സുസുക്കി
ജപ്പാനിലെ ഒരു ബഹുരാഷ്ട്ര വാഹന നിർമ്മാണ കമ്പനിയാണ് സുസുക്കി മോട്ടോർ കോർപ്പറേഷൻ (സുസുക്കി). ജപ്പാനിലെത്തന്നെ ഹമാമത്സുവിലെ മിനാമി-കു ആണ് ആസ്ഥാനം. [3] ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ, മോട്ടോർസൈക്കിളുകൾ, ഓൾ-ടെറൈൻ വാഹനങ്ങൾ (എടിവി), ബോർഡ് മറൈൻ എഞ്ചിനുകൾ, വീൽചെയറുകൾ, ജ്വലന എഞ്ചിനുകൾ എന്നിവ സുസുക്കി നിർമ്മിക്കുന്നു. [4] 2016 ൽ ലോകമെമ്പാടുമുള്ള ഉൽപാദനത്തിന്റെ അടിസ്ഥാനത്തിൽ പതിനൊന്നാമത്തെ വലിയ വാഹന നിർമാതാവായിരുന്നു സുസുക്കി. 45,000 ത്തിലധികം ജീവനക്കാരുള്ള സുസുക്കിക്ക് 23 രാജ്യങ്ങളിലായി 35 ഉൽപാദന യൂണിറ്റുകളും 192 രാജ്യങ്ങളിൽ വിതരണക്കാരുമുണ്ട്. ജപ്പാനിലെ മൂന്നാമത്തെ വലിയ ആഭ്യന്തര മോട്ടോർസൈക്കിൾ വിൽപ്പനക്കമ്പനി സുസുക്കിയുടേതാണ്. [5]
യഥാർഥ നാമം | スズキ株式会社 |
---|---|
Romanized name | Suzuki Kabushiki-Gaisha |
Public (K.K.) | |
Traded as | TYO: 7269 |
വ്യവസായം | Automotive |
സ്ഥാപിതം | ഒക്ടോബർ 1909 | (as Suzuki Loom Works)
സ്ഥാപകൻ | Michio Suzuki |
ആസ്ഥാനം | , Japan |
സേവന മേഖല(കൾ) | Worldwide |
പ്രധാന വ്യക്തി | Osamu Suzuki (Chairman) Yasuhito Harayama (Vice Chairman) Toshihiro Suzuki (President) |
ഉത്പന്നങ്ങൾ | Automobiles, engines, motorcycles, ATVs, outboard motors |
Production output | 2,878,000 automobiles (FY2012)[1] 2,269,000 Motorcycles and ATVs (FY2012)[1] |
വരുമാനം |
¥2578.3 billion (FY2012)[2] (US$26.27 billion) |
¥80.4 billion (FY2012)[2] (US$819 million) | |
മൊത്ത ആസ്തികൾ |
¥2487.6 billion (FY2012)[2] (US$25.34 billion) |
അനുബന്ധ സ്ഥാപനങ്ങൾ |
|
വെബ്സൈറ്റ് | www |
ചരിത്രം
തിരുത്തുക1909 ൽ മിച്ചിയോ സുസുക്കി (1887–1982) ജപ്പാനിലെ ഹമാമത്സു എന്ന ചെറിയ കടൽത്തീര ഗ്രാമത്തിൽ സുസുക്കി ലൂം വർക്ക്സ് സ്ഥാപിച്ചതോടെയാണ് സുസുക്കിയുടെ ചരിത്രം ആരംഭിക്കുന്നത്. ജപ്പാനിലെ സിൽക്ക് വ്യവസായങ്ങൾക്കായി നെയ്ത്ത് തറികൾ നിർമ്മിച്ചതോടെ സുസുക്കിയുടെ ബിസിനസ്സ് കുതിച്ചുയർന്നു. 1929 ൽ മിച്ചിയോ സുസുക്കി ഒരു പുതിയ തരം നെയ്ത്ത് യന്ത്രം കണ്ടുപിടിച്ചു. അത് അദ്ദേഹം വിദേശത്തേക്ക് കയറ്റുമതി ചെയ്തു. ആദ്യത്തെ 30 വർഷം കമ്പനി ഈ യന്ത്രങ്ങളുടെ വികസനത്തിലും ഉൽപാദനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. 1937 ൽ നിരവധി കോംപാക്റ്റ് കാറുകൾ സുസുക്കി നിരത്തിലിറക്കിത്തുടങ്ങി. [6] ആദ്യത്തെ മോട്ടോർ വാഹനങ്ങൾക്ക് അന്നത്തെ നൂതന, ലിക്വിഡ്-കൂൾഡ്, ഫോർ-സ്ട്രോക്ക്, നാല് സിലിണ്ടർ എഞ്ചിൻ തന്നെ സുസുക്കി അവതരിപ്പിച്ചു. 1954 ആയപ്പോഴേക്കും പ്രതിമാസം 6,000 മോട്ടോർസൈക്കിളുകൾ നിർമ്മിക്കുന്ന കമ്പനിയായി സുസുക്കി മാറിയിരുന്നു. പിന്നീട് കമ്പനിയുടെ പേര് ഔദ്യോഗികമായി "സുസുക്കി മോട്ടോർ കമ്പനി ലിമിറ്റഡ്" എന്നായി മാറ്റി. [7]
സുസുക്കിയുടെ അനുബന്ധ കമ്പനികൾ
തിരുത്തുക- മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ്
- അമേരിക്കൻ സുസുക്കി മോട്ടോർ കോർപ്പറേഷൻ
- പാകിസ്താൻ സുസുക്കി മോട്ടോർ കമ്പനി ലിമിറ്റഡ്
- സുസുക്കി കാനഡ ലിമിറ്റഡ്
- സുസുക്കി ജിബി പിഎൽസി
- സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ ലിമിറ്റഡ്
ഇന്ത്യയിലെ സുസുക്കി കാർ മോഡലുകൾ (മാരുതിയുമായി ചേർന്ന്)
തിരുത്തുക- നിലവിൽ 14 കാറുകളാണ് മാരുതിയുമായി ചേർന്ന് സുസുക്കി ഇന്ത്യയിൽ പുറത്തിറക്കുന്നത്. [8]
- ആൾട്ടോ
- ഈക്കോ
- സെലറിയോ
- S-PRESSO
- വാഗൺ ആർ
- ഇഗ്നിസ്
- സ്വിഫ്റ്റ്
- ബലെനോ
- സ്വിഫ്റ്റ് ഡിസൈർ
- എർട്ടിഗ
- ബ്രെസ്സ
- സിയാസ്
- എസ്-ക്രോസ്
- സുസുക്കി XL6
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 "Reference for FY2012" (PDF). Suzuki Motor Corporation. 9 May 2013. Retrieved 21 August 2013.
- ↑ 2.0 2.1 2.2 "Financial Results for FY2012" (PDF). Suzuki Motor Corporation. 9 May 2013. Retrieved 21 August 2013.
- ↑ https://www.motorbeam.com/suzuki-history/
- ↑ https://www.newworldencyclopedia.org/entry/Suzuki
- ↑ https://www.referenceforbusiness.com/history2/65/Suzuki-Motor-Corporation.html
- ↑ https://successstory.com/companies/suzuki-motor-corporation
- ↑ https://business.mapsofindia.com/automobile/two-wheelers-manufacturers/suzuki-motor-corporation.html
- ↑ https://www.carwale.com/marutisuzuki-cars/