പാലനാട് ദിവാകരൻ
ഈ ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ജീവചരിത്ര ലേഖനത്തിൽ പരിശോധനായോഗ്യതയുള്ള അവലംബങ്ങളോ ഉറവിടങ്ങളോ ഉൾപ്പെടുന്നില്ല. (2022 ജൂൺ) |
പ്രസിദ്ധനായ കഥകളി സംഗീതജ്ഞനാണ് പാലനാട് ദിവാകരൻ. പ്രശസ്ത കഥകളി ഗായകൻ ശ്രീ കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ പ്രധാനശിഷ്യനാണ്. കലാമണ്ഡലം അവാർഡടക്കം ധാരാളം പുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
പാലനാട് ദിവാകരൻ | |
---|---|
ജനനം | 1953 ഡിസംബർ 15 |
ദേശീയത | ഇന്ത്യ |
വിദ്യാഭ്യാസം | ബി.എ (സംസ്കൃതം), ബി.എഡ് |
തൊഴിൽ | കഥകളി ഗായകൻ, അദ്ധ്യാപകൻ |
ജീവിതപങ്കാളി(കൾ) | സുധ |
കുട്ടികൾ | സുദീപ് പാലനാട്, ദീപ പാലനാട് |
മാതാപിതാക്ക(ൾ) | നീലകണ്ഠൻ നമ്പൂതിരി ആര്യ അന്തർജ്ജനം |
ജീവചരിത്രം
തിരുത്തുകമലപ്പുറം ജില്ലയിലെ പുലാമന്തോളിനടുത്ത് കട്ടുപ്പാറ, പാലനാട് മനയിൽ നീലകണ്ഠൻ നമ്പൂതിരിയുടേയും ആര്യ അന്തർജ്ജനത്തിന്റെയുംമകനായി 1953 ഡിസംബർ 15 നു ജനിച്ചു. സ്‌കൂൾ പഠനത്തിനുശേഷം, പട്ടാമ്പി ഗവ. കോളേജിൽ നിന്ന് സംസ്കൃതത്തിൽ ബിരുദവും, തിരുപ്പതിയിൽ നിന്ന് ബി.എഡും നേടിയ ശേഷം സർക്കാർ സർവീസിൽ ഹൈസ്കൂൾ സംസ്കൃതാധ്യാപകനായി 1978 മുതൽ സേവനമനുഷഠിക്കുയും 2008ൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആയി വിരമിക്കുകയും ചെയ്തു.
കലാജീവിതം
തിരുത്തുകപത്താം വയസ്സിൽ ആണ് സംഗീത പഠനം ആരംഭിച്ചത്. കർണാടക സംഗീതജ്ഞൻ ആയ ശ്രീ കൃഷ്ണപിള്ള ഭാഗവതർ, തുവ്വൂർ ഗോവിന്ദ പിഷാരടി എന്നിവരുടെ കീഴിൽ ആയിരുന്നു സംഗീതപഠനം. പിന്നീട് ശ്രീ കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ കീഴിൽ കഥകളി സംഗീതം അഭ്യസിച്ചു. 1979, മെയ് 11 നു കുടുംബക്ഷേത്രമായ ചേലക്കാട് ശിവ വിഷ്ണു ക്ഷ്രേതത്തിൽ കുചേലവൃത്തം കളിക്ക് ചാടി അരങ്ങേറി. കുറച്ചു കാലം കേരള കലാമണ്ഡലത്തിൽ ചൊല്ലിയാട്ടത്തിന് പാടാൻ അവസരം ലഭിച്ചു കേരളത്തിലെ വിവിധ അരങ്ങുകൾക്കു പുറമേ ലണ്ടൻ, ദുബായ്, പാരീസ്, ഹോങ്കോങ്ങ്, സിംഗപ്പൂർ തുടങ്ങി നിരവധി വിദേശ രാജ്യങ്ങളിലും പരിപാടികൾ അവതതരിപ്പിച്ചിട്ടുണ്ട്.
കുടുംബം
തിരുത്തുകഏഴിക്കോട് ആര്യൻ നമ്പൂതിരിയുടേയും സാവിത്രി അന്തർജ്ജനത്തിന്റേയും മകൾ ആയ സുധ ആണ് ഭാര്യ
മക്കൾ: ദീപ പാലനാട് (അധ്യാപികയും, കഥകളി ഗായികയുമാണ്)
സുദീപ് പാലനാട്(സംഗീതസംവിധായകനും, ഗായകനും, സൌണ്ട് എഞ്ചിനീയറും
ആണ്)
പുരസ്ക്കാരങ്ങൾ
തിരുത്തുക- 2001 ഞാങ്ങാട്ടിരി ഭഗവതി പുരസ്‌കഠരം
- 2001 എം കൃഷ്ണൻകുട്ടി സ്മാരക സുവർണ്ണ മുദ്ര
- 2004 പൈങ്കുളം രാമച്ചാക്യാർ സ്മാരക പുരസ്‌കാരം
- 2006 മുണ്ടായ വെങ്കിടകൃഷ്ണ ഭാഗവതർ പുരസ്കാരം
- 2007 വിരശ്യംഖല
- 2008 കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് അവാർഡ്, കൊല്ലം കഥകളി ക്ലബ്
- 2009 സുവർണ്ണമുദ്ര, ആനമങ്ങാട് കഥകളി ക്ലൂബ്ബ്
- 2011 കലാസാഗർ അവാർഡ്
- 2013 സംഗീതസരസ്വതി പുരസ്‌കാരം, പനച്ചിക്കാട്
- 2013 കലാമണ്ഡലം ഹൈദരലി സ്മാരക പുരസ്കാരം
- 2013 ഗുരുദക്ഷിണ പുരസ്കാരം
- 2013 എറണാകുളം കഥകളി ക്ലബ്, താര്യത്രികം പുരസ്കാരം
- 2017 നാഗകീർത്തി പുരസ്കാരം
- 2020 കേരള കലാമണ്ഡലം പുരസ്കാരം
- 2023 കലാമണ്ഡലം ഹൈദരാലി സ്മാരക പുരസ്കാരം, കിഴാറ്റൂർ മുതുകുറുശ്ശിക്കാവ്
- 2023 പ്രഥമ തിരുനാരായണപുരത്തപ്പൻ പുരസ്കാരം
- 203 ശ്രീധർമ്മശാസ്താ പുരസ്കാരം, ചെർപ്പുളശ്ശേരി അയ്യപ്പൻകാവ്
- 2024 ഇരിങ്ങാലക്കുട ഡോ.കെ.എൻ.പിഷാരടി സ്മാരക കഥകളിക്ലബ്ബ് പുരസ്കാരം