സിമിയൻ മൌണ്ടൻസ് ദേശീയോദ്യാനം
സിമിയൻ മൌണ്ടൻസ് ദേശീയോദ്യാനം, എത്യോപ്യയുടെ ദേശീയ ഉദ്യാനങ്ങളിൽ ഒന്നാണ്. അംഹാര മേഖലയിലെ സെമിയൻ (വടക്ക്) ഗൊണ്ഡാർ സോണിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം സെമിൻ മലനിരകളും എത്യോപ്യയിലെ ഏറ്റവും ഉയർന്ന പ്രദേശമായ റാസ് ദാഷെൻ എന്നിവയും ഉൾപ്പെടുന്നു.
സിമിയൻ മൌണ്ടൻസ് ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Ethiopia |
Nearest city | Debarq and Mekane Berhan |
Coordinates | 13°11′N 38°4′E / 13.183°N 38.067°E |
Area | 220 കി.m2 (85 ച മൈ) |
Established | 1969 |
Official name | Simien National Park |
Type | Natural |
Criteria | vii, x |
Designated | 1978 (2nd session) |
Reference no. | 9 |
State Party | Ethiopia |
Region | Africa |
Endangered | 1996–present |
എത്യോപ്യൻ ചെന്നായ, ലോകത്തിൽ മറ്റൊരിടത്തും കാണപ്പെടാത്ത തരം കാട്ടാടായ വാലിയ ഐബെക്സ്, തുടങ്ങി വംശനാശ ഭീഷണി നേരിടുന്ന നിരവധി ഇനം വംശങ്ങൾ ഇവിടെയുണ്ട്. ജെലാഡ ബബൂൺ, കരക്കാൽ എന്നതരം കാട്ടുപൂച്ച എന്നിവയേയും സിമെൻ പർവതനിരകൾക്കിടയിൽ കണ്ടുവരുന്നു . ചിറകറ്റങ്ങൾ തമ്മിലുള്ള അകലം 10 അടി (3 മീറ്റർ) വരുന്ന ബിയാർഡ് വൾച്ചർ അഥവാ lammergeier ഉൾപ്പെടെ 50-ഓളം ഇനത്തിലുള്ള പക്ഷികൾ ഈ ഉദ്യാനത്തിലുള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു.[1]
ചിത്രശാല
തിരുത്തുക-
Semien Mountains
-
Lobelia rhynchopetalum
-
Bird of prey
-
Cliff in the National Park
അവലംബം
തിരുത്തുക- ↑ WordTravels Ethiopia Travel Guide Archived 2017-12-01 at the Wayback Machine., Retrieved on June 22, 2008