സുസുക്കി സ്വിഫ്റ്റ്

മാരുതി സുസുക്കിയുടെ ഒരു കാർ ബ്രാൻഡ് ആണ് സ്വിഫ്റ്റ്

മാരുതി സുസുക്കിയുടെ ഒരു കാർ ബ്രാൻഡ് ആണ് സ്വിഫ്റ്റ്. മാരുതി സുസുക്കി 2004 ലാണ് ഈ കാർ ഇന്ത്യൻ വിപണിയിലിറക്കിയ ഒരു കാർ ആണ് സ്വിഫ്റ്റ്. ഇതിന്റെ ഡീസൽ മോഡൽ 2007 ലാണ് പുറത്തിറക്കിയത്. ഇതിന്റെ പല പതിപ്പുകൾ താഴെപ്പറയുന്നവയാണ്.

  • ഒന്ന്, രണ്ട്, മൂന്ന് തലമുറകൾ - : ഒരു സൂപ്പർ മിനി കാർ- ആദ്യം സുസുക്കി കൾടസ് (Suzuki Cultus) എന്ന പേരിൽ ജപാനിൽ ഇറക്കി.
  • നാലാം തലമുറ : - സുസുക്കി ഇഗ്നിസ് എന്ന പേരിൽ വിപണിയിലിറക്കി. ഇത് ജപ്പാന് പുറത്തും ലഭ്യമാക്കി.
  • അഞ്ചാം തലമുറ: ജപ്പാൻ, യൂറോപ്പ്, ഇന്ത്യ ഉൾപ്പെടെ ഏഷ്യ എന്നിവടങ്ങളിലെ വിപണിയിലിറക്കി സ്വിഫ്റ്റ് എന്ന പേരിൽ.
  • കനേഡിയൻ സിഫ്റ്റ്+ (Canadian Swift+): ഇത് ഇപ്പോൾ കാനഡയിൽ മാത്രം വിപണിയിലുള്ള കാർ.
സ്വിഫ്റ്റ്
നിർമ്മാതാവ്മാരുതി
മാതൃസ്ഥാപനംസുസുകി
വിഭാഗംB
രൂപഘടനചെറിയകാർ
പ്ലാറ്റ്‌ഫോംസ്വിഫ്റ്റ്
എൻ‌ജിൻ1298cc/4cyl/ 87bhp/ 113 NM (പെട്രോൾ ) 1248cc/4cyl/ 75bhp/ 190 NM ( ഡീസൽ )
ഗിയർ മാറ്റംമാനുവൽ
നീളം3695മിമീ
വീതി1690മിമീ
ഉയരം1530മിമീ
ഭാരം980 കിലോഗ്രാം ( kerb Lxi,പെട്രോൾ) 1065 കിലോഗ്രാം ( kerb LDi,ഡീസൽ)
നിറയ്ക്കാവുന്ന ഇന്ധനത്തിന്റെ അളവ്43 ലിറ്റർ
ബന്ധുക്കൾവാഗൺ ആർ,എസ്റ്റീം

ഒന്ന് , രണ്ട്, മൂന്ന് തലമുറകൾ (Cultus-based)

തിരുത്തുക

സ്വിഫ്റ്റ് കൾടസ് എന്ന പേരിൽ ഇറങ്ങിയ ഈ കാർ ജപ്പാൻ വിപണിയിലാണ് ലഭ്യമായിരുന്നത്. ഇതിൽ ഉപയോഗിച്ചത് സുസുക്കി G കുടുംബത്തിലെ എൻ‌ജിനാണ്. ഇത് ജപ്പാനു പുറത്ത് ഇത് സുസുക്കി ഫോർസ (Suzuki Forsa), സുസുക്കി ജാസ് (Suzuki Jazz) എന്നീ പേരുകളിലാണ് വിപണിയിൽ ലഭ്യമായിരുന്നത്.


നാലാം തലമുറ (2000–2008)

തിരുത്തുക
Fourth generation
 
വിളിപ്പേർSuzuki Ignis
നിർമ്മാണ കാലയളവ്2000–2004
ബോഡി തരം3 and 5-door hatchback
നീളം3620 mm (142.5 in)
ബന്ധപ്പെട്ടിരിക്കുന്നത്Suzuki Kei

നാലാം തലമുറ സ്വിഫ്റ്റ് 2000 ത്തിൽ ആണ് വിപണിയിലെത്തിയത്. ഇത് സുസുക്കി കൾടസിന്റെ പുതിയ പതിപ്പായിരുന്നു. ജപാനു പുറത്ത് ഇതിന്റെ പേര് സുസുകി ഇഗ്നിസ് എന്നായിരുന്നു.

അഞ്ചാം തലമുറ (2004-ഇതുവരെ)

തിരുത്തുക
Fifth generation
 
നിർമ്മാണ കാലയളവ്2004–present
AssemblyHamamatsu, Japan
Esztergom, Hungary
Chongqing, China
Manesar, India[1]
ബോഡി തരം3-door hatchback
5-door hatchback
4-door sedan
എഞ്ചിൻ1.2L CVT
1.3L I4
1.5L I4
1.6L I4
Transmission(s)4-speed automatic
5-speed manual
വീൽബേസ്2390 mm (94.1 in)
നീളം3755 mm (147.8 in)
വീതി1690 mm (66.5 in)
ഉയരം1510 mm (59.4 in)

2004 ലെ പാരീസ് ആടോ സലൂൺ എന്ന വാഹനമേളയിലാണ് അഞ്ചാം തലമുറ സ്വിഫ്റ്റ് ആദ്യമായി സുസുക്കി അവതരിപ്പിച്ചത്. ഇതിനു മുൻപത്തെ മോഡലുകളെ അപേക്ഷിച്ച് കാതലായ മാറ്റങ്ങൾ ഈ മോഡലിൽ ഉണ്ടായിരുന്നു. ഒരു സ്പോർടി ലുക്ക് ഉള്ള മോഡലാക്കി സ്വിഫ്റ്റിന്റെ മാറ്റിയത് അഞ്ചാം തലമുറയിലാണ്. [2] ഇതിന്റെ രൂപകൽപ്പന യൂറോപ്യൻ വാഹന വിപണിയുടെ സവിശേഷതകൾക്കനുസരിച്ചാണ്.[3]

 
2009 Indian Suzuki Swift

ഇതിന്റെ ഡിസൈൻ പുതുക്കുന്നതിന് ഇന്ത്യയിൽ നിന്നും എൻ‌ജിനീയീർമാരെ ജപ്പാനിലേക്ക് വിളിക്കപ്പെട്ടു. [4] ഇന്ത്യൻ വിപണിയിലും ഈ മോഡലാണ് സിഫ്റ്റ് എന്ന പേരിൽ ഇറങ്ങിയത്.

സിഫ്റ്റ് ഡിസയർ

തിരുത്തുക

സ്വിഫ്റ്റിന്റെ ഒരു സെഡാൻ പതിപ്പ് സുസുക്കി പിന്നീട് ഇന്ത്യൻ വിപണിയിൽ സ്വിഫ്റ്റ് സെഡാൻ എന്ന പേരിൽ ഇറക്കി. മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ മോഡൽ 5 .45 ലക്ഷം രൂപ മുതൽ മുകളിലേയ്ക്ക് വില മതിക്കുന്നതാണ്. [5]

സുസുക്കി സ്വിഫ്റ്റ് + (2004-ഇതുവരെ)

തിരുത്തുക
 
Canadian Suzuki Swift+, based on the Daewoo Kalos.

കാനഡ വാഹന വിപണിയിലേക്ക് വേണ്ടി സുസുക്കി , ജെനറൽ മോട്ടോഴ്സുമായി സഹകരിച്ച് പുറത്തിറക്കിയ മോഡലാണ് സ്വിഫ്റ്റ് പ്ലസ് +.

  1. Sify.com Made in Manesar, India
  2. "Suzuki Swift Sport Perhaps the best Japanese compact car ever". Sports Compact Car, Takezo Okiyama. Archived from the original on 2009-04-02. Retrieved 2009-08-28.
  3. "Suzuki Swift to debut at the Paris Motor Show". Car Design News, Sep 7, 2004. Archived from the original on 2009-04-02. Retrieved 2009-08-28.
  4. "Drive Inside article - 25th Annaversary of Maruti". Archived from the original on 2009-01-23. Retrieved 2009-08-28.
  5. Maruti Suzuki Dzire 2017


മാരുതിയുടെ കാറുകൾ

800ആൾട്ടോഓംനിസെൻസെൻ എസ്റ്റിലോസ്വിഫ്റ്റ്വാഗൺ ആർഎസ്റ്റീംഎസ്എക്സ്4ബലീനൊവേർസജിപ്സിഗ്രാൻ‌ഡ് വിറ്റാറ

"https://ml.wikipedia.org/w/index.php?title=സുസുക്കി_സ്വിഫ്റ്റ്&oldid=3648058" എന്ന താളിൽനിന്ന് ശേഖരിച്ചത്