സോലാപ്പൂർ ജില്ല

ഇന്ത്യയിലെ മഹാരാഷ്ട്രയിലെ ജില്ല

മഹാരാഷ്ട്ര സംസ്ഥാനത്തിലെ ഒരു ജില്ലയാണ് സോലാപൂർ ജില്ല (മറാഠി ഉച്ചാരണം: [solaːpuːɾ]). സോലാപൂർ നഗരമാണ് ജില്ലാ ആസ്ഥാനം.

ഭൂമിശാസ്ത്രം

തിരുത്തുക

മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ തെക്ക് കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ ജില്ല പൂർണ്ണമായും ഭീമ, സീന എന്നീ നദികളുടെ തടങ്ങളിൽ സ്ഥിതിചെയ്യുന്നു.[1] ജില്ലയിലെ ഒരു മുഖ്യ ജലശ്രോതസ്സാണ് ഭീമാ നദി.[2]

ജനസംഖ്യ

തിരുത്തുക

2011 ലെ സെൻസസ് പ്രകാരം സോലാപൂർ ജില്ലയിലെ ജനസംഖ്യ 4,317,756 ആയിരുന്നു. ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയിലെ 43-ാമത്തെ വലിയ ജില്ലയാണ് സോലാപ്പൂർ. ഇവിടെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 290 നിവാസികൾ (750/sq mi) എന്ന നിരക്കിലാണ്. 2001-2011 ദശകത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് 12.1% ആയിരുന്നു. 1000 പുരുഷന്മാർക്ക് 932 സ്ത്രീകൾ എന്നതാണ് ജില്ലയിലെ ലിംഗാനുപാതം. സാക്ഷരതാ നിരക്ക് 77.72% ആണ്. യഥാക്രമം 15.05%, 1.80% എന്നിങ്ങനെയാണ് പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ.[3]

താലൂക്കുകൾ

തിരുത്തുക

സോലാപൂർ ജില്ലയെ ഭരണപരമായ ആവശ്യങ്ങൾക്കായി പതിനൊന്ന് താലൂക്കുകളായി വിഭജിച്ചിരിക്കുന്നു. നോർത്ത് സോലാപ്പൂർ, സൗത്ത് സോലാപ്പൂർ, അക്കൽകോട്ട്, ബർഷി, മംഗൾവേധ, പണ്ഡർപൂർ, സംഗോള, മൽഷിറാസ്, മോഹോൾ, മാധ, കർമ്മല എന്നിവയാണ് താലൂക്കുകൾ.

  1. Shri Mahadev Dada Tonpe, Mahavir Shah. "सोलापूर जिल्हा" [Solapur Jilha]. Solapur Pune Pravasi Sanghatna (in മറാത്തി). Solapur. Retrieved 28 July 2015.
  2. "Solapur District Geographical Information". Archived from the original on 23 February 2007. Retrieved 11 December 2006.
  3. "District Census 2011 - Solapur" (PDF). Office of the Registrar General, India. 2011. Retrieved 2011-09-30.{{cite web}}: CS1 maint: url-status (link)
"https://ml.wikipedia.org/w/index.php?title=സോലാപ്പൂർ_ജില്ല&oldid=4045300" എന്ന താളിൽനിന്ന് ശേഖരിച്ചത്