിഗ്രികൾ 4 വർഷങ്ങൾ കൊണ്ടാണ് പൂർത്തിയാക്കേണ്ടത്. അതേസമയം ബി.എ(BA), ബി.എസ്.സി(BSc), ബി.കോം. (B.Com.) ബി.സി.എ. (BCA) എന്നീ ഡിഗ്രികൾ 3 വർഷം കൊണ്ട് പൂർത്തിയാക്കേണ്ടവയാണ്.

കേരളത്തിൽ

തിരുത്തുക

എൽ.എൽ.ബി, എം.ബി.ബി.എസ്, ബി.ഇ, ബി.ടെക് മുതലായ പ്രൊഫഷണൽ ബിരുദ കോഴ്സുകൾ സെമസ്റ്റർ രീതിയിൽ മൂന്നു മുതൽ അഞ്ചു വരെ വർ‍ഷം കൊണ്ടാണ്‌ പൂർത്തിയാകുന്നത്. ബി.എ(BA), ബി.എസ്.സി(BSc), ബി.കോം. (B.Com.), ബി.സി.എ, ബി.ബി.എ. മുതലായ പരമ്പരാഗത ബിരുദ പഠനം മൂന്നു വർഷം കൊണ്ടാണ്‌ പൂർത്തിയാകുന്നത്. 2009 മുതൽ കേരളത്തിൽ (കേരള സർവകലാശാലയിൽ ഒഴികെ) ബി.എ(BA),ബി.എസ്.സി.(BSc), ബി.കോം. (B.Com.), ബി.സി.എ., ബി.ബി.എ. മുതലായ പരമ്പരാഗത ത്രിവൽസര ബിരുദതല പഠനം, വാർഷിക രീതി അവസാനിപ്പിച്ച്, പൂർണ്ണമായും ചോയ്സ് ബെയിസ് ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർസമ്പ്രദായത്തിലേക്ക്(CCSS)മാറി.

"https://ml.wikipedia.org/w/index.php?title=ബാച്ചിലേഴ്സ്_ഡിഗ്രി&oldid=2775433" എന്ന താളിൽനിന്ന് ശേഖരിച്ചത്