സുദീപ് പാലനാട്

Indian Playback Singer

ഒരു ഇന്ത്യൻ പിന്നണി ഗായകനും സംഗീതസംവിധായകനുമാണ് സുദീപ് പാലനാട് [1] . സൂഫിയും സുജാതയും എന്ന ചിത്രത്തിലെ അൽഹംദുലില്ലാഹ് എന്ന ഗാനത്തിലൂടെ അദ്ദേഹം ശ്രദ്ധേയനായി [2] .പ്രശസ്ത കഥകളി സംഗീതജ്ഞൻ പാലനാട് ദിവാകരന്റെ മകനാണ് [3] . കഥകളിപ്പദം ആലപിച്ചാണ് അദ്ദേഹം സംഗീതത്തിൽ അരങ്ങേറ്റം കുറിച്ചത്. വെള്ളിനേഴി സുബ്രഹ്മണ്യനും പുന്നപ്പുഴ രാമനാഥനുമാണ് ആദ്യത്തെ സംഗീത അധ്യാപകർ. ഒരു ഗായകൻ എന്നതിലുപരി, ഇദ്ദേഹം ഒരു സൗണ്ട് എഞ്ചിനീയർ കൂടിയാണ്. സംഗീത സംവിധായകൻ ഔസേപ്പച്ചന്റെ സഹായിയായി അദ്ദേഹം നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട് [4] .

സുദീപ് പാലനാട്
ജനനം
ദേശീയത ഇന്ത്യ
തൊഴിൽപിന്നണി ഗായകൻ , സംഗീത സംവിധായകൻ , സൗണ്ട് എൻജിനീയർ
ജീവിതപങ്കാളി(കൾ)സിനി
കുട്ടികൾദേവസൂര്യ
മാതാപിതാക്ക(ൾ)പാലനാട് ദിവാകരൻ
സുധ
ബന്ധുക്കൾദീപ പാലനാട്

കരിയർതിരുത്തുക

2014ൽ പ്രദർശനത്തിനെത്തിയ അപ്പോത്തിക്കിരി എന്ന ചിത്രത്തിലെ 'ഈറൻ കണ്ണിലോ' എന്ന ഗാനം ആലപിച്ചുകൊണ്ട് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നു. 2015ൽ പ്രദർശനത്തിനെത്തിയ കരിയാണ് സംഗീതം നിർവ്വഹിച്ച ആദ്യചിത്രം. പിന്നീട് ശിഖാമണി, അവിചാരിത, ലസാഗു ഉസാഗ എന്നീ ചിത്രങ്ങൾക്ക് സംഗീതം നിർവ്വഹിച്ചു. മലയാള ചിത്രങ്ങൾക്കുപുറമെ തമിഴ് ചലച്ചിത്രഗാനങ്ങളും ആലപിച്ചിട്ടുണ്ട്. 2021 ൽ മിസിലാം പെട്ടി രാജ എന്ന ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചു തമിഴ് സിനിമയിലും അരങ്ങേറ്റം കുറിച്ചു.

സംഗീതം പകർന്ന ചലച്ചിത്രങ്ങൾതിരുത്തുക

വർഷം ചിത്രം ഭാഷ
2015 കരി മലയാളം
2016 ശിഖാമണി മലയാളം
2020 സമീർ മലയാളം
1987 മിസിലാം പെട്ടി രാജ തമിഴ്

ആലപിച്ച ഗാനങ്ങൾതിരുത്തുക

വർഷം ഗാനം ചിത്രം
2014 ഈറൻ കണ്ണിലോ അപ്പോത്തിക്കിരി
2015 പറയൻ മലയുടെ കരി
2016 ചുരം ഇറങ്ങണ ശിഖാമണി
2020 സ്വപ്ന ഭൂവിലെ സമീർ
2020 അൽഹംദുലില്ലാഹ് സൂഫിയും സുജാതയും

സ്വകാര്യ ജീവിതംതിരുത്തുക

മലപ്പുറം ജില്ലയിലെ പുലാമന്തോൾ പഞ്ചായത്തിലെ കട്ടുപ്പാറയിലാണ് സുദീപ് ജനിച്ചത്. സംസ്ഥാനത്തെ ചുരുക്കം ചില വനിതാ കഥകളി സംഗീത ഗായകരിൽ ഒരാളായ ദീപ പാലനാട് സഹോദരിയാണ്[5].

അവലംബംതിരുത്തുക

  1. "Sudeep Palanad-". nettv4u.com.
  2. "അൽഹംദുലില്ലാഹ് (സൂഫിയും സുജാതയും) -". malayalam.samayam.com.
  3. "പാലനാട് സംഗീതം-". www.manoramaonline.com.
  4. "സംഗീതമാണ് സുദീപ് പാലനാടിന്റെ ജീവവായു.-". www.mathrubhumi.com.
  5. "കഥകളിപ്പദങ്ങളിൽ അലയടിക്കുന്ന പെൺശബ്ദം ഇതാ ഇവിടെയുണ്ട്!-". malayalam.samayam.com.
"https://ml.wikipedia.org/w/index.php?title=സുദീപ്_പാലനാട്&oldid=3676868" എന്ന താളിൽനിന്ന് ശേഖരിച്ചത്