കേരളത്തിലെ ഒരു നാടൻ അനുഷ്ഠാന കലാരൂപങ്ങളിലൊന്നാണ് സീതക്കളി. കൊല്ലം, പത്തനംതിട്ട ജില്ലകളുടെ കിഴക്കൻ മേഖലകളിലെ കുറവ സമൂഹവും കണ്ണൂർ, കാസർകോട് ജില്ലകളിലെ കരിമ്പാലരും ആണ് സീതക്കളി ആചരിക്കുന്നത്.[1][2] ഓണക്കാലത്ത് അത്തം മുതൽ തിരുവോണം വരെ അരങ്ങേറിയിരുന്ന സീതകളി ജാതി–മത വിവേചനങ്ങൾക്ക് അതീതമായി ജനകീയ കലാരൂപമെന്ന നിലയിലറിയപ്പെട്ടിരുന്നു.[3] നാരദൻ‍, ശ്രീരാമൻ, ലക്ഷ്മണൻ, സീത, കൈകേയി, മന്ഥര, ദശരഥൻ, ശൂർപ്പണഖ, രാവണൻ, പൊന്മാൻ, ഹനുമാൻ തുടങ്ങിയ വേഷങ്ങൾ മാറ്റു കൂട്ടുന്നു. വീടുകൾ തോറും കയറിയിറങ്ങിയാണ് ഇത് അവതരിപ്പിച്ചിരുന്നത്. രാമായണ കഥയിലെ വനയാത്ര മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കഥാഭാഗങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ആശാൻമാർ എഴുതി ചിട്ടപ്പെടുത്തിയ പാട്ടിനും താളത്തിനുമൊത്ത് വേഷക്കാർ ഭാവ തീവ്രതയോടെ ചുവടുവച്ച് നൃത്തമാടുന്നതാണ് സീതക്കളി.[4]

ഉത്ഭവം , പുന:രാവിഷ്കാരം

തിരുത്തുക

നൂറ്റാണ്ടുകൾക്ക് മുമ്പ് ഉത്ഭവിച്ചതെന്ന് പറയപ്പെടുന്ന ഈ കലാരൂപം പെരിനാട് ദേശത്ത് ഏറെക്കാലം പ്രചാരത്തിലുണ്ടായിരുന്നു . ഏകദേശം 1980-85 കാലഘട്ടം  വരെ പെരിനാട് ഗ്രാമത്തിൽ ഓരോ വീടുകൾതോറും സീതകളി അവതരിപ്പിക്കുമായിരുന്നു. കാലക്രമേണ സീതക്കളി മൺമറഞ്ഞു പോയി.

വർഷങ്ങൾക്ക് ശേഷം കൊല്ലം ജില്ലയിലെ സീതക്കളി. 2017ൽ മൺമറഞ്ഞു പോയ കലാരൂപത്തെ വീണ്ടെടുക്കുന്നതിനുള്ള കേരള സാംസ്ക്കാരിക വകുപ്പിൻ്റെ പദ്ധതിയിൽ ഉൾപ്പെടുത്തി പെരിനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ചെറുമൂട് വിജയശ്രീ ആർട്ട്സ് ക്ലബ്ബും, പെരിനാട് ദേശവും ഒന്നാകെ ഈ മൺമറഞ്ഞ കലാരൂപത്തെ വീണ്ടെടുത്ത് , പെരിനാട് വിപ്ലവത്തിന് സാക്ഷ്യം വഹിച്ച മണ്ണിൽ, പെരിനാട് ഗ്രാമപഞ്ചായത്ത് ഓപ്പൺഎയർ ഓഡിറ്റോറിയത്തിൽ സീതക്കളി പുനരാവിഷ്കരിച്ചു. കൊല്ലം ജില്ലയിലെ പെരിനാട് ആണ് സീതകളി ഉടലെടുത്തത് എന്ന് കരുതപ്പെടുന്നു. സീതക്കളി അക്കാദമി ,പെരിനാട്., കൊല്ലം , ദേശിംഗനാടിൻ്റെ തനത് കലാരൂപം സീതകളി,വരും തലമുറയ്ക്ക് പകർന്നു നൽകാനും വീണ്ടെടുത്ത സീതക്കളിയെ ജനകീയ കലാരൂപമായി പ്രചരിപ്പിക്കുന്നതിനും പെരിനാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സീതക്കളി അക്കാദമി , കേരള ഫോക്‌ലോർ അക്കാദമിയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നു.പെരിനാട് സീതക്കളി സംഘവും കേരളാ ഫോക്‌ലോർ അക്കാദമിയുടെ അംഗീകാരത്തോടെ ഈ പൈതൃകം വീണ്ടെടുക്കുവാൻ പ്രവർത്തിക്കുന്നുണ്ട്.

പ്രധാന കലാകാരന്മാർ

തിരുത്തുക

==


  • ജയകുമാർ.സി.ആർ (സീതകളിക്കുള്ള പ്രഥമ പുരസ്കാര ജേതാവ്, 2017 കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ്) സീതകളി അക്കാദമി അംഗം. ==
  • ടി.എൻ. ഷാജിമോൻ (കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് )
  • കുന്നത്ത് രാജൻ (കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് ) ചെറുമൂട് വിജയശ്രീ ആർട്ട്സ് ക്ലബ്ബ് അംഗം .
  • രേണുക.എൻ ,(2021 കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ്) സീതകളി അക്കാദമി അംഗം .
  • അനിൽകുമാർ.വി, (2022 കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ്) സീതകളി അക്കാദമി അംഗം .
  1. ശ്രീനിവാസ്‌, സ്നേഹജ്‌. "നമ്മുടെ നാടൻ കലകൾ | ക്വിസ്" (in ഇംഗ്ലീഷ്). Archived from the original on 2020-11-29. Retrieved 2020-12-30.
  2. http://localnews.manoramaonline.com/kollam/local-news/2017/08/21/pgn-klm-perinad-panchayath-seetha-kali.html
  3. http://www.deshabhimani.com/news/kerala/news-kollamkerala-23-08-2017/666059
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-08-03. Retrieved 2017-08-28.

https://www.youtube.com/watch?v=VuF2nJCLb6I

5 . https://www.newindianexpress.com/states/kerala/2023/Aug/31/keralas-perinad-seethakali-academy-on-mission-to-revive-timeless-tale-of-age-old-folk-art-2610168.html

"https://ml.wikipedia.org/w/index.php?title=സീതക്കളി&oldid=4074784" എന്ന താളിൽനിന്ന് ശേഖരിച്ചത്