മാൻ വിത്ത് എ മൂവിക്യാമറ (ചലച്ചിത്രം)

റഷ്യൻ ഡോക്യുമെന്ററി,ന്യൂസ് റീൽ നിർമ്മാതാവുംചലച്ചിത്ര സൈദ്ധാന്തികനുമായിരുന്ന ഡേവിഡ് അബ് ലേവിച്ച് കൗഫ് മാൻ എന്ന സീഗാ വെർതോവ് സംവിധാനം ചെയ്ത് 1929 ൽ പുറത്തിറങ്ങിയ നിശ്ശബ്ദ ഡോക്യുമെന്ററി ചിത്രമാണ് മാൻ വിത്ത് എ മൂവിക്യാമറ[1]. ഈ ചിത്രത്തിൽ അഭിനേതാക്കളോ പ്രത്യേകമായി ഒരു ഇതിവൃത്തമോ ഇല്ല. [2] വെർതോവിന്റെ പത്നി എലിസാവേറ്റ സ്വിലോവയാണ് ഈ ചിത്രത്തിന്റെ എഡിറ്റിങ്ങ് ജോലികൾ നിർവ്വഹിച്ചത്.

മാൻ വിത്ത് എ മൂവിക്യാമറ
പ്രമാണം:Man with a movie camera.jpg
Original film poster
സംവിധാനംസീഗാ വെർതോവ്
രചനസീഗാ വെർതോവ്
ഛായാഗ്രഹണംമിഖേൽ കൗഫ്മാൻ
റിലീസിങ് തീയതിജനുവരി 8, 1929
രാജ്യംസോവിയറ്റ് യൂണിയൻ
ഭാഷനിശ്ശബ്ദച്ചിത്രം
സമയദൈർഘ്യം68 മിനിട്ട്
ഛായാഗ്രാഹകനായ മിഖേൽ കൗഫ്മാൻ ചിത്രീകരണത്തിനിടയിൽ

സൈറ്റ് ആൻഡ് സൗണ്ട് എന്ന സംഘടന 2012 ൽ നടത്തിയ വോട്ടെടുപ്പിൽ വെർത്തോവിന്റെ ചലച്ചിത്രസൃഷ്ടിയായ " മാൻ വിത്ത് എ മൂവിക്യാമറയെ (1929) ഇതുവരെയുള്ള ഏറ്റവും മികച്ച ചലച്ചിത്രങ്ങളിൽ എട്ടാമത്തേതായി തിരഞ്ഞെടുത്തിരുന്നു.[3]

  1. List of alternate titles for "Man with a Movie Camera"
  2. Dziga Vertov. On Kinopravda. 1924, and The Man with the Movie Camera. 1928, in Annette Michelson ed. Kevin O'Brien tr. Kino-Eye : The Writings of Dziga Vertov, University of California Press, 1995.
  3. "Sight & Sound Revises Best-Films-Ever Lists". studiodaily. 1 August 2012. Archived from the original on 2021-02-05. Retrieved 1 August 2012.

പുറംകണ്ണികൾ

തിരുത്തുക