സുമേറിയൻ സംസ്കാരം

(സുമേറിയൻ നാഗരികത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെക്കൻ മെസൊപ്പൊട്ടേമിയയിലെ ചരിത്രപരമായ മേഖലയിലെ ആദ്യത്തെ നാഗരികത ആയിരുന്നു സുമേറിയൻ[ആധുനിക തെക്കൻ ഇറാഖ്]. ടൈഗ്രിസ് യൂഫ്രട്ടീസ് താഴ്വരകളില് സുമേറിയൻ കർഷകർ ധാന്യവും മറ്റ് വിളകളുടെ സമൃദ്ധമായി മുളപ്പിച്ചു. ഇത് ഒരിടത്ത്  താമസിപ്പിക്കാൻ അവരെ പ്രാപ്തരാക്കി.

Ancient Orient.png

സവിശേഷതകൾതിരുത്തുക

 • ബി. സി 3200 മുതൽ 1200 വരെ നിലനിന്നിരുന്ന സംസ്കാരമാണ് സുമേറിയൻ സംസ്കാരം.
 • ബി.സി 3200 മുതൽ 1200 വരെ യുഫ്രെട്ടീസ് ,ടൈഗ്രീസ് എന്നീ രണ്ട് നദികൾക്കിടയിൽ നിലവിൽ വന്ന മെസപ്പൊട്ടേമിയൻ സംസ്കാരത്തിലെ സംസ്കാരമാണ് സുമേറിയൻ സംസ്കാരം.
 • പ്രത്യേകതകൾ
 1. വിശാലമായ ചതുപ്പുപ്പുകൾ.
 2. ആകാശം മുട്ടെ നീളുന്ന മുളങ്കാടുകൾ.
 3. മണ്ണും ചെളിയും കൂടി കലർന്ന തീരങ്ങൾ.
 4. കാലാകാലങ്ങളിലുണ്ടാകുന്ന വെള്ളപ്പൊക്കം.

പേരിന്റെ ചരിത്രംതിരുത്തുക

 
സുമേരിയൻ ഭരണാധികാരിയായിരുന്ന ഗുഡിയയുടെ ശിരസ്സിന്റെ ശില്പം

അക്കേഡിയൻ ജനത, മൊസപ്പൊട്ടേമിയയിലെ സെമിറ്റിക്-ഇതര ഭാഷ സംസാരിച്ചിരുന്ന ആദിമജനതയ്ക്കു നൽകിയതാണ് സുമേറിയൻ എന്ന പേരു്. സുമേറിയൻ ജനത സ്വയം വിളിച്ചിരുന്നത് "കറുത്ത തലയുള്ളവർ "എന്നർത്ഥം വരുന്ന ùĝ saĝ gíg ga (ക്യൂണിഫോം: 𒌦 𒊕 𒈪 𒂵)എന്നായിരുന്നു. [1]

ഉൽഭവംതിരുത്തുക

 
സിംഹാസനസ്ഥനായ ഉറിലെ രാജാവ് സഹായികളോടൊപ്പം

ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ ബി.സി.ഇ 5500നും 4000ത്തിനും ഇടയിൽ സെമിറ്റിക് ഭാഷയുമായോ ഇന്തോ-യൂറോപ്യൻ ഭാഷകളുമായോ ബന്ധമില്ലാത്ത അഗ്ഗ്ളൂട്ടിനേറ്റീവ് ഭാഷയായ സുമേറിയൻ ഭാഷ സംസാരിച്ചിരുന്ന പശ്ചിമേഷ്യൻ ജനത സുമേറിൽ കുടിയേറി.[2] സുമേറിയൻ ജനത സഹാറയിൽ നിന്നു മധ്യപൂർവ്വദേശത്തേക്കു കുടിയേറിയ ഉത്തര ആഫ്രിക്കക്കാരെണെന്നും അവരാണ് മധ്യപൂർവ്വദേശത്ത് കൃഷി പ്രചരിപ്പിച്ചതെന്നും ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.[3]. ഈ ആദിമജനത ഉത്തര മൊസൊപ്പൊട്ടേമയിലെ സമാറ സംസ്കാരത്തിന്റെ പിൻഗാമികളായിരിക്കാമെന്നു കരുതുന്നു. ഇവരെ പ്രോട്ടോ-യൂഫ്രെട്ടിയൻസ് അല്ലെങ്കിൽ ഉബൈദിയൻസ് എന്നു വിശേഷിപ്പിക്കുന്നു.[4] അവർ ചതുപ്പുകൾ നികത്തി കൃഷി ചെയ്യുകയും വാണിജ്യം, തുകൽ വ്യവസായം, മൺപാത്രനിർമ്മാണം, ഇഷ്ടികനിർമ്മാണം, മുതലായവ ആരംഭിക്കുകയും ചെയ്തു.

സുമേറിയൻ സംസ്കാരം ഉറുക് കാലഘട്ടത്തിൽ രൂപം കൊള്ളുകയും ജെംദെറ്റ് നാസർ കാലഘട്ടത്തിലും മെസപ്പൊട്ടേമിയയിലെ ആദ്യകാലരാജവംശത്തിന്റെ കാലത്തോളം തുടരുകയും ചെയ്തു. ബി.സി.ഇ മൂന്നാം സഹസ്രാബ്ദത്തിൽ സുമേറിയക്കാരും അക്കാദിയൻമാരും തമ്മിൽ സാംസ്കാരികസമ്മിശ്രണം നടക്കുകയും ചെയ്തു.[5]സുമേറിയക്കാർക്ക് ക്രമേണ അവരുടെ ആധിപത്യം നഷ്ടപ്പെടുകയും അക്കേദിയൻ സാമ്രാജ്യം സുമേറിയ കീഴടക്കുകയും ചെയ്തെങ്കിലും സുമേറിയൻ ഭാഷ ഒരു പവിത്രഭാഷയായി തുടർന്നു. തദ്ദേശീയ സുമേറിയൻ ഭരണം ഉറിലെ മൂന്നാം രാജവംശക്കാലത്ത് (2100 - 2000 ബി.സി.ഇ) ഒരു നൂറുവർഷത്തേക്കുകൂടി തിരിച്ചുവന്നിരുന്നു.

പേർഷ്യൻ ഗൾഫിന്റെ തീരത്തുള്ള സുമേറിയൻ നഗരമായ എറിഡു ലോകത്തിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നായി കണക്കാക്കുന്നു. മൂന്നു സംസ്കാരങ്ങളുടെ അതായത് ചുട്ട ഇഷ്ടിക കൊണ്ടുള്ള വീടുകളിൽ താമസിച്ചിരുന്നതും ജലസേചനം നടപ്പിലാക്കിയിരിന്നതുമായ ഉബൈദിയൻ കർഷകർ, സെമിറ്റിക് ഇടയസമൂഹം, ചതുപ്പുനിലങ്ങളിൽ ജീവിച്ചിരുന്ന മുക്കുവർ എന്നിവരുടെ സമ്മിശ്രമായ സംസ്കാരം ഏറിഡുവിൽ ഉടലെടുത്തതായി കരുതപ്പെടുന്നു.[6]

മെസപ്പൊട്ടേമിയയിലെ നഗരരാഷ്ട്രങ്ങൾതിരുത്തുക

ബി.സി.ഇ നാലാം സഹസ്രാബ്ദത്തിന്റെ അവസാനകാലഘട്ടങ്ങളിൽ സുമേർ സ്വതന്ത്രനഗരരാഷ്ട്രങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. ഈ നഗരരാഷ്ട്രങ്ങൾ കനാലുകളാലും കൽമതിലുകളാലും വിഭാഗിക്കപ്പെട്ടിരുന്നു. നഗരരാഷ്ട്രങ്ങൾ അവയോരോന്നിന്റേയും രക്ഷാധികാരികളായ ദേവന്മാർക്കും ദേവതമാർക്കും സമർക്കിപ്പെട്ട ക്ഷേത്രങ്ങളാൽ കേന്ദ്രീകൃതമായി സ്ഥിതി ചെയ്യുന്നവയായിരുന്നു. ഇവ എൻസി എന്നറിയപ്പെട്ടിരുന്ന പുരോഹിതഗവർണർമാരാലോ ലുഗാൽ എന്നറിയപ്പെട്ടിരുന്ന രാജാക്കന്മാരാലോ ഭരിക്കപ്പെട്ടിരുന്നു.

"പ്രളയത്തിനു" മുമ്പ് രാജഭരണത്തിനു കീഴിലായിരിന്നുവെന്ന് പറയപ്പെടുന്ന "ആദ്യത്തെ" അഞ്ച് നഗരരാഷ്ട്രങ്ങൾ

 1. എറിഡു
 2. ബദ്-തിബിറ
 3. ലാർസ
 4. സിപ്പാർ
 5. ഷുറുപ്പാക്ക്

മറ്റു പ്രധാനനഗരങ്ങൾ

 1. ഉറുക്
 2. കിഷ്
 3. ഊർ
 4. നിപ്പുർ
 5. ലഗാഷ്
 6. ഗിർസു
 7. ഉമ്മ
 8. ഹമാസി
 9. അദാബ്
 10. മാരി
 11. അക്ഷക്
 12. അക്കാദ്
 13. ഇസിൻ

ചരിത്രംതിരുത്തുക

ചരിത്രാതീതകാലത്തിലെ ഉബൈദ്, ഉറുക് കാലഘട്ടങ്ങളിൽ സുമേറിയൻ നഗരരാഷ്ട്രങ്ങൾ അധികാരത്തിൽ വന്നു. ബി.സി.ഇ 27-ആം നൂറ്റാണ്ടിലേക്കും അതിനും പഴയ കാലങ്ങളിലേക്കും സുമേറിയയിലെ രേഖപ്പെടുത്തിയ ചരിത്രം എത്തുന്നുണ്ടെങ്കിലും, ചരിത്രരേഖകൾ ആദ്യകാല രാജവംശത്തിന്റെ മൂന്നാമത്തെ കാലഘട്ടം (ബി.സി.ഇ 23-ആം നൂറ്റാണ്ടിനോടടുത്ത്) വരെ അവ്യക്തമാണ്. സുമേറിയയിൽ ബി.സി.ഇ 23-ആം നൂറ്റാണ്ടോടുകൂടി വികസിപ്പിച്ചെടുത്ത സിലബറി അടിസ്ഥാനമാക്കിയ എഴുത്തുരീതി മനസ്സിലാക്കിയെടുത്ത പുരാവസ്തു ഗവേഷകർക്ക് ആ കാലഘട്ടത്തിലെ രേഖകളും ലിഖിതങ്ങളും വായിക്കാൻ കഴിഞ്ഞു. അക്കാദിയൻ സാമ്രാജ്യത്തിന്റെ ഉദയത്തോടെ (ബി.സി.ഇ 23-ആം നൂറ്റാണ്ട്) ക്ലാസിക്കൽ സുമേരിയൻ കാലഘട്ടം അവസാനിച്ചു. ഗുതിയൻ കാലഘട്ടത്തിനുശേഷം സുമേരിയൻ ഭരണം തിരിച്ചുവന്നെങ്കിലും അമോറൈറ്റുകാരുടെ അധിനിവേശം സുമേറിയൻ ഭരണത്തിനു അന്ത്യം കുറിച്ചു. 1700 ബി.സി.ഇ യിൽ മെസൊപ്പോട്ടേമിയ ബാബിലോണിയയുടെ കീഴിൽ വന്നതോടുകൂടി അമോറൈറ്റ് ഭരണം അവസാനിച്ചു.

ഉബൈദ് കാലഘട്ടംതിരുത്തുക

പ്രത്യേകശൈലിയിൽ ചായം തേച്ച കളിമൺപാത്രങ്ങളാണ് ഉബൈദ് കാലഘട്ടത്തിന്റെ സവിശേഷത. ഇവ മെസൊപ്പൊട്ടേമിയയിൽ നിന്നും പേർഷ്യൻ ഗൾഫിൽ നിന്നും കണ്ടെടുത്തിട്ടുണ്ട് . ഈ കാലഘട്ടത്തിലാണ് (ഉദ്ദേശം. 6500 ബി.സി.ഇ) മെസൊപ്പൊട്ടേമിയയിലെ എറിഡുവിൽ ജലസേചനത്തെ അടിസ്ഥാനമാക്കിയുള്ള കൃഷിരീതിയുമായി കർഷകർ അധിവാസമുറപ്പിക്കുന്നത്. ഉറുക് സംസ്കാരവുമായി ബന്ധപ്പെട്ട യഥാർത്ഥ സുമേരിയക്കാരാണോ ഉബൈദ് സംസ്കാരത്തിനു പിന്നിലെന്ന് വ്യക്തമല്ല. എറിഡുവിന്റെ പ്രധാന രക്ഷാധികാരിയും വിജ്ഞാനത്തിന്റേയും ദേവനായ എൻകിയിൽ നിന്ന് ഉറുകിന്റെ രക്ഷാധികാരിയും യുദ്ധത്തിന്റേയും സമാധാനത്തിന്റേയും ദേവതയായ ഇന്നാന്നയിലേക്ക് സംസ്കാരത്തിന്റെ സംഭാവനകൾ കൈമാറുന്ന കഥ ഉറുക് നഗരത്തിന്റെ വളർച്ചയുടെ പ്രതീകമായിരിക്കാമെന്ന് കരുതപ്പേടുന്നു.[7]

അവലംബംതിരുത്തുക

 1. Diakonoff, I. M.; D'I︠A︡konov, Igor' Mik︠h︡aílovich (1991). Early Antiquity. University of Chicago Press. p. 102. ISBN 9780226144658.
 2. Kramer, Samuel Noah (1988). In the World of Sumer: An Autobiography. Wayne State University Press. p. 44. ISBN 9780814321218.
 3. Arnaiz-Villena, Antonio; Martínez-Laso, Jorge; Gómez-Casado, Eduardo (2000-01-31). Prehistoric Iberia: Genetics, Anthropology, and Linguistics : [proceedings of an International Conference on Prehistoric Iberia : Genetics, Anthropology, and Linguistics, Held November 16-17, 1998, in Madrid, Spain]. Springer Science & Business Media. p. 22. ISBN 9780306463648.
 4. "Sumer (ancient region, Iraq)". Britannica Online Encyclopedia. Britannica.com. ശേഖരിച്ചത് 2012-03-29.
 5. Deutscher, Guy (2007). Syntactic Change in Akkadian: The Evolution of Sentential Complementation. Oxford University Press US. pp. 20–21. ISBN 978-0-19-953222-3.
 6. Leick, Gwendolyn (2003), "Mesopotamia, the Invention of the City" (Penguin)
 7. Wolkstein, Diane; Kramer, Samuel Noah (1983). Inanna: Queen of Heaven and Earth: Her Stories and Hymns from Sumer. New York: Harper & Row. ISBN 978-0-06-014713-6.


"https://ml.wikipedia.org/w/index.php?title=സുമേറിയൻ_സംസ്കാരം&oldid=3478699" എന്ന താളിൽനിന്ന് ശേഖരിച്ചത്