ഭാരതീയ ഇതിഹാസമായ രാമായണത്തിലെ ഒരു കഥാ‍പാത്രമാണ് മന്ഥര. (സംസ്കൃതം: मंथरा), (കൂനി എന്നും അറിയപ്പെടുന്നു.) [1]. കൈകേയിയോട് തന്റെ പുത്രനായ ഭരതൻ അയോധ്യയിലെ രാജാ‍വാകാൻ യോഗ്യനെന്ന് പറഞ്ഞ് ധരിപ്പിച്ച് രാമനെ കാട്ടിലേക്കയക്കാൻ കാരണമായത് മന്ഥരയാണ്. ഇത് മൂലം രാമൻ വനവാസത്തിനു പോകുകയും ചെയ്തു. മറ്റൊരു കഥയിൽ ഇന്ദ്രൻ കൈകേയിയെക്കൊണ്ട് പറയിപ്പിച്ചതാണ് ഇതെന്നും പറയുന്നു. രാമൻ വനവാസം അനുഷ്ഠിച്ചാലേ, രാവണനെ രാമൻ കണ്ടുമുട്ടുകയുള്ളൂ എന്നും കൊല്ലാൻ സാധിക്കുകയുള്ളൂ എന്നുമായിരുന്നു ഇന്ദ്രന്റെ കണക്കുകൂട്ടൽ.

അവലംബം തിരുത്തുക

  1. Also called Kooni Retrieved on 28th September 2007 Mythfolklore.net
"https://ml.wikipedia.org/w/index.php?title=മന്ഥര&oldid=1957027" എന്ന താളിൽനിന്ന് ശേഖരിച്ചത്