സുൽത്താൻ ബത്തേരി നഗരസഭ

വയനാട് ജില്ലയിലെ നഗരസഭ

11°40′N 76°17′E / 11.67°N 76.28°E / 11.67; 76.28
കേരളത്തിലെ വയനാട് ജില്ലയിലെ ഒരു നഗരസഭയാണ് സുൽത്താൻ ബത്തേരി. ജില്ലയിലെ മൂന്ന് താലൂക്കുകളിൽ പ്രധാനപ്പെട്ട താലൂക്കായ സുൽത്താൻ ബത്തേരി താലൂക്കിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് ഈ നഗരസഭയിലാണ്. 102.24 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സുൽത്താൻ ബത്തേരിയാണ് കേരളത്തിലെ ഏറ്റവും കൂടുതൽ വിസ്തീർണ്ണമുള്ള നഗരസഭ. 35 വാർഡുകളാണ് ഇതിലുള്ളത്. 1962ൽ രൂപം കൊണ്ട സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് 2015ൽ നഗരസഭയാക്കി ഉയർത്തുകയായിരുന്നു. ശുചിത്വതിൽ കേരളത്തിനകത്തും പുറത്തും പ്രശ്സ്ഥമാണ് സുൽത്താൻ ബത്തേരി നഗരസഭ.

Sulthan Bathery (സുൽത്താൻ ബത്തേരി)
സുൽത്താൻ ബത്തേരിയിലെ ജൈന ബസ്തി
സുൽത്താൻ ബത്തേരിയിലെ ജൈന ബസ്തി
Map of India showing location of Kerala
Location of Sulthan Bathery (സുൽത്താൻ ബത്തേരി)
Sulthan Bathery (സുൽത്താൻ ബത്തേരി)
Location of Sulthan Bathery (സുൽത്താൻ ബത്തേരി)
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) വയനാട്
ചെയർമാൻ ടി കെ രമേശ്
ജനസംഖ്യ
ജനസാന്ദ്രത
45,417 (2011—ലെ കണക്കുപ്രകാരം)
444/കിമീ2 (444/കിമീ2)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
102.24 km² (39 sq mi)
907 m (2,976 ft)
കോഡുകൾ

2015 നവംബറിൽ നഗരസഭയിലേയ്ക്ക് ആദ്യ തിരഞ്ഞെടുപ്പ് നടന്നു. തമിഴ്നാടും കർണാടകവുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനത്തെ ഏക നഗരസഭയാണ് സുൽത്താൻ ബത്തേരി.

ചരിത്രം

തിരുത്തുക

സുൽത്താൻ ബത്തേരി നഗരസഭ - കിഴക്ക് രേഖാംശം 760, 04, 10 നും 760, 26, 11 നും വടക്ക് അക്ഷാംശം 110, 26, 28 നും 110, 48, 22 നും ഇടയിലായി സ്ഥിതി ചെയ്യുന്നു. ദക്ഷിണേന്ത്യൻ ചരിത്രത്തിൻറെ മുഖ്യധാരയിലൂടെ ചരിത്രത്തിൻറെ ചാലുകൾ തേടിച്ചെല്ലുന്ന ഒരന്വേഷകന് വയനാടിൻറെയും സുൽത്താൻബത്തേരിയുടെയും ചരിത്രംതേടി ഒട്ടധികമൊന്നും സഞ്ചരിക്കേണ്ടിവരുന്നില്ല. അത്രമാത്രം ചരിത്രത്തിൻറെ മേഖലകളിൽ ചിതറികിടക്കുന്ന അറിവുകൾ കൂട്ടിച്ചേർക്കുമ്പോൾ കുറേക്കൂടി വ്യക്തമായ ഒരു ചരിത്രം വയനാടിന് ലഭ്യമാകുന്നു. വയനാടിൻറെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഒട്ടനവധി വസ്തുതകൾ സുൽത്താൻ ബത്തേരി എന്നറിയപ്പെടുന്ന പ്രദേശത്തിൻറെ പ്രാചീന ഘട്ടത്തിൽ ഒളിഞ്ഞു കിടപ്പുണ്ട്.

വയനാടിനെ കുറിച്ചുളള ആധികാരിക പഠനങ്ങളിലെല്ലാം തന്നെ ഗണപതിവട്ടത്തിൻറെ പ്രാധാന്യവും പ്രസക്തിയും പരാമർശിക്കപ്പെട്ടിട്ടുണ്ട്. വയനാടിനെ കുറിച്ചുളള പഠനങ്ങൾ ആരംഭിക്കുന്നത് ഈസ്റ്റിന്ത്യാ കമ്പനിയുടെ ഭരണകാലത്താണ്. വയനാട്ടിലെ ബ്രിട്ടീഷ് ഭരണത്തിന് രണ്ട് കാലഘട്ടങ്ങളുണ്ട്. ആദ്യത്തേത് പഴശ്ശിരാജയുടെ കൈയ്യിൽ നിന്ന് ലഭിച്ച വയനാടൻ പ്രദേശങ്ങൾ ഭരിച്ചിരുന്ന ഈസ്റ്റിന്ത്യാ കമ്പനിഭരണകാലം 1858-ൽ ഈസ്റ്റിന്ത്യാ കമ്പനിയുടെ കൈയ്യിൽ നിന്ന് രാജ്ഞി നേരിട്ട് ഭരണം ഏറ്റെടുക്കുന്നത് വരെ അത് തുടർന്നു. പിന്നെ 1947-വരെ മലബാർ കലക്ടറുടെ ബ്രിട്ടീഷ് ഭരണമായിരുന്നു വയനാട്ടിൽ. പഴശ്ശിരാജയും ഈസ്റ്റിന്ത്യാ കമ്പനിയും തമ്മിൽ ഘോരമായ യുദ്ധം നടന്ന 1800-ൽ ആണ് ഫ്രാൻസിസ് ബുക്കാനൻ മലബാറിലെ സമ്പത്തുകളെപറ്റി സർവ്വേ നടത്തിയത്. അദ്ദേഹത്തിന് യുദ്ധം കാരണം അധികമൊന്നും മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞില്ല.

വയനാട്ടിൽ ആദ്യമായി ഒരു റവന്യൂ സെറ്റിൽമെൻറിന് തുടക്കം കുറിച്ചത് തലശ്ശേരി സബ്ബ് കലക്ടറായിരുന്ന ടി.എച്ച് ബാലൻ ആണെന്ന് എച്ച്.എസ്. ഗ്രാമെയുടെ റിപ്പോർട്ടിൽ പയറുന്നുണ്ട്. ഈ റിപ്പോർട്ടിൽ പറയുന്ന പ്രാകൃത അവസ്ഥയിലുളള വയനാട് സാവധാനം ആധുനികവൽക്കരിക്കപ്പെടുന്ന ചരിത്രമാണ് 34 വർഷത്തിനുശേഷം റോബിൻസൺ തയ്യാറാക്കിയ രേഖയിൽ കാണുന്നത്. ഗ്രാമെയുടെ കാലത്ത് മൂന്നനാട്, മുത്തൂർനാട്, ഇളങ്കൂർനാട്, നല്ലൂർനാട്, ഇടനാശങ്കൂർ, പോരന്നൂർ, കുറുമ്പാല, വയനാട്, നമ്പിക്കൊല്ലി, ഗണപതിവട്ടം എന്നീ ഡിവിഷനുകളാണ് ഉണ്ടായിരുന്നത്. ഭരണ സൗകര്യത്തിനുവേണ്ടി ഇവയെ പുതിയ അംശങ്ങളായി വിഭജിക്കുകയുണ്ടായി. ഗണപതിവട്ടമെന്ന സ്ഥലത്തിൻറെ പ്രാധാന്യവും പ്രസക്തിയും പലപ്പോഴായി റിപ്പോർട്ടുകളിൽ സൂചിപ്പിക്കപ്പെടുന്നുണ്ട്. ഗണപതി പാളയം എന്ന സ്ഥലത്തെ പോലീസ് പിക്കറ്റിനെക്കുറിച്ചും ബ്രിട്ടീഷ് രേഖകളിൽ പരമാർശിക്കപ്പെടുന്നുണ്ട്.

ഹൈദരലിയുടെയും ടിപ്പുവിൻറെയും പടയോട്ടക്കാലത്ത്, പാതയോരത്ത് നിലനിന്നിരുന്ന ഗണപതിവട്ടമെന്ന സ്ഥലമാണ് പിൽക്കാലത്ത് സുൽത്താൻബത്തേരിയായി മാറിയതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുളള ഗണപതിക്ഷേത്രം തന്നെയാണ് ഈ പ്രദേശത്തെ ഗണപതിവട്ടമെന്നാക്കി മാറ്റിയത് എന്നു വിശ്വസിക്കുന്നതിൽ തെറ്റില്ല. ചെറിയ ജനപഥമായി ദശാബ്ദങ്ങൾ അറിയപെട്ടിരുന്ന ഗണപതിവട്ടം എന്ന സ്ഥലത്ത് ടിപ്പുസുൽത്താൻറെ ആയുധപ്പുര ഉണ്ടായിരുന്നതുകൊണ്ടാവണം പിൽക്കാല ചരിത്രമെഴുതിയ ബ്രിട്ടീഷുകാർ സുൽത്താൻറെ ആയുധപ്പുര എന്നർത്ഥത്തിൽ Sulthan Battery എന്ന പേരിട്ടത്. പ്രസ്തുത കാലഘട്ടത്തിൽ ഒരു വാണിജ്യകേന്ദ്രമായും മൈസൂറിലേക്കുളള പാതയിലെ ഒരിടത്താവളമായും വനഭൂമിക്കിടയിലെ ഈ നാട്ടുതുരുത്ത് അറിയപ്പെട്ടുവെന്ന് വിശ്വസിക്കാം. മദ്ധ്യകാലഘട്ടത്തിലെ നഗരങ്ങൾ വളർന്നുവന്ന രീതിയിൽ നാലുംകൂടിയ വഴിക്ക് ചുറ്റുമായും, പ്രധാന പാതയോരത്തായും ആരാധനാകേന്ദ്രത്തിന് ചുറ്റുമായും ഗണപതിവട്ടം വളരുകയായിരുന്നുവെന്ന് വിശ്വസിക്കുന്നതിൽ തെറ്റില്ല.

20-ാം നൂറ്റാണ്ടിൻറെ മദ്ധ്യത്തിൽ നടന്ന കുടിയേറ്റം സുൽത്താൻബത്തേരിയുടെ ചരിത്രത്തിലെ സുപ്രധാന സംഭവമായി മാറി. മദ്ധ്യ തിരുവിതാംകൂറിൽ നിന്നും തെക്കൻ തിരുവിതാംകൂറിൽ നിന്നും ജീവിതത്തിൻറെ മെച്ചപ്പെട്ട മേച്ചിൽപ്പുറങ്ങൾ തേടിയെത്തിയ കർഷകജനത ഈ മണ്ണിൽ അദ്ധ്വാനത്തിൻറെ പുത്തൻ ഇതിഹാസം രചിക്കുകയായിരുന്നു. പതുക്കെപ്പതുക്കെയായിരുന്ന ജനസംഖ്യാവർദ്ധനയിൽ ഒരു കുതിച്ചുചാട്ടം ഉണ്ടായത്, കുടിയേറ്റക്കാരുടെ പ്രവാഹം മൂലമാണ്. മലമ്പനിയോടും, വന്യമൃഗങ്ങളോടും മാറാവ്യാധികളോടും പോരാടി കന്നിമണ്ണിൽ ജീവിതം കരുപിടിപ്പിച്ച കർഷകജനതക്കായി 1934-ൽ കിടങ്ങനാട് പഞ്ചായത്ത് സ്ഥാപിക്കപ്പെട്ടു. അങ്ങിനെ മലബാർ ഡിസ്ട്രിക് ബോർഡിൻറെ ഭരണത്തിൽ നിന്ന് ഗണപതിവട്ടം കിടങ്ങനാട് പഞ്ചായത്തിൻറെ ഭരണത്തിലേക്ക് മാറി.

നഗരസഭയുടെ സുദീർഘമായ ചരിത്രത്തിന് വികസനത്തിൻറേയും വളർച്ചയുടേയും നിറമുതിരുന്ന ഒട്ടനവധി ചിത്രങ്ങളുണ്ട്. അതാതുകാലഘട്ടത്തിലെ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക മാറ്റങ്ങൾ നഗരസഭയുടെ വികസന ചരിത്രത്തിൽ വളരെ വ്യക്തമായി പ്രതിഫലിച്ചിരിക്കുന്നു. വിമുക്ത ഭടൻമാർക്ക് സ്ഥലം നൽകാനായി സർക്കാർ എടുത്ത തീരുമാനം 1947-48 കാലഘട്ടത്തിൽ ഒട്ടനവധി വിമുക്ത ഭടൻമാരെ വയനാട്ടിലേക്ക് ആകർഷിക്കുകയുണ്ടായി. ഇന്ന് കോളനൈസേഷൻ സ്കീം എന്ന പേരിലറിയപ്പെടുന്ന പ്രസ്തുത പരിപാടിയുടെ ഭാഗമായി അവിഭക്ത കിടങ്ങനാട് പഞ്ചായത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് പുതിയൊരു കുടിയേറ്റം തന്നെയുണ്ടായി. വയനാട്ടിൽ കാർഷിക വിപ്ലവത്തിനും വികസന പ്രക്രിയക്കും നേതൃത്വം നൽകിയ കുടിയേറ്റക്കാരാണ് ബത്തേരിയുടെ വളർച്ചക്ക് നിർണ്ണായകമായ പങ്കുവഹിച്ചിട്ടുളളതെന്ന് കാണാം. അങ്ങിനെയെത്തിയ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ ജനവിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ പുതിയ ആരാധനാകേന്ദ്രങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ ഉയർന്നു വന്നു. സുൽത്താൻബത്തേരിക്ക് അഭിമാനിക്കാവുന്ന പല നേട്ടങ്ങളും പഞ്ചായത്തു രൂപീകരണത്തോടെ കൈവന്നിട്ടുണ്ട്. ഇത്തരത്തിൽ പരിശോധിച്ചാൽ ചരിത്രത്തിൻറെ ഓരോ വികാസ ദശയിലും സുൽത്താൻബത്തേരി, സംസ്കാരങ്ങളുടെ സംഗമമായിരുന്നുവെന്ന് കാണാം. ഇന്നും പഴയ ചരിത്രത്തിൻറെ സ്മാരകമായി നിലകൊളളുന്ന ഗണപതിക്ഷേത്രവും, ജൈന ആരാധനാക്ഷേത്രവും അസംപ്ഷൻ പളളിയും ഉദാഹരണങ്ങളാണ്. പടിഞ്ഞാറൻ സമതലങ്ങളിൽ നിന്നും കേരളീയമായ ക്ഷേത്ര കേന്ദ്ര ഗ്രാമവ്യവസ്ഥയുടെ അസ്തിവാരത്തിലുയർന്ന അധികാര ഘടനയും മദ്ധ്യകാലഘട്ടത്തിനുണ്ടായി. വയനാടൻ മണ്ണിൻറെ ഉർവരത വിഭാവന്വേഷികളെ ഇങ്ങോട്ട് ആനയിച്ചു. മദ്ധ്യകാല ജനപ്രയാണങ്ങളുടെ കഥപറയുന്ന വീരക്കല്ലുകൾ, കാടിനുളളിൽ ചിതറികിടക്കുന്ന ക്ഷേത്രാവശിഷ്ടങ്ങൾ, തകർന്നു കിടക്കുന്ന പഴയ തടയണകളുടെ മാതൃകകൾ, എല്ലാം പറയുന്ന കഥകൾ ഒന്നുതന്നെയാണ്. സുൽത്താൻബത്തേരിയുടെ പ്രാചീന ചരിത്രം അതിനെ സംസ്കാരങ്ങളുടെ സംഗമസ്ഥാനമെന്ന് വിളിക്കുന്നു.

സുൽത്താൻ ബത്തേരിയുടെ സാംസ്കാരിക ചരിത്രപഠനം, ഇവിടുത്തെ തനതുസംസ്കാരം സൃഷ്ടിച്ച ഗോത്രവർഗ്ഗ സമൂഹത്തിൻറെ ചരിത്രമാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. ഏതാനും രാജാക്കന്മരുടെയോ, വാൾമുനകൊണ്ട് ചരിത്രം സൃഷ്ടിച്ച നാടുവാഴികളുടെയോ, ചരിത്രമല്ല സുൽത്താൻ ബത്തേരിയുടെ ചരിത്രം. മറിച്ച് നവീന ശിലായുഗം മുതൽ ബത്തേരിയിലും പരിസര പ്രദേശങ്ങിലും പാർപ്പുറപ്പിക്കുകയും സമ്പന്നമായ ഒരു സംസ്കാരം ഊട്ടി വളർത്തുകയും ചെയ്ത്, മാറി വന്ന സാഹചര്യങ്ങളിൽ പുത്തൻ അധികാര ശക്തികളോടും സംസ്കാരങ്ങളോടും ഏറ്റുമുട്ടി അടിയറവു പറഞ്ഞ ആദിവാസികളും, ഈസ്റ്റിന്ത്യാ കമ്പനിയുടെ കാലംതൊട്ട് അധിനിവേശ ശക്തികളുടെ ദല്ലാളൻമാരായി എത്തിയ ബ്രിട്ടീഷ് ഭരണവർഗ്ഗവും, 1930 മുതലുളള കുടിയേറ്റത്തിൻറെ പ്രവാഹത്തിൽ ഇവിടെ എത്തിച്ചേർന്ന കുടിയേറ്റ ജനതയും, സൈനിക സേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചതിന് പ്രതിഫലമായി കിട്ടിയ മണ്ണിലേയ്ക്കെത്തിയ കോളനിക്കാരും, പുതിയ വികസനത്തിൻറെ സൂത്രധാരന്മാരായി എത്തിയ ഉദ്ദ്യോഗസ്ഥവർഗ്ഗവും, എല്ലാം ചേർന്നാണ് സുൽത്താൻ ബത്തേരിയുടെ ചരിത്രത്തെ പൂർണ്ണമാക്കുന്നത്. ഇത്രയധികം സങ്കുലിതമായ ഒരു ചരിത്രം അധികം നഗരസഭകൾക്കും അവകാശപ്പെടാൻ ആവില്ല.

മൃഗവേട്ടയും, വനവിഭവ ശേഖരണവും തുടങ്ങിയ തൊഴിലിൽ ഏർപ്പെട്ടിരുന്ന ഇവിടുത്തെ ആദിവാസി സമൂഹത്തെ മുഖ്യധാരയിലെത്തിക്കാൻ കാലാകലങ്ങളിൽ സംസ്ഥാനം ഭരിച്ച ഗവൺമെൻറുകൾ പരിശ്രമിച്ചതിൻറെ ഫലമായി സാക്ഷരതമുതൽ വ്യവസായം വരെയുള്ള സാമൂഹിക മുന്നേറ്റത്തിൽ ഒരു പരിധി വരെ നഗരജീവിതത്തിൻറെ പ്രതിബിംബങ്ങൾ ആ വിഭാഗത്തിൻറെ ജീവിതത്തിനുടനീളം കാണുവാൻ കഴിയും.

എൽ.ഡി.എഫ് ആണ് നഗരസഭ ഭരിക്കുന്നത്. എൽ.ഡീ.എഫ്‌ ന് 23 ഉം യൂ.ഡീ.എഫ്‌ നു 11 സീറ്റും ആണുള്ളത്.

▪️ ചെയർമാൻ: ശ്രീ. ടി കെ രമേശ്

▪️ വൈസ് ചെയപേഴ്സൺ: ശ്രീമതി. എൽസി പൗലോസ്

സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ
നമ്പർ: പേര് പാർട്ടി വർഷം ഡിവിഷൻ
1 സി.കെ സഹദേവൻ സി.പി.ഐ(എം) 2015 - 2018 ബീനാച്ചി
2 ടി. എൽ സാബു കേരളാകോൺഗ്രസ് (മാണി) 2018 - 2020 കട്ടയാട്
3 ടി കെ രമേശ് സി.പി.ഐ(എം) 2020 - തുടരുന്നു ദോട്ടപ്പങ്കുളം

1962ൽ സ്ഥാപിതമായതു മുതൽ ബത്തേരി പഞ്ചായത്ത് യു.ഡി.എഫിന്റെ കുത്തകയായിരുന്നു. പി.സി. അഹമ്മദ് ഹാജി ആയിരുന്നു ആദ്യത്തെ പ്രസിഡന്റ്. ഡി.ഐ.സി.യുടെ സഹായത്തോടെ 2005ൽ എട്ടുമാസം മാത്രമാണ് എൽ.ഡി.എഫ് ഭരണത്തിലിരുന്നത്. സി.കെ. സഹദേവനായിരുന്നു പ്രസിഡന്റ്. 2015 ൽ ആണ് നഗരസഭയായത്.


വിദ്യാലയങ്ങൾ

തിരുത്തുക
സർക്കാർ എൽ പി സ്കൂൾ .കൈപ്പഞ്ചേരി
സർക്കാർ എൽ പി സ്കൂൾ .പൂമല
സർക്കാർ എൽ പി സ്കൂൾ .പഴുപ്പത്തൂർ
സർക്കാർ ഹൈസ്കൂൾ .ബീനാച്ചി
സർക്കാർ യു.പി സ്കൂൾ .കുപ്പടി
എസ് ഡി എ യുപി സ്കൂൾ .നെന്മേനി(സ്വശ്രയം)
സർക്കാർ സർവ്വജന ഹയർ സെക്കണ്ടറി.സുൽത്താൻ ബത്തേരി
അസ്സംഷൻ ഹൈസ്കൂൾ .സുൽത്താൻ ബത്തേരി
സെന്റ്‌ ജോസഫ്‌സ്‌ ഇംഗ്ലിഷ് ഹയ്യർ സെക്കണ്ടറി സ്കൂൾ, സുൽത്താൻ ബത്തേരി
സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ.സുൽത്താൻ ബത്തേരി
സർക്കാർ ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ.സുൽത്താൻ ബത്തേരി
സെന്റ് മേരീസ് കോളേജ് :സുൽത്താൻ ബത്തേരി(സ്വാശ്രയം)
സഹകരണ കോളേജ് :സുൽത്താൻ ബത്തേരി (സമാന്തരം)
സർക്കാർ ഹൈസ്കൂൾ സ്കൂൾ .ചേനാട് , 6-അം മൈൽ
ജി.എച്ച്.എസ്.എസ്. മൂലങ്കാവ്

പ്രധാന ടെലിഫോൺ നമ്പറുകൾ

തിരുത്തുക
  • 3.കെ എസ് ആർ ടി സി  :+91-4936-220217
  • 4.വൈദ്യുതി ഓഫീസ്  : +91-4936-220210
  • 5.താലൂക്ക് ആശുപത്രി  : +91-4936-221444
  • 6.താലൂക്ക് ഓഫീസ്  :+91-4936-220296
  • 7.വില്ലേജ് ഓഫീസ്, കുപ്പാടി :227318, സുൽത്താൻ ബത്തേരി: 227320. കിടങ്ങനാട്: 238783
  • 8.ബ്ലോക് പഞ്ചായത്ത് ഒഫീസ് : 220202,
  • 9 .നഗരസഭ ഓഫീസ് :220240
  • 10.ജില്ലാ ഇൻഫൊ. ഓഫീസ്  :+91-4936-202529
  • 11 ഗസ്റ്റ് ഹൗസ്  : +91-4936 -220225
  • 12 റയിൽ വേ അന്വേഷണം :139 [1]
  1. http://wayanad.nic.in/phone.htm


സുൽത്താൻ ബത്തേരി ടൗൺ ഇതും കാണുക


"https://ml.wikipedia.org/w/index.php?title=സുൽത്താൻ_ബത്തേരി_നഗരസഭ&oldid=4108117" എന്ന താളിൽനിന്ന് ശേഖരിച്ചത്