റഷ്യൻ ഡോക്യുമെന്ററി,ന്യൂസ് റീൽ നിർമ്മാതാവുംചലച്ചിത്ര സൈദ്ധാന്തികനുമായിരുന്ന ഡേവിഡ് അബ് ലേവിച്ച് കൗഫ് മാൻ എന്ന സീഗാ വെർതോവ് അന്നത്തെ റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പോളണ്ടിലെ ബാലിസ്തോക്കിൽ ഒരു ജൂതകുടുംബത്തിലാണ് ജനിച്ചത്.[1] (:1896 ജനു: 2– 1954 ഫെബ്: 12) സൈറ്റ് ആൻഡ് സൗണ്ട് എന്ന സംഘടന 2012 ൽ നടത്തിയ വോട്ടെടുപ്പിൽ വെർത്തോവിന്റെ ചലച്ചിത്രസൃഷ്ടിയായ " മാൻ വിത്ത് എ മൂവിക്യാമറയെ (1928) ഇതുവരെയുള്ള ഏറ്റവും മികച്ച ചലച്ചിത്രങ്ങളിൽ എട്ടാമത്തേതായി തിരഞ്ഞെടുത്തിരുന്നു.[2]

സീഗാ വെർതോവ്
പ്രമാണം:Dziga Vertov photograph.jpg
അബ് ലേവിച്ച് കൗഫ് മാൻ
ജനനം
David Abelevich Kaufman

(1896-01-02)2 ജനുവരി 1896
മരണം12 ഫെബ്രുവരി 1954(1954-02-12) (പ്രായം 58)
മരണ കാരണംCancer
ദേശീയതSoviet
തൊഴിൽFilm director, cinema theorist
സജീവ കാലം1917-1954
അറിയപ്പെടുന്ന കൃതി
Man with a Movie Camera
ജീവിതപങ്കാളി(കൾ)Elizaveta Svilova (1929-1954; his death)
കുടുംബംBoris Kaufman (brother)
Mikhail Kaufman (brother)

ആദ്യകാലം

തിരുത്തുക

1915 ലെ ജർമ്മൻ സേനയുടെ അധിനിവേശത്തെത്തുടർന്ന് മോസ്കോയിലേയ്ക്കു പാലായനം ചെയ്ത വെർതോവിന്റെ കുടുംബം പെട്രോഗാഡിൽ താമസമാക്കുകയാണ് ചെയ്തത്. സംഗീതം അഭ്യസിയ്ക്കാൻ തുടങ്ങിയ വെർതോവ് പിന്നീട് എഴുത്തിലേയ്ക്കും തിരിഞ്ഞു. 1916-17 കാലത്ത് സെന്റ് പീറ്റേഴ്സ് സർവ്വകലാശാലയിൽ വൈദ്യശാസ്ത്രപഠനത്തിനു ചേർന്ന വെർതോവ് പഠനത്തിന്റെ ഇടവേളകളിൽ സ്വയം സൗണ്ട് കൊളാഷ് പരീക്ഷണങ്ങൾ നടത്തുകയുമുണ്ടായി. ഇക്കാലത്താണ് കറങ്ങുന്ന പമ്പരം (Spinning Top)എന്നർത്ഥം വരുന്ന സീഗാ വെർതോവ് എന്ന തൂലികാനാമം അദ്ദേഹം സ്വീകരിച്ചത്. [3]

ചലച്ചിത്രസൃഷ്ടികൾ

തിരുത്തുക
പ്രമാണം:Kino glaz.jpg
Poster for Kino-Glaz, designed by Alexander Rodchenko (1924)

പുറംകണ്ണികൾ

തിരുത്തുക
  1. Early Soviet Cinema; Innovation, Ideology and Propaganda by David Gillespie Wallflower Press London 2005, page 57
  2. "Sight & Sound Revises Best-Films-Ever Lists". studiodaily. 1 August 2012. Archived from the original on 2021-02-05. Retrieved 1 August 2012.
  3. Documentary Film: A Very Short Introduction: A Very Short Introduction by Patricia Aufderheide; Oxford University Press, Nov 28, 2007, page 37
"https://ml.wikipedia.org/w/index.php?title=സീഗാ_വെർതോവ്&oldid=3922294" എന്ന താളിൽനിന്ന് ശേഖരിച്ചത്