പൊതുവെ വനങ്ങളിൽ കഴിയുന്ന ഒരു പൂമ്പാറ്റയാണ് സുവർണ്ണ ശലഭം (Caprona ransonnetii).[1][2][3][4][5][6] ഇത് സുവർണ്ണപ്പരപ്പൻ എന്നും അറിയപ്പെടുന്നു. കാടുകളുടെ സമീപപ്രദേശങ്ങളിലും ഇവയെ കാണാറുണ്ട്.

സുവർണ്ണ ശലഭം (Golden Angle)
Golden Angle WSF
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. ransonnetii
Binomial name
Caprona ransonnetii
Synonyms

Abaratha ransonnetti

ജീവിതരീതി തിരുത്തുക

നീർത്തടങ്ങളുടെ ഓരത്തിരുന്ന് ലവണം നുകരുന്ന സ്വഭാവമുണ്ട്. വെയിൽ കായുന്ന ഇലപ്പുറത്തിരുന്നാണ്. ആൺശലഭങ്ങൾ മറ്റുപൂമ്പാറ്റകളെ തുരത്തിയോടിയ്ക്കുന്നത് കാണാം. കുതിച്ച് പായുന്ന പൂമ്പാറ്റയാണിത്. ദീർഘദൂരത്തിലും വളരെ ഉയരത്തിലും പറക്കാറില്ല. അരിപ്പൂവിൽ നിന്നും ചിരവപ്പൂവിൽ നിന്നും ആർത്തിയോടെ തേൻകുടിയ്ക്കുന്നത് കാണാം.

ശരീരപ്രകൃതി തിരുത്തുക

ഈ ശലഭത്തിന് രണ്ട് തരത്തിലുള്ള രൂപം ഉണ്ട്.

മഴക്കാലം തിരുത്തുക

മഴക്കാലത്ത് ചിറകുകൾക്ക് ഇരുണ്ട തവിട്ടുനിറമായിരിക്കും. ചിറകിൽ സുവർണ്ണനിറം പടർന്നിരിക്കും. പിൻചിറകിന്റെ മധ്യഭാഗം മഞ്ഞ കലർന്നിട്ടാണ്.

വേനൽക്കാലം തിരുത്തുക

വേനൽക്കാലത്ത് ചിറകുകൾക്ക് നിറം മങ്ങിയിരിക്കും. സുവർണ്ണനിറത്തിന് കൂടുതൽ തിളക്കമുണ്ടാകും. മുൻചിറകിലെ വെളുത്ത പുള്ളികൾ മഴക്കാലത്തും വേനൽക്കാലത്തും കാണാം.

ഇണയെ ആകർഷിക്കൽ തിരുത്തുക

ഇതിന്റെ പ്രധാന പ്രത്യേകത ഇത് ഇണയെ ആകർഷിക്കുന്ന രീതിയാണ്. പെണ്ണിനെ കാണുമ്പോൾ ആൺശലഭം മുൻകാലുകൾ പിന്നോട്ട് മടക്കിപ്പിടിയ്ക്കും. ആ സമയത്ത് ശലഭത്തിന്റെ മാറിൽ നിന്ന് ബ്രഷ് പോലുള്ള ചെറു രോമങ്ങൾ തള്ളിവരും. ആൺ ശലഭം താടി വളർത്തിയതാണെന്ന് അത് കണ്ടാൽ തോന്നും. ആണിന്റെ ഈ പെരുമാറ്റത്തിൽ പെൺശലഭം ആകൃഷ്ടരാകുകയാന് പതിവ്.

പ്രത്യുൽപ്പാദനം തിരുത്തുക

മുട്ടയിടൽ തിരുത്തുക

ഇടം പിരി വലം പിരി തുടങ്ങിയ സസ്യങ്ങളിലാണ് മുട്ടയിടുന്നത്. ശലഭപ്പുഴുവിന് ഇളം പച്ചനിറമാണ്. ശിരസ് രോമാവൃതമാണ്.

പുഴുപ്പൊതി തിരുത്തുക

പുഴുപ്പൊതി(പ്യൂപ്പ) വെളുത്തിട്ടാണ്. വെളുപ്പിൽ കറുപ്പും ഓറഞ്ചും നിറത്തിലുള്ള പുള്ളികൾ കാണാം.

ചിത്രങ്ങൾ തിരുത്തുക

സുവർണശലഭത്തിന്റെ ജീവിതചക്രം

അവലംബം തിരുത്തുക

  1. Savela, Markku. "Caprona Wallengren, 1857 Ragged Skippers". Lepidoptera Perhoset Butterflies and Moths. Retrieved 2018-03-29. {{cite web}}: Cite has empty unknown parameter: |dead-url= (help)
  2. Felder (1868). "Diagnose neuer von E. Baron v. Ransonnet in Vorder-Indien gesammelter Lepidopteren". Zoologisch-Botanische Gesellschaft in Wien. 18 (1-2): 284.
  3. Moore, Frederic (1880). The Lepidoptera of Ceylon. London: L. Reeve & co. pp. 182.
  4. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 160.
  5.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. pp. 73–75.{{cite book}}: CS1 maint: date format (link)
  6. E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. p. 99.

പുറം കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=സുവർണ്ണശലഭം&oldid=3778328" എന്ന താളിൽനിന്ന് ശേഖരിച്ചത്