അത്തം (ഞാറ്റുവേല)
സാധാരണയായി 12 ഭാഗങ്ങളായി വിഭജിച്ചിട്ടുള്ള രാശിചക്രത്തെ 27 തുല്യ നക്ഷത്രഭാഗങ്ങളായി വിഭജിച്ചിട്ടുള്ളതിലിലൊന്നാണ് അത്തം ഞാറ്റുവേല. കേരളത്തിലെ കാർഷികവൃത്തി ഞാറ്റുവേലകളുമായി ബന്ധപ്പെട്ടാണ് കണക്കാക്കിയിരുന്നത്.
ഇടവപ്പാതി കാലവർഷം കഴിഞ്ഞ് തുലാവർഷത്തിലേക്ക് പ്രവേശിക്കുന്നത് അത്തം ഞാറ്റുവേലയോടനുബന്ധിച്ചാണ്[അവലംബം ആവശ്യമാണ്].
കാർഷികം
തിരുത്തുകഅത്തം ഞാറ്റുവേലയിലാണ് അടുത്ത ഓണത്തിന് വിളവെടുക്കേണ്ട നേന്ത്രവാഴകൃഷി ആരംഭിക്കേണ്ടത്. ആണ്ടെത്തിയ (ഒരു വർഷം പൂർത്തിയായ) നെൽവിത്ത് കഴുകി ഉണക്കി സൂക്ഷിയ്ക്കുന്നതും അത്തം ഞാറ്റുവേലയിലാണ് ചെയ്യുന്നത്. ഇങ്ങനെ ട്രീറ്റ് ചെയ്ത വിത്ത് അടുത്ത പുഞ്ചയ്ക്ക് വിതയ്ക്കാനായി ഉപയോഗിക്കാം.
ചൊല്ലുകൾ
തിരുത്തുക- “അത്തമുഖത്തെള്ളെറിഞ്ഞാൽ ഭരണിമുഖത്തെണ്ണ”.
ഒരുപ്പൂനിലങ്ങളിൽ ഒന്നാംവിള കൊയ്തിന് ശേഷം അത്തം ഞാറ്റുവേലയിൽതന്നെ എള്ളുവിതച്ചാൽ ഭരണിയുടെ കഴുത്ത് വരെ എണ്ണകിട്ടുമത്രെ. എള്ളിന് നല്ല വിളവുണ്ടാകുമെന്നു ചുരുക്കം.