സി.ബി. ഗീത

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക

കേരളത്തിലെ ഒളരിക്കര ഡിവിഷനിൽനിന്ന് തിരഞ്ഞെടുക്കപ്പെട് തൃശ്ശൂർ മുനിസിപ്പൽ കൗൺസിലർ ആയി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവാണ് സി.ബി. ഗീത.[1] തൃശ്ശൂർ ജില്ലാ മഹിളാ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റും, തൃശൂർ ജില്ലാ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമാണ് ഗീത.

സി.ബി. ഗീത
Municipal Councillor (Olarikara Ward), Thrissur Municipal Corporation
മണ്ഡലംOlarikara, Thrissur , Kerala
വ്യക്തിഗത വിവരങ്ങൾ
ജനനം (1964-05-30) 30 മേയ് 1964  (60 വയസ്സ്)
Thrissur
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
കുട്ടികൾPreethi Naveen, Prateek Krishna
മാതാപിതാക്കൾsC. N. Balakrishnan, Thankamani Balakrishnan
വസതിsതൃശ്ശൂർ, കേരളം, ഇന്ത്യ

ഉമ്മൻചാണ്ടി മന്ത്രിസഭയുടെ കീഴിൽ സഹകരണ, ഖാദി, ഗ്രാമ വ്യവസായങ്ങളുടെ മന്ത്രിയായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവായ സി. എൻ. ബാലകൃഷ്ണന്റെ മൂത്തമകളാണ് ഗീത. 2011-ലെ സംസ്ഥാന തിരഞ്ഞെടുപ്പിൽ വിജയിച്ചതിനുശേഷം അദ്ദേഹം കേരളത്തിലെ വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ പ്രതിനിധിയായി.[2][3]

ജീവചരിത്രം

തിരുത്തുക

പിതാവിന്റെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയ ഒരു വനിത നേതാവാണ് സി.ബി. ഗീത. 2011-ലെ സംസ്ഥാന തിരഞ്ഞെടുപ്പിൽ അച്ഛനായ സി. എൻ. ബാലകൃഷ്ണന്റെ ഒപ്പം വടക്കാഞ്ചേരി നിയോജകമണ്ഡലത്തിൽ ഗീത പ്രചാരണത്തിനിറങ്ങിയിരുന്നു. അക്കാലത്ത് പുതുതായി രൂപീകരിച്ച ജില്ലാ വനിത സഹകരണസംഘത്തിന്റെ പ്രസിഡന്റായിരുന്നു അവൾ.[4]

2015 ൽ നടന്ന തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പിൽ ഒളരി ഡിവിഷനിൽനിന്ന് കോൺഗ്രസ് കൗൺസിലരായി സി.ബി. ഗീത തെരഞ്ഞെടുക്കപ്പെട്ടു.[5]

 
with Ramesh Chennithala, C. N. Balakrishnan, Therambil Ramakrishnan, O Abdhul RahmanKutty at Thrissur

അവലംബങ്ങൾ

തിരുത്തുക
  1. "യു.ഡി.എഫിന്റെ മേയർ സ്ഥാനാർഥി സി.ബി. ഗീത; ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ജോൺ ഡാനിയൽ". Mathrubhumi. Archived from the original on 2019-12-21. Retrieved 2019-03-08.
  2. "മുൻ മന്ത്രി സി എൻ ബാലകൃഷ്ണൻ അന്തരിച്ചു | NewsTagLive". newstaglive.com. Retrieved 2019-03-08.[പ്രവർത്തിക്കാത്ത കണ്ണി]
  3. "മുൻമന്ത്രി സി.എൻ. ബാലകൃഷ്‌ണൻ അന്തരിച്ചു". www.mangalam.com. Retrieved 2019-03-08.
  4. "സി.എൻ. ബാലകൃഷ്ണന്റെ മകൾ രാഷ്ട്രീയത്തിലേക്ക് |". www.deepika.com. Retrieved 2019-03-08.
  5. "LSGD Kerala | Govt of Kerala". lsgkerala.gov.in. Retrieved 2019-03-08.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സി.ബി._ഗീത&oldid=4101460" എന്ന താളിൽനിന്ന് ശേഖരിച്ചത്