സാൻന്ത റോസ മലനിരകൾ അമേരിക്കൻ ഐക്യനാടുകളിലെ തെക്കൻ കാലിഫോർണിയയിൽ സ്ഥിതിചെയ്യുന്നു. ഈ ചെറിയ മലനിരകൾ മെട്രോപൊളിറ്റൻ പ്രദേശമായ സാൻ ഡിയാഗോവിലെ അർദ്ധദ്വീപിലാണ് നിലനിൽക്കുന്നത്. സാൻന്ത റോസ മലനിരകൾ തെക്കൻ കാലിഫോർണിയയിലെ ദേശീയ സ്മാരകമായിട്ടാണ് (സാൻന്ത റോസ,സാൻ ജാസിന്റോ മലനിരകളിലെ ദേശീയ സ്മാരകം) അറിയപ്പെടുന്നത്.[1]

The Santa Rosa Mountains, with other Coachella Valley ranges.

ഭൂമിശാസ്ത്രം

തിരുത്തുക

തെക്കൻ കാലിഫോർണിയയിലെ സാൻ ഡിയാഗോ നദിയ്ക്കരികിലെ കോച്ചെല്ല താഴ്വരയിൽ പടിഞ്ഞാറൻഭാഗത്ത് 48 കിലോമീറ്റർ വിസ്താരത്തിൽ ഈ മലനിരകൾ വ്യാപിച്ചുകിടക്കുന്നു. വടക്കേ അറ്റം സാൻ ജാസിന്റോ മലനിരകളുമായി ചേർന്നു കിടക്കുന്നു. അതിനു കുറുകെ ക്കൂടി ദേശീയപാത കാലിഫർണിയ സ്റ്റേറ്റ് റൂട്ട് 74 കടന്നു പോകുന്നു.[2]

ഈ മേഖലയിലെ ഉയരംകടിയ കൊടുമുടിയായ ടോറോ കൊടുമുടി 8,716 അടി (2,657 m) ഉയരത്തിൽ തെക്കൻ പാം സ്പ്രിങ്സിൽ ഏകദേശം 35 കിലോമീറ്റർ വിസ്താരത്തിൽ സ്ഥിതിചെയ്യുന്നു. സാൻന്ത റോസ മലനിരകൾ ഗ്രേറ്റ് ബേസിൻ ഡിവൈഡ് ഭൂപ്രദേശവും സാൾടൺ സിങ്ക് വാട്ടർഷെഡ് കൂടിയാണ്.

ചരിത്രം

തിരുത്തുക

സാൻന്ത റോസ മലനിരകൾ ആദ്യമായി ശ്രദ്ധയിലെത്തിച്ചയത് 1774-ൽ സ്പാനിഷ് സഞ്ചാരിയായ ജുൻ ബോട്ടിസ്റ്റാ ഡി ആൻസ[3] ആയിരുന്നു.1901-ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ജിയോളജിക്കൽ സർവ്വേ ആണ് സാൻന്ത റോസ മലനിരകൾ എന്ന പേര് ആദ്യമായി കൊണ്ടുവന്നത്.

സസ്യജന്തുജാലങ്ങൾ

തിരുത്തുക

സാൻന്ത റോസ മേഖല കിടക്കുന്നത് കൊളറാഡോ മരുഭൂമിയിലാണ്. കിഴക്കൻ സാൻന്ത റോസ മലനിരകളിൽ പ്രകൃതിദത്തമായ മരുപ്പച്ചകൾ കണ്ടുവരുന്നു. തദ്ദേശ സസ്യമായ കാലിഫോർണിയ ഫാൻ പാം (Washingtonia filifera) ഇവിടത്തെ സസ്യജാലത്തിൽപ്പെടുന്നു. [4] ബിഗ് ഹോൺ ഷീപ്പ് (Ovis canadensis) ഇവിടെ ധാരാളം കാണപ്പെടുന്നു.

  1. National Monument detail table as of April 2012" (PDF). Bureau of Land Management. Retrieved 2012-12-27.
  2. Lech, Steve (2012). For Tourism and a Good Night's Sleep: J. Win Wilson, Wilson Howell, and the Beginnings of the Pines-to-Palms Highway. Riverside, CA: Steve Lech. p. 230. ISBN 978-0-9837500-1-7.
  3. Clarence A. Hall. 2007. Introduction to the geology of southern California and its native plants, University of California Press, ISBN 978-0-520-24932-5
  4. C. Michael Hogan. 2009. California Fan Palm: Washingtonia filifera, GlobalTwitcher.com, ed. Nicklas Stromberg

പുറം കണ്ണികൾ

തിരുത്തുക
  • U.S. Forest Service: official USFS Santa Rosa and San Jacinto Mountains National Monument website
  • Bureau of Land Management: official BLM Santa Rosa and San Jacinto Mountains National Monument website Archived 2009-01-26 at the Wayback Machine.
  • "Santa Rosa Mountains". Geographic Names Information System. United States Geological Survey.

33°31′23″N 116°25′34″W / 33.523°N 116.426°W / 33.523; -116.426

"https://ml.wikipedia.org/w/index.php?title=സാൻന്ത_റോസ_മലനിരകൾ&oldid=3949026" എന്ന താളിൽനിന്ന് ശേഖരിച്ചത്