സുന്ദ ദ്വീപുകൾ
മലയ് ദ്വീപസമൂഹത്തിലെ ഒരുകൂട്ടം ദ്വീപുകളാണ് സുന്ദ ദ്വീപുകൾ.
ഇവയെ വലിയ സുന്ദ ദ്വീപുകൾ (Greater Sunda Islands) എന്നും ചെറിയ സുന്ദ ദ്വീപുകൾ (Lesser Sunda Islands) എന്നും തരം തിരിക്കാം.
വലിയ സുന്ദ ദ്വീപുകൾ
തിരുത്തുകമലയ് ദ്വീപസമൂഹത്തിലെ ഒരുകൂട്ടം വലിയ ദ്വീപുകളാണ് വലിയ സുന്ദ ദ്വീപുകൾ. ഇവ മിക്കവയും ഇന്നത്തെ ഇന്തോനേഷ്യയുടെ ഭാഗമാണ്. കൂട്ടത്തിലെ ചെറിയ ദ്വീപായ ജാവയിലാണ് ഏറ്റവും കൂടുതൽ ജനസംഖ്യ; പടിഞ്ഞാറൻ വശത്ത് മലേഷ്യയിൽ നിന്ന് മലാക്കാ കടലിടുക്കിന് കുറുകെയായി ആണ് സുമാത്രയുടെ സ്ഥാനം; കലിമന്തം എന്ന് വിളിക്കപ്പെടുന്ന ഇന്തോനേഷ്യൻ മേഖലയായ വിശാല ബോർണിയോയും ഏതാണ്ട് Y ആകൃതിയിലുള്ള സുലവേസിയും(മുൻപ് സെലെബസ്) കിഴക്കൻ ഭാഗത്താണ്.[1] ചില നിർവചനങ്ങൾ അനുസരിച്ച് ജാവയും സുമാത്രയും ബോർണിയോയും മാത്രമാണ് വലിയ സുന്ദ ദ്വീപുകളിൽ ഉൾപ്പെട്ടിരിക്കുന്നത്.[2][3]
ഭരണം
തിരുത്തുകവലിയ സുന്ദ ദ്വീപുകൾ മിക്കവാറും ഇന്തോനേഷ്യയുടെ അതിർത്തിയിലാണ്.എങ്കിലും ബോർണിയോ ദ്വീപ്, ബ്രൂണയ്, ഇന്തോനേഷ്യ, മലേഷ്യ എന്നിവയുടെ അതിർത്തികളാൽ വിഭജിക്കപ്പെട്ടിരിക്കുന്നു.ബ്രൂണയ് മുഴുവനും ഇന്തോനേഷ്യയുടെ അഞ്ചു പ്രവിശ്യകളും മലേഷ്യയുടെ രണ്ടു സംസ്ഥാനങ്ങളും ലബുവനിന്റെ അതിർത്തിയും ബോർണിയോ ദ്വീപിൽ ഉൾപ്പെട്ടിരിക്കുന്നു
ചെറിയ സുന്ദ ദ്വീപുകൾ
തിരുത്തുകചെറിയ സുന്ദ ദ്വീപുകൾ[4] വലിയ സുന്ദ ദ്വീപുകൾക്ക് കിഴക്ക് വശത്തുള്ള ഒരു കൂട്ടം ദ്വീപുകളാണ്.ഇവ അഗ്നിപർവത കമാനത്തിന്റെയും ജാവൻ കടലിലെ സുന്ദ കിടങ്ങിന്റെ പ്രവർത്തനത്താൽ രൂപം കൊണ്ട സുന്ദ കമാനത്തിന്റെയും ഭാഗമാണ്.പ്രധാനപ്പെട്ട ചെറിയ സുന്ദ ദ്വീപുകൾ ബാലി,ലോമ്പോക്ക്,സുംബാവ,ഫ്ലോറിസ്,സുംബ,ടിമോർ,അലോർ ദ്വീപസമൂഹം,ഭാരത് ദയ ദ്വീപുകൾ,ടാനിബാർ ദ്വീപുകൾ എന്നിവയാണ്(പടിഞ്ഞാറു നിന്ന് കിഴക്കോട്ട്)
ഭരണം
തിരുത്തുകചെറിയ സുന്ദ ദ്വീപുകളിൾ മിക്കവയുംഇന്തോനേഷ്യയുടെ പ്രവിശ്യകൾ ആണ്.
ടിമോർ ദ്വീപിന്റെ കിഴക്ക് ഭാഗം കിഴക്കൻ ടിമോറിന്റെ ഭാഗമാണ്.
ജൈവവൈവിധ്യം
തിരുത്തുകചെറിയ സുന്ദ ദ്വീപുകളിൽ മിക്കവയും വാല്ലസ് രേഖയ്ക്ക് കിഴക്ക് ഭാഗത്താണ്.ലോമ്പോക്കും സുംബാവയും മുതൽ കിഴക്ക് ഫ്ലോറിസും അലോറും വരെ ഇന്തോനേഷ്യയുടെ മിക്ക പ്രദേശങ്ങളിലുമുള്ള മഴക്കാടുകൾക്ക് പകരം വരണ്ട വനങ്ങളാണ്[5].എങ്കിലും ചില ഭാഗങ്ങളിൽ മഴ ക്കാടുകളുമുണ്ട്.പ്രശസ്തമായ കൊമോഡോ ഡ്രാഗൺ ഉൾപ്പെടെ പല അപൂർവ ജീവികളും ഇവിടെ കാണപ്പെടുന്നു.[6]
അവലംബം
തിരുത്തുക- ↑ Blij, H. J., & Muller, P. O. (2010). Geography: Realms, Regions, and Concepts (14th ed.). Hoboken, NJ: J. Wiley & Sons. ISBN 0-470-46242-6
- ↑ Mackinnon, John & Phillipps, Karen (1993). A Field Guide to the Birds of Borneo, Sumatra, Java, and Bali : the Greater Sunda Islands, Oxford University Press, Oxford ; New York. ISBN 0198540345 (pbk.)
- ↑ Kennedy, Raymond (1935). The Ethnology of the Greater Sunda Islands, Ph.D. dissertation, Yale University.
- ↑ Bijdragen tot de taal-, land- en volkenkunde / Journal of the Humanities and Social Sciences of Southeast Asia. Brill Publishers. 2011. ISBN 9789790644175. Archived from the original on 2016-03-04.
- ↑ "Lesser Sundas deciduous forests". Terrestrial Ecoregions. World Wildlife Fund.
- ↑ "Monk 1996, page 9"