കൃഷ്ണപിള്ള എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കൃഷ്ണപിള്ള (വിവക്ഷകൾ) എന്ന താൾ കാണുക. കൃഷ്ണപിള്ള (വിവക്ഷകൾ)

മലയാളത്തിലെ ഒരു നാടക പ്രവർത്തകനും[1], ആദ്യകാല ഇടതുപക്ഷ പ്രവർത്തകനും, കേരള സംസ്ഥാന രൂപീകരണത്തിൽ പങ്ക് വഹിച്ചിട്ടുള്ള വ്യക്തിയുമാണ് ഡോ. സി.ആർ. കൃഷ്ണപിള്ള.[2][3] മദ്രാസിൽ ജനറൽ മെഡിക്കൽ പ്രാക്ടീഷണറായിരുന്ന ഡോ. സി. ആർ. കൃഷ്ണ പിള്ള, ജയകേരളം വാരികയുടെയും, മദ്രാസ് കേരള സമാജത്തിന്റെയും സ്ഥാപകനായിരുന്നു.[4]

ജീവിതരേഖ തിരുത്തുക

എറണാകുളം ജില്ലയിൽ വടക്കൻ പറവൂരിൽ കാലുപറമ്പ് വീട്ടിൽ കുഞ്ഞുണ്ണി മേനോന്റെയും ഈശ്വരിയമ്മയുടെയും മകനായി 1900 ഫെബ്രുവരി 27ന് ജനനം.[4] ഭാര്യ ചിറ്റൂർ വലിയ എഴുവത്ത് ദേവകിയമ്മ. കൃഷ്ണപിള്ളയുടെ മകൾ ദേവകി രാമചന്ദ്രൻ, ന്യൂസിലാന്റിലെ ഇന്ത്യൻ വംശജയായ ആദ്യമന്ത്രിയായ പ്രിയങ്ക രാധാകൃഷ്ണന്റെ അമ്മ ഉഷയുടെ അമ്മയാണ്. 1960 ഫെബ്രുവരി 18ന് അദ്ദേഹം അന്തരിച്ചു.

രചനകൾ[4][1] തിരുത്തുക

നാടകം തിരുത്തുക

  • ഉമ്മിണിത്തങ്ക (1941)[5]
  • മഗ്ദലനമറിയം (1949)[6]
  • ശൈലപുത്രി (1950[7])
  • കുസൃതിക്കുടുക്ക (1958)[8]
  • സെബുന്നിസ (1954)[9]

നോവൽ തിരുത്തുക

  • കളഞ്ഞുകിട്ടിയ തങ്കം
  • ഉഷയ്ക്കുള്ള കത്ത് (1956)[10]

പുറം കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 admin (2017-10-14). "കൃഷ്ണപിള്ള. സി.ആർ" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-11-04.
  2. Nov 3, Binu Karunakaran / TNN /; 2020; Ist, 01:40. "Chennai-born Keralite is NZ's 1st desi minister | India News - Times of India" (in ഇംഗ്ലീഷ്). Retrieved 2020-11-04. {{cite web}}: |last2= has numeric name (help)CS1 maint: numeric names: authors list (link)
  3. "Hailing from Paravoor, Priyanca Radhakrishnan makes socialist statement in NZ". Retrieved 2020-11-04.
  4. 4.0 4.1 4.2 "പ്രിയങ്കയുടെ മുതുമുത്തച്ഛൻ : പവനൻ വരച്ച തൂലികാചിത്രം". Retrieved 2020-11-04.
  5. "ഉമ്മിണിത്തങ്ക". Retrieved 2020-11-04.[പ്രവർത്തിക്കാത്ത കണ്ണി]
  6. "മഗ്നലനമറിയം". Retrieved 2020-11-04.[പ്രവർത്തിക്കാത്ത കണ്ണി]
  7. "ശൈലപുത്രി". Retrieved 2020-11-04.[പ്രവർത്തിക്കാത്ത കണ്ണി]
  8. "കുസൃതിക്കുടുക്ക". Retrieved 2020-11-04.[പ്രവർത്തിക്കാത്ത കണ്ണി]
  9. "സെബുന്നിസ". Retrieved 2020-11-04.[പ്രവർത്തിക്കാത്ത കണ്ണി]
  10. സി ആർ കൃഷ്ണപിള്ള;; C R Krishna Pillai (1956). ഉഷയ്ക്കുള്ള കത്തു് (1st ed.). Madras: Janatha Printing & Publishing Co, Private Ltd.{{cite book}}: CS1 maint: extra punctuation (link) CS1 maint: multiple names: authors list (link)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=സി.ആർ._കൃഷ്ണപിള്ള&oldid=3830308" എന്ന താളിൽനിന്ന് ശേഖരിച്ചത്