സോലാപ്പൂർ ഭുയീകോട്ട് കോട്ട
മഹാരാഷ്ട്രയിലെ സോലാപ്പൂരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സോലാപൂർ ഭുയീകോട്ട് കില്ല (കോട്ട). ചരിത്രപരവും മതപരവുമായ പ്രാധാന്യമുള്ള ഈ കോട്ട സോലാപ്പൂർ നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്നു.
ഭുയീകോട്ട് കോട്ട | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
തരം | കോട്ട |
സ്ഥാനം | സോലാപ്പൂർ, മഹാരാഷ്ട്ര |
ചരിത്രം
തിരുത്തുകമധ്യകാലഘട്ടത്തിൽ, 14-ആം നൂറ്റാണ്ടിൽ ബാഹ്മനി രാജവംശത്തിന്റെ ഭരണകാലത്താണ് ഇത് നിർമ്മിച്ചത്. ഈ കോട്ടയിൽ തന്നെ ഔറംഗസേബ് കുറേക്കാലം ചിലവഴിച്ചിരുന്നതായി ചരിത്രം പറയുന്നു.[1] പിൽക്കാലത്ത് മറാഠകളുടെ അധീനതയിൽ ആയിരുന്ന കാലത്ത് പേഷ്വാ ബാജിറാവു രണ്ടാമൻ ഇവിടെ കുറേ നാൾ തങ്ങിയിരുന്നു.[2]
ഘടന
തിരുത്തുകസിദ്ധേശ്വർ തടാകത്തിന്റെ അരികിലാണ് ഈ കോട്ടയുടെ സ്ഥാനം. കരിങ്കല്ല് കൊണ്ട് നിർമ്മിച്ച ഈ കോട്ടയുടെ മൂന്നു വശവും 30 അടി വീതിയുള്ള കിടങ്ങുണ്ട്. കോട്ടക്കുള്ളിൽ 32 തൂണുകളാൽ നിർമ്മിച്ച ഒരു കൽമണ്ഡപം, ശ്രീ കപിലസിദ്ധ മല്ലികാർജ്ജുന ക്ഷേത്രം തുടങ്ങിയ ഭാഗികമായി തകർന്ന നിരവധി നിർമ്മിതികൾ കാണാം.
അവലംബം
തിരുത്തുകചിത്രശാല
തിരുത്തുക-
കോട്ടയിലെ 32 തൂണുകളുള്ള മണ്ഡപം
-
മണ്ഡപത്തിന്റെ ഉൾവശം
-
കോട്ടക്കുള്ളിലെ കപില സിദ്ധേശ്വർ ക്ഷേത്രം
-
പ്രവേശനകവാടം
-
കോട്ടയുടെ ഏറ്റവും ഉയർന്ന ഭാഗവും കൊടിമരവും
-
കോട്ടയുടെ ചുറ്റുമതിലും കിടങ്ങും