ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും വിപ്ലവകാരിയുമായിരുന്നു ശ്രീകിസൻ ലക്ഷ്മിനാരായൺ സാർഡ (1893 - 12 ജനുവരി 1931). [1]

ശ്രീകിസൻ ലക്ഷ്മിനാരായൺ സാർഡ
ജനനം1893
മരണം12 ജനുവരി 1931
മരണ കാരണംതൂക്കിലേറ്റി
ദേശീയതഇന്ത്യൻ
അറിയപ്പെടുന്നത്ഇന്ത്യൻ സ്വാതന്ത്ര്യ സമരം
മല്ലപ്പ ധൻഷെട്ടി,ശ്രീകിസൻ സാർഡ, ജഗന്നാഥ് ഷിൻഡെ, അബ്ദുൾ റസൂൽ കുർബാൻ ഹുസൈൻ എന്നിവരുടെ പ്രതിമകൾ (ക്രമത്തിൽ), സോലപ്പൂർ.

ആദ്യകാല ജീവിതം

തിരുത്തുക

1893-ൽ ഒരു സമ്പന്ന വ്യാപാരി കുടുംബത്തിലാണ് ശ്രീകിസൻ സാർഡ ജനിച്ചത്. ഒരു തികഞ്ഞ മതവിശ്വാസിയും സാമൂഹിക അവബോധമുള്ളയാളുമായിരുന്നു സാർഡ. സ്വാതന്ത്ര്യ സമരരംഗത്തെ സജീവപ്രവർത്തകരിൽ മാർഷൽ ജാജു എന്നറിയപ്പെട്ട രാമകൃഷ്ണ ജാജു, തുളസീദാസ് ജാദവ്, മല്ലപ്പ ധൻഷെട്ടി എന്നിവരുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. നിരവധി മതപരമായ ചടങ്ങുകൾക്കും സാമൂഹിക പ്രവർത്തകർക്കും അദ്ദേഹം സാമ്പത്തിക സഹായം നൽകി. കൂടാതെ ഗുസ്തിക്കാരെയും അദ്ദേഹം സാമ്പത്തിക സഹായം നൽകി സഹായിച്ചിരുന്നു. ഒരിക്കൽ ഒരു ഹിന്ദു-മുസ്ലിം കലാപത്തിൽ കുറ്റാരോപിതനായിരുന്നുവെങ്കിലും കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.[2]

സ്വാതന്ത്ര്യ സമരത്തിൽ

തിരുത്തുക

സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്താൻ 1930-ൽ ബ്രിട്ടീഷ് ഗവൺമെൻ്റ് സോലാപൂരിൽ പട്ടാള നിയമപ്രകാരം "കണ്ടാൽ ഉടൻ വെടിവയ്ക്കുക"(Shoot at sight) എന്ന ഉത്തരവ് ഏർപ്പെടുത്തിയിരുന്നു. മല്ലപ്പ ധൻഷെട്ടി, അബ്ദുൾ റസൂൽ കുർബാൻ ഹുസൈൻ, ജഗന്നാഥ് ഭഗവാൻ ഷിൻഡെ എന്നിവർക്കൊപ്പം ശ്രീകിസൻ സാർഡയും പട്ടാള നിയമം ലംഘിച്ചു. 1930 മെയ് 8-ന് മഹാത്മാഗാന്ധിയുടെ അറസ്റ്റിനെതിരെ പ്രതിഷേധിക്കാൻ ഒരു വലിയ പ്രകടനം നടക്കുകയും അത് തടയാനുള്ള പോലീസ് ശ്രമം ഒരു വെടിവയ്പ്പിൽ കലാശിക്കുകയും ചെയ്തു. അതിൽ നിരവധി ആളുകൾ കൊല്ലപ്പെട്ടു. ജാഥക്കാർ തിരിച്ചടിക്കുകയും തുടർന്നുണ്ടായ സംഘർഷത്തിൽ മംഗൾവാർ പോലീസ് സ്റ്റേഷനിലെ[3] ഒരു പോലീസ് കോൺസ്റ്റബിൾ കൊല്ലപ്പെടുകയും മറ്റൊരാളെ ജീവനോടെ കത്തിക്കുകയും ചെയ്തു. ശ്രീകിസൻ സാർഡ, മല്ലപ്പ ധൻഷെട്ടി അബ്ദുൾ റസൂൽ കുർബാൻ ഹുസൈൻ, ജഗന്നാഥ് ഭഗവാൻ ഷിൻഡെ എന്നിവർ കലാപത്തിനും കൊലപാതകത്തിനും വിചാരണ ചെയ്യപ്പെട്ടു. തുടർന്ന് ഇവർ നാലുപേരെയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.

1931 ജനുവരി 12-ന് പൂനയിലെ യേർവാദ ജയിലിൽ അദ്ദേഹത്തെ തൂക്കിലേറ്റി.[4]

"https://ml.wikipedia.org/w/index.php?title=ശ്രീകിസൻ_സാർഡ&oldid=4072349" എന്ന താളിൽനിന്ന് ശേഖരിച്ചത്