ബാംഗളൂരിൽ നിന്നും അറുപതു കിലോമീറ്റർ പടിഞ്ഞാറ് ആയി മഗഡി റോഡിനു സമീപത്ത് ആയി സ്ഥിതിചെയ്യുന്ന ഒരു ഏകശിലാസ്‌തംഭമാണ് (Monolithic Rock) സാവൻ ദുർഗ. ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കൽപാറകളിൽ ഒന്നായി സാവൻ ദുർഗ കണക്കാക്കപ്പെടുന്നു. [1]. സമുദ്രനിരപ്പിൽ നിന്നും 1226 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പാറ ഡെക്കാൺ പീഠഭൂമിയുടെ ഒരു ഭാഗമാണ്. ഇതിനു സമീപത്ത് കൂടെ അർക്കാവതി നദി ഒഴുകുന്നു.

സാവൻ ദുർഗ വടക്ക് ഭാഗത്ത് നിന്നും
സാവൻ ദുർഗയുടെ ഭൂപടം

നിരുക്തം

തിരുത്തുക

1340-ൽ ഹൊയ്സാല ബല്ലാല മൂന്നാമൻറെ ലിഖിതങ്ങളിൽ ഈ കുന്നിന് സാവന്ദി എന്ന് പേര് ഉള്ളതായി കാണുന്നു. 1791-ൽ കോൺവാലിസ് പ്രഭു ടിപ്പു വിൽ നിന്നും മൂന്നാം ആംഗ്ലോ മൈസൂർ യുദ്ധത്തിനു ശേഷം പിടിച്ചടക്കി. [2][3] ആ കാലങ്ങളിൽ പ്രാദേശികമായി ഈ കുന്നിനെ സാവിന-ദുർഗ്ഗ ( സാവ്= ചാവ്,മരണം) എന്ന് പറഞ്ഞിരുന്നു. ഈ കുന്നിൻ മുകളിൽ കയറാൻ പടവുകൾ ഒന്നും ഇല്ല എന്നതും കയറുന്നത് മരണത്തിനു കാരണം ആകുന്നു എന്നതുമാണ്‌ അങ്ങനെ പേര് വരാൻ കാരണം. ഇവിടെ നിന്നും മഹാശിലായുഗത്തിലെ വസ്തുക്കൾ ലഭിച്ചിട്ടുണ്ട്[4].

ഈ കുന്നിനു ചുവട്ടിൽ ഉള്ള ക്ഷേത്രങ്ങളിൽ വീരഭദ്ര സ്വാമി , നരസിംഹ സ്വാമി എന്നീ ദേവതകളെ ആരാധിക്കുന്നു.

വിനോദസഞ്ചാരം

തിരുത്തുക
 
മഞ്ചനബെലെ റിസർവോയർ.പുറകിൽ സാവൻ ദുർഗ

പർവതാരോഹകർക്ക് വളരെ പ്രിയപ്പെട്ട ഒരു സ്ഥലമാണ് ഇവിടം. ഇതിനു സമീപത്തായി ഉള്ള മഞ്ചനബെലെ റിസർവോയറും ഒരു നല്ല വിനോദ സഞ്ചാര കേന്ദ്രമാണ്. വ്യക്തമായ സുരക്ഷാ മുൻകരുതൽ ഇല്ലാതെ സാവൻദുർഗ്ഗ കയറുന്നത് അഭികാമ്യമല്ല.

മലകയറ്റം

തിരുത്തുക

ലോകത്തിലെ ഏറ്റവും മികച്ച സ്ലാബ് ക്ലൈംബിംഗ് പാതയാണ് ഇവിടെ. ഈ പാറയുടെ മുകളിൽ എത്തുവാൻ ആയി "ബെള തിങ്കളു, സിമ്പിൾ മങ്കി ഡേ, ദീപാവലി,ക്ലൌഡ് 9 എന്നിങ്ങനെ വ്യത്യസ്ത ഇനം പാതകൾ ഉണ്ട്. വെയിൽ സമയത്ത് ഈ പാറ അതിവേഗം ചൂടുപിടിക്കുന്നതിനാൽ കയറ്റം കൂടുതൽ ദുഷ്കരം ആകുന്നു.

ജൈവവൈവിധ്യം

തിരുത്തുക

തവിട്ടു കഴുകൻ,ചുട്ടിക്കഴുകൻ.തേൻകരടി,പുള്ളിപ്പുലി തുടങ്ങിയ ജീവികളെ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. യെല്ലോ ത്രോട്ടഡ ബുൾബുൾ എന്ന അപൂർവ ഇനം ബുൾബുളിനെയും ഇവിടെ കാണാം. നിരവധി ശലഭങ്ങളെ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.

  • ചിത്രശലഭങ്ങൾ

സസ്യജാലം

തിരുത്തുക

ഈ പാറയ്ക്ക് ചുറ്റുമുള്ള 27 ചതുരശ്ര കിലോമീറ്റർ പ്രദേശം വരണ്ട ഇലപൊഴിയും വനപ്രദേശമാണ്. ഇവിടെ നിന്നും കണ്ടെത്തിയ സസ്യങ്ങളുടെ ചെറിയ പട്ടിക താഴെ കൊടുക്കുന്നു. [5]

4
  1. "Savandurga". Archived from the original on 2015-09-23.
  2. Wilks, Mark. Historical Sketches of the South of India in an Attempt to Trace the History of Mysoor: from the origin of the Hindoo government of that state, to the extinction of the Mohammedan dynasty in 1799. Edited with notes by Murray Hammick. Mysore: Government Branch Press, 1930-1932.
  3. Anon. (1908). The Imperial Gazetteer of India. Volume 22. Oxford. p. 150.
  4. Branfill, BR (1881) On the Savandurga rude stone cemetery, central Maisur. Indian Antiquary 10:1-12
  5. K. S. Murali, A. Kavitha, and R. P. Harish (2003) Spatial patterns of tree and shrub species diversity in Savanadurga State Forest, Karnataka. Current Science, 84(6):808-813
"https://ml.wikipedia.org/w/index.php?title=സാവൻ_ദുർഗ&oldid=3647132" എന്ന താളിൽനിന്ന് ശേഖരിച്ചത്