സിനിമാ കമ്പനി

മലയാള ചലച്ചിത്രം

പുതുമുഖങ്ങളെ അണിനിരത്തി മമാസ് രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സിനിമാ കമ്പനി. ബേസിൽ, സഞ്ജീവ്, ശ്രുതി, ബദ്രി എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. മമാസിയൻ മൂവീസിന്റെ ബാനറിൽ ഫരീദ് ഖാൻ നിർമ്മിച്ച ഈ ചിത്രം വൈറ്റ് സാൻഡ്സ് മീഡിയ ഹൗസ് വിതരണം ചെയ്തിരിക്കുന്നു.

സിനിമാ കമ്പനി
പോസ്റ്റർ
സംവിധാനംമമാസ്
നിർമ്മാണംഫരീദ് ഖാൻ
രചനമമാസ്
അഭിനേതാക്കൾ
  • ബേസിൽ
  • സഞ്ജീവ്
  • ശ്രുതി
  • ബദ്രി
സംഗീതംഅൽഫോൻസ് ജോസഫ്
ഗാനരചനറഫീക്ക് അഹമ്മദ്
സന്തോഷ് വർമ്മ
ജഗ്‌മീത് ബാൽ
ഛായാഗ്രഹണംജിനു ജേക്കബ്
ചിത്രസംയോജനംശ്രീകുമാർ നായർ
സ്റ്റുഡിയോമമാസിയൻ മൂവീസ്
വിതരണംവൈറ്റ് സാൻഡ്സ് മീഡിയ ഹൗസ്
റിലീസിങ് തീയതി2012 ജൂലൈ 27
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം152 മിനിറ്റ്

ഇതിവൃത്തം

തിരുത്തുക

സിനിമ നിർമ്മിക്കണമെന്ന ആഗ്രഹവുമായി ജീവിക്കുന്ന നാല് സുഹൃത്തുക്കളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. സിനിമ തങ്ങളുടെ ജീവിതമായി തീരുമ്പോൾ അവരുടെ ജീവിതം എങ്ങനെ മാറിമറിയുന്നു എന്നതുമാണ് ഈ ചിത്രത്തിന്റെ പ്രമേയം.

അഭിനേതാക്കൾ

തിരുത്തുക
  • ബേസിൽ – പോൾ
  • സഞ്ജീവ് – പണിക്കർ
  • ശ്രുതി – പാറു
  • ബദ്രി – ഫസൽ
  • സനം – ദീപിക
  • നിതിൻ – രാജീവ്
  • ലക്ഷ്മി – രോഷ്നി
  • ബാബുരാജ് – സാബു
  • ലാലു അലക്സ് – രോഷ്നിയുടെ അച്ഛൻ
  • ഷിബില – ഫസ്ന
  • സ്വാസിക – റീന
  • കൃഷ്ണ – ജോണി
  • കോട്ടയം നസീർ – പ്രൊഡക്ഷൻ കൺട്രോളർ
  • ടി.പി. മാധവൻ – മിലിറ്ററി അങ്കിൾ
  • നാരായണൻകുട്ടി – ഓട്ടോ ഡ്രൈവർ
  • ഉണ്ണി ശിവപാൽ – സംവിധായകൻ
  • ബിജു പറവൂർ – സിനിമാ കമ്പനിയുടെ സുഹൃത്ത്
  • അംബിക മോഹൻ – പോളിന്റെ അമ്മ

റഫീക്ക് അഹമ്മദ്, സന്തോഷ് വർമ്മ, ജഗ്‌മീത് ബാൽ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് അൽഫോൻസ് ജോസഫ് ആണ്. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "തിക്ക് റാപ്പ്"  മമാസ്അൽഫോൻസ് ജോസഫ്, ഷെൽട്ടൻ പിനേറോ, മമാസ്, ഡാൽട്ടൻ 3:50
2. "സിനിമാ കമ്പനി"  സന്തോഷ് വർമ്മരഞ്ജിനി ജോസ്, അൽഫോൻസ് ജോസഫ് 2:07
3. "ആരോമൽ"  റഫീക്ക് അഹമ്മദ്ശ്രേയ ഘോഷാൽ 5:43
4. "സോണി ലഗ്ഡേ"  ജഗ്മീത് ബാൽ, സന്തോഷ് വർമ്മഹർഷ്ദീപ് കൗർ, അൽഫോൻസ് ജോസഫ്, മഞ്ജരി 4:24
5. "വെള്ളിൽപ്പറവകളായി"  റഫീക്ക് അഹമ്മദ്കാർത്തിക് 5:18
6. "പലവഴി"  സന്തോഷ് വർമ്മഅൽഫോൻസ് ജോസഫ് 3:51
7. "ആരോമൽ (അൺപ്ലഗ്ഡ്)"  റഫീക്ക് അഹമ്മദ്അരുൺ രാജ് 6:10

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=സിനിമാ_കമ്പനി&oldid=2730694" എന്ന താളിൽനിന്ന് ശേഖരിച്ചത്