തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജ്

കേരളത്തിലെ തിരുവനന്തപുരം നഗരത്തിലെ ഒരു ലളിതകലാലയമാണ് കോളേജ് ഓഫ് ഫൈൻ ആർട്സ് ( College of Fine Arts Trivandrum ).

തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജ്
തരംഡയറക്ട്രറേറ്റ് ഓഫ് ടെക്നികൽ എജുക്കേഷന്റെ നിയന്ത്രണത്തിൽ. പരീക്ഷകൾ നടത്തുന്നത് കേരള സർ‌വകലാശാല
സ്ഥാപിതം1888
സ്ഥലംതിരുവനന്തപുരം, കേരളം, ഇന്ത്യ
കായിക വിളിപ്പേര്CFAT
വെബ്‌സൈറ്റ്http://www.cfathiruvananthapuram.com/

ചരിത്രം തിരുത്തുക

ഈ കോളേജ് സ്ഥാപിക്കപ്പെട്ടത് 1888 ലാണ്‌. ഇതിന്റെ സ്ഥാപകൻ തിരുവിതാംകൂർ മഹാരാജാവായിരുന്ന മൂലം തിരുനാൾ രാമ വർമ്മയാണ്‌. ആദ്യം ഈ കോളേജ് എച്.എച്. ദ. മഹാരാജാസ് സ്കൂൾ ഓഫ് ആർട്സ് തിരുവിതാംകൂർ എന്നാണ്‌ അറിയപ്പെട്ടിരുന്നത്. പിന്നീട് ഇത് യൂണിവേഴ്സിറ്റി ഓഫ് ട്രാവൻകൂർ എന്നറിയപ്പെട്ടു. 1957 ൽ കേരള സർക്കാർ രൂപീകൃതമായതിനു ശേഷം ഇത് ഡയറക്ട്രറേറ്റ് ഓഫ് ടെക്നികൽ എജുക്കേഷന്റെ കീഴിൽ കൊണ്ടുവന്നു. 1975 ൽ ഇത് കേരള സർ‌വ്വകലാശാലയുടെ കീഴിൽ ആയി.

സംഘാടനം തിരുത്തുക

തിരുവനന്തപുരം ആർട്ട്സ് കോളേജ് കേരളാ സർ‌വ്വകലാശാലയുടെ കീഴിലാണ്‌ ചേർത്തിരിക്കുന്നത്‌. കോളേജിന്റെ ഭരണകാര്യങ്ങളിൽ മേൽനോട്ടം വഹിക്കുന്നത് ടെക്നിക്കൽ വിദ്യാഭ്യാസവകുപ്പാണ്‌. ചിത്രരചന, ശില്പകല, പ്രായോഗിക ഭാവനാസൃഷ്ഠി എന്നിങ്ങനെ ഇവിടെ തൊ​ഴിൽപരമായ ബിരുദ പഠനത്തിന്‌ (Bachelor of fine Arts (BFA)) വിശാലാടിസ്ഥനത്തിൽ മൂന്ന് നിഷ്ഠകളുണ്ട്. ഒരോ കോഴ്സും നാലു വർഷം ദൈർഘ്യമുള്ളതാണ്‌. പരീക്ഷകൾ നടത്തുന്നത് കേരളാ സർ‌വ്വകലാശാലയാണ്‌.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക