സിദ്ധേശ്വർ ക്ഷേത്രം, സോലാപ്പൂർ

മഹാരാഷ്ട്രയിലെ സോലാപ്പൂർ ജില്ലയിലുള്ള ഒരു ക്ഷേത്രമാണ് സിദ്ധേശ്വർ ക്ഷേത്രം.[1][2][3] ഹിന്ദുക്കളും ലിംഗായത്ത് സമുദായക്കാരും ഈ ക്ഷേത്രത്തെ പവിത്രമായി കരുതുന്നു.[4] ക്ഷേത്രത്തെ ചുറ്റിയുള്ള തടാകം സിദ്ധേശ്വർ തടാകം എന്ന് അറിയപ്പെടുന്നു.[5]

സിദ്ധേശ്വർ ക്ഷേത്രം, സോലാപ്പൂർ
സിദ്ധേശ്വർ ക്ഷേത്രം, സോലാപ്പൂർ
സിദ്ധേശ്വർ ക്ഷേത്രം
സിദ്ധേശ്വർ ക്ഷേത്രം, സോലാപ്പൂർ is located in Maharashtra
സിദ്ധേശ്വർ ക്ഷേത്രം, സോലാപ്പൂർ
Location within Maharashtra
അടിസ്ഥാന വിവരങ്ങൾ
നിർദ്ദേശാങ്കം17°40′22″N 75°54′16″E / 17.67278°N 75.90444°E / 17.67278; 75.90444
മതവിഭാഗംഹിന്ദുയിസം
ആരാധനാമൂർത്തിസിദ്ധേശ്വർ
ജില്ലസോലാപ്പൂർ ജില്ല
സംസ്ഥാനംമഹാരാഷ്ട്ര
രാജ്യംഇന്ത്യ
ഗദ്ദ യാത്ര, ജനുവരി 2024
സിദ്ധേശ്വർ ക്ഷേത്രം - ഭുയീകോട്ട് കോട്ടയിൽ നിന്നുള്ള ദൃശ്യം
സിദ്ധേശ്വർ സമാധി

ക്ഷേത്രം

തിരുത്തുക

ലിംഗായത്ത് വിശ്വാസപ്രകാരം ദൈവമായി കണക്കാക്കപ്പെടുന്ന പന്ത്രണ്ടാം നൂറ്റാണ്ടിലെ ശിവഭക്തനായ സിദ്ധേശ്വരന്റെ പേരിലാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. സോലാപൂരിന്റെ ഗ്രാമദേവത കൂടിയാണ് സിദ്ധേശ്വർ. എഡി 1167-ൽ അദ്ദേഹം സമാധിയായത് ഇവിടെ വച്ചാണ്. ക്ഷേത്രത്തിൻ്റെ മധ്യഭാഗത്ത് മാർബിളിൽ തീർത്ത സിദ്ധേശ്വർ സമാധി കാണപ്പെടുന്നു.[6][7]

ക്ഷേത്രമുറ്റത്ത് കാണപ്പെടുന്ന 68 ശിവലിംഗങ്ങൾ സിദ്ധേശ്വർ പ്രതിഷ്ഠിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ക്ഷേത്രസമുച്ചയത്തിനുള്ളിൽ ഗണപതി, വിഠോബ, രുക്മിണി തുടങ്ങിയ മൂർത്തികളുള്ള നിരവധി ചെറിയ ക്ഷേത്രങ്ങളുണ്ട്. കൂടാതെ, പ്രധാന ക്ഷേത്ര സമുച്ചയത്തിൻ്റെ ശ്രീകോവിലിനുള്ളിൽ സിദ്ധേശ്വരൻ്റെ ഒരു വിഗ്രഹ പ്രതിഷ്ഠയുണ്ട്. നന്ദിയുടെ വെള്ളി പൂശിയ രൂപവും ഇവിടെയുണ്ട്.[7]

ചരിത്രം

തിരുത്തുക

രേഖകൾ പ്രകാരം, ശ്രീശൈലത്തിലെ ശ്രീ മല്ലികാർജ്ജുനൻ്റെ ഭക്തനും ഒരു യോഗിയുമായ ശ്രീ സിദ്ധരാമേശ്വർ ആണ് ഈ ക്ഷേത്രം നിർമ്മിച്ചത്. തന്റെ ഗുരുവിൻ്റെ നിർദ്ദേശപ്രകാരം അദ്ദേഹം ഈ ക്ഷേത്രം നിർമ്മിക്കുകയും ക്ഷേത്രത്തിൽ 68 ശിവലിംഗങ്ങൾ നിർമ്മിക്കുകയും ചെയ്തു. ലിംഗായത്ത് വിശ്വാസത്തിന്റെ ആറാമത്തെ ദേവനായി കണക്കാക്കപ്പെടുന്ന ശ്രീ സിദ്ധേശ്വരന്റെ ജനനത്തോടെ സോലാപൂർ നഗരം അഭിവൃദ്ധി പ്രാപിക്കാൻ തുടങ്ങിയെന്നും ഭക്തർ ഈ ദേവതയുടെ അനുഗ്രഹം തേടിയെത്താൻ തുടങ്ങിയെന്നും വിശ്വസിക്കപ്പെടുന്നു. ക്ഷേത്രവും തടാകവും 1899 മുതൽ 'ശ്രീ സിദ്ധേശ്വർ ദേവസ്ഥാന് പഞ്ച് കമ്മിറ്റി'യാണ് ഭരിക്കുന്നത്.[8]

ക്ഷേത്രത്തിലെ പ്രധാന ആഘോഷം ജനുവരി മദ്ധ്യത്തിൽ നടക്കുന്ന മകരസംക്രാന്തി ഉത്സവമാണ്. മൂന്ന് ദിവസത്തെ മഹത്തായ ആഘോഷം നടക്കുന്ന സമയത്ത്. പ്രാദേശിക മേളയായ 'ഗദ്ദ യാത്ര' നടക്കും. ഈ മേള പതിനഞ്ച് ദിവസം ക്ഷേത്ര പരിസരത്ത് നടക്കുന്നു.[8]

400-ഓളം വർഷങ്ങളായി തുടർന്നു പോരുന്ന ഈ ഉൽസവം 1931-ൽ നടന്നിരുന്നില്ല. സോലാപ്പൂരിലെ സ്വാതന്ത്ര്യ സമര സേനാനികളായ ശ്രീകിസൻ സാർഡ, മല്ലപ്പ ധൻഷെട്ടി അബ്ദുൾ റസൂൽ കുർബാൻ ഹുസൈൻ, ജഗന്നാഥ് ഭഗവാൻ ഷിൻഡെ എന്നിവരെ 1931 ജനുവരി 12-ന് തൂക്കിലേറ്റിയിരുന്നു. ഇതിനെതിരെയുള്ള നിശബ്ദ പ്രതിഷേധം എന്ന നിലയിൽ ആ വർഷത്തെ ഗദ്ദയാത്ര റദ്ദ് ചെയ്യപ്പെടുകയായിരുന്നു.[9]

  1. "Check out India's 'Manchester of the East'". The National. The National, AE. 2013-06-03. Retrieved 2 January 2017.
  2. "Modest Maharashtra Tourism Development Corporation resorts set to acquire a grand look". Times of India. Times of India. 2014-10-12. Retrieved 2 January 2017.
  3. Baad, Dhirajkumar, R. (2016). SOCIO ECONOMIC CONDITIONS OF WARKARIES IN MAHARASHATRA. Solapur: Lulu Publication. p. 8. ISBN 9781329943100.{{cite book}}: CS1 maint: multiple names: authors list (link)
  4. Mulani, Sikandar S. (2014). Socio Economic Development in Solapur District. Solapur: Lulu Publication. p. 117. ISBN 9781312373945.
  5. Burman, J.J Roy (2002). Hindu-Muslim Syncretic Shrines and Communities. New Delhi: Mittal Publications, 2002. p. 276. ISBN 9788170998396.
  6. Iyer, Vasanti C (2020). Hospital Administration, a Paradigm Shift in Health Care Services with References to Solapur District. Ashok Yakkaldevi. p. 71.
  7. 7.0 7.1 "Siddheshwar". Maharashtra Tourism. Retrieved 2022-06-07.
  8. "Devotees throng Solapur for annual Gadda Yatra". DNAIndia. 14 January 2017. Retrieved 21 December 2018.
  9. https://amritmahotsav.nic.in/unsung-heroes-detail.htm?5343