സിംഗപ്പൂർ ടെലിക്കമ്മ്യൂണിക്കേൻസ്

സിംഗപ്പൂർ ടെലിക്കമ്മ്യൂണിക്കേൻസ് ലിമിറ്റഡ് (SGX: T48, ASXsgt) അഥവാ സിങ്ടെൽ ഏഷ്യയിലെ മുഖ്യ വാർത്താവിനിമയ കമ്പനിയാണ്. 2009 മാർച്ച് അവസാനത്തോടുകൂടി 249.4 ദശലക്ഷം ഉപഭോക്താക്കൾ സിങ്ടെല്ലിനുണ്ട്[1]. ഫിക്സഡ് ലൈൻ സേവനങ്ങളും ബ്രോഡ്ബാൻഡ് സേവനങ്ങളും ഇവർ നൽകി വരുന്നു.

സിംഗപ്പൂർ ടെലിക്കമ്മ്യൂണിക്കേൻസ് ലിമിറ്റഡ്
Public (SGX: T48, ASXsgt)
വ്യവസായംവാർത്താവിനിമയം
സ്ഥാപിതംസ്വകാര്യ ടെലഫോൺ എക്സ്ചേഞ്ച് (1879)
ആസ്ഥാനംസിംഗപ്പൂർ
പ്രധാന വ്യക്തി
Chumpol NaLamlieng, Chairman
Chua Sock Koong, Group Chief Executive Officer
ഉത്പന്നങ്ങൾമൊബൈൽ സേവനം
Internet
Fixed network services
IPTV
വരുമാനംIncrease $14,934 million SGD (March 2009)
Increase $4,431 million SGD (March 2009)
ജീവനക്കാരുടെ എണ്ണം
>100,000
മാതൃ കമ്പനിTemasek Holdings
വെബ്സൈറ്റ്സിങ്ടെൽ

ചരിത്രം

തിരുത്തുക

1879-ൽ ബെന്നറ്റ് പെൽ സിംഗപ്പൂരിൽ 50 ലൈനുകളുള്ള ഒരു സ്വകാര്യ ടെലഫോൺ എക്സ്ചേഞ്ച് തുടങ്ങി[2].

2001 ഏപ്രിലിൽ മൂന്നാം തലമുറ സേവനങ്ങൾക്ക് അർഹരായി.

2005 ഫെബ്രുവരിയിൽ വാണിജ്യാടിസ്ഥാനത്തിൽ 3ജി സേവനം ലഭ്യമാക്കി.

കൈകാര്യം

തിരുത്തുക

ഡയറക്ടർ ബോർഡ്

തിരുത്തുക

മുതിർന്ന കൈകാര്യം

തിരുത്തുക
  • ഗ്രൂപ്പ് സിഇഒ: ചുവാ സോക്ക് കൂങ്
  • ഗ്രൂപ്പ് സിഇഒ: ജീൻ ലോ
  • ഗ്രൂപ്പ് സിഐഒ: Ng യോക്ക് വെങ്
  • സിഇഒ സിംഗപ്പൂർ: അലെൻ ല്യൂ
  • സിഇഒ ഇൻറർനാഷണൽ: ലിം ചുവാൻ പോ
  • സിഇഒ സിങ്ടെൽ ഒപ്ടസ്: പോൾ ഒ സള്ളിവൻ

ആഗോള കാര്യാലയങ്ങൾ

തിരുത്തുക

ഏഷ്യ പസഫിക്, യൂറോപ്പ്, യുണൈറ്റെഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ 19 രാജ്യങ്ങളിലായി 37 കാര്യാലയങ്ങൾ സിങ്ടെല്ലിന് ഉണ്ട്.

വാർത്താവിനിമയ ശൃംഖലകൾ

തിരുത്തുക

സിംഗപ്പൂരിലും ഓസ്ട്രേലിയയിലും വളരെ വിസ്തൃതവും സ്ഥാപിതവുമായ വാർത്താവിനിമയ ശൃംഖലകൾ സിങ്ടെല്ലിന് ഉണ്ട്. സിംഗപ്പൂരിലും ഓസ്ട്രേലിയയിലും യഥാക്രമം 100%, 94% മൊബൈൽ കവറേജ് ഉണ്ട്. സീ-മീ-വീ 3, സീ-മീ-വീ 4, APCN, APCN 2 തുടങ്ങി ലോകത്തിലെ അന്തർസമുദ്ര കേബിളുകളുടെ ഒരു പ്രധാന നിക്ഷേപകരാണ് സിങ്ടെൽ[3].

ഉപകമ്പനികൾ

തിരുത്തുക

സിങ്ടെല്ലിന് കീഴിൽ ഉപകമ്പനികളും അനുബന്ധ കമ്പനികളും ഉണ്ട്[4]:

മൊബൈൽ കമ്പനി രാജ്യം
Advanced Info Service Thailand
ഭാരതി ഗ്രൂപ്പ് ഇന്ത്യ
ഗ്ലോബൽ ടെലകോം ഫിലിപ്പീൻസ്
ഒപ്ടസ് ഓസ്ട്രേലിയ
Pacific Bangladesh Telecom Limited ബംഗ്ലാദേശ്
Telkomsel ഇന്തോനേഷ്യ
Warid Telecom പാകിസ്താൻ
  1. "SingTel Group's Mobile Customer Base Expands to 249 Million". Archived from the original on 2009-10-16. Retrieved 2009-07-01.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-11-17. Retrieved 2009-07-01.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-07-16. Retrieved 2009-07-01.
  4. "SingTel Group's Mobile Customer Base Expands to 249 Million". Archived from the original on 2009-10-16. Retrieved 2009-07-01.

പുറം കണ്ണികൾ

തിരുത്തുക