സാനന്ദജ് (Persian: سنندج, pronounced [sænænˈdædʒ] ; കുർദിഷ്: سنە, റൊമാനൈസ്ഡ്: സൈൻ പലപ്പോഴും സെന്നെ എന്ന് വിളിക്കപ്പെടുന്നു),[3] ഇറാനിലെ കുർദിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമാണ്. 414,069[4] ജനസംഖ്യയുള്ള,  ഈ നഗരം  ഇറാനിലെ ഇരുപത്തിമൂന്നാമത്തെ ഏറ്റവും വലിയ നഗരവും രണ്ടാമത്തെ വലിയ കുർദിഷ് നഗരവുമാണ്. സാനന്ദജിന്റെ സ്ഥാപനം വളരെ അടുത്ത കാലത്താണ്, (ഏകദേശം 250 വർഷങ്ങൾക്ക് മുമ്പ്), എന്നിട്ടും അതിന്റെ ഹ്രസ്വകാലത്തെ നിലനിൽപ്പിന് കീഴിൽ അത് കുർദിഷ് സംസ്കാരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായി വളർന്നു.[5][6] ഇറാഖ്-ഇറാൻ യുദ്ധസമയത്ത് ഇറാഖി വിമാനങ്ങളാൽ ആക്രമിക്കപ്പെട്ട ഇവിടെ അസ്വാസ്ഥ്യങ്ങൾ ഉണ്ടായിരുന്നു.[7]  2019 മുതൽ യുനെസ്‌കോ സിനെയെ (സാനന്ദജ്) ക്രിയേറ്റീവ് സിറ്റി ഓഫ് മ്യൂസിക് ആയി അംഗീകരിച്ചു.[8] ദിയാല നദിയുടെ കൈവഴിയായ ഖിഷ്‌ലാക്ക് നദിക്കും പഴയ അർദലൻ തലസ്ഥാനമായ ഹസനാബാദിൽ നിന്ന് ഇതിനെ വേർതിരിക്കുന്ന അവിഡാർ പർവതത്തിനുമിടയിലാണ് നഗരം സ്ഥിതി ചെയ്യുന്നത്.[9] പരവതാനി നിർമ്മാണമാണ് സാനന്ദജിലെ ഏറ്റവും വലിയ വ്യവസായം.[10]

സാനന്ദജ്

سنە / Sine  (Kurdish)
City
Sanandaj from Abidar, Sanandaj Museum, Khosro Abad Mansion, Qeshlaq Bridge
Official seal of സാനന്ദജ്
Seal
സാനന്ദജ് is located in Iran
സാനന്ദജ്
സാനന്ദജ്
Coordinates: 35°18′52″N 46°59′32″E / 35.31444°N 46.99222°E / 35.31444; 46.99222
CountryIran
ProvinceKurdistan
CountySanandaj
BakhshCentral
ഭരണസമ്പ്രദായം
 • MayorSeyed Anwar Rashidi[1]
വിസ്തീർണ്ണം
 • City3,033 ച.കി.മീ.(1,171 ച മൈ)
ഉയരം
1,538 മീ(5,046 അടി)
ജനസംഖ്യ
 (2016 Census)
 • നഗരപ്രദേശം
412,767 [2]
സമയമേഖലUTC+3:30 (IRST)
 • Summer (DST)UTC+4:30 (IRDT)
ഏരിയ കോഡ്087
ClimateCsa
വെബ്സൈറ്റ്e-sanandaj.ir

ചരിത്രം

തിരുത്തുക

14-ആം നൂറ്റാണ്ടിലെ രേഖകളിലാണ് "സിന്ന" എന്ന പേര് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്.[11] ഇതിന് മുമ്പ്, ഈ മേഖലയിലെ പ്രധാന നഗരമായിരുന്ന സിസാറിൻറെ കൃത്യമായ സ്ഥാനം അജ്ഞാതമാണ്.[12] സിസാറിനെ "സദ്ഖാനിയയിലെ സിസാർ" അല്ലെങ്കിൽ "നൂറു വസന്തങ്ങളുടെ സിസർ" എന്നും വിളിച്ചിരുന്നതു കൂടാതെ "സിന്ന" എന്നതിന്റെ ഇപ്പോഴത്തെ പേര് "സദ്ഖാനിയ" എന്നതിന്റെ ചുരുക്കിയ രൂപമാണെന്ന് നിർദ്ദേശിക്കപ്പെടുന്നു.[13]

14-ആം നൂറ്റാണ്ടിൽ "സിസാർ" എന്ന പേര് അപ്രത്യക്ഷമാവുകയും "സിന്ന" എന്ന പേര് അതിനെ മാറ്റിസ്ഥാപിക്കുകയും ചെയ്യുന്നു, ഉദാഹരണത്തിന് ഹംദല്ല മുസ്തൗഫിയുടെ കൃതികളിൽ ഈ പേരുള്ള ഒരു പർവതത്തെയും ചുരത്തെയുംകുറിച്ച് പരാമർശിക്കുന്നു.[14] കുർദിഷ് ചരിത്രകാരനായ ഷറഫ് അൽ-ദിൻ ബിറ്റ്‌ലിസി 1580-ൽ തിമൂർ ഖാൻ എന്ന അർദലാൻ ഭരണാധികാരിക്ക് സിന്നയും മുൻ അർദാലൻ തലസ്ഥാനമായ ഹസനാബാദും ഉൾപ്പെടെയുള്ള ഭൂദാനം ലഭ്യമായിരുന്നുവെന്ന് പരാമർശിക്കുന്നു.[15] എന്നിരുന്നാലും, പ്രാദേശിക ചരിത്രകാരനായ അലി-അക്ബർ മുൻഷി വഖായി-നിഗാർ 1892/3-ൽ എഴുതിയത് പ്രകാരം, സിന്ന പിന്നീട്, സൊലെയ്മാൻ ഖാൻ അർദലാൻ എന്ന ഭരണാധികാരി ഒരു മുൻ അധിവാസകേന്ദ്രത്തിനുമേൽ സ്ഥാപിച്ചതാണ്. ഈ സംഭവത്തിനായി അദ്ദേഹം നൽകുന്ന ക്രോണോഗ്രാം 1046 AH അല്ലെങ്കിൽ 1636-7 CE എന്ന തീയതികളുമായി യോജിക്കുന്നു.[16] "മഹാനായ" അമാൻ അല്ലായുടെ  (1797-1825 മുതൽ) ഭരണത്തിൻ കീഴിൽ സിന്ന ഗണ്യമായ വികസനം കൈവരിച്ചു.[17] പത്തൊൻപതാം നൂറ്റാണ്ടിലെ സിന്ന "ഓക്ക് ഗാളുകൾ, ട്രഗാകാന്ത്, രോമങ്ങൾ, പരവതാനികൾ എന്നിവ കയറ്റുമതി ചെയ്യുന്ന ഒരു സജീവ വാണിജ്യ കേന്ദ്രമായിരുന്നു.[18] ജനസംഖ്യയിൽ കൂടുതലും കുർദിഷ് ആയിരുന്ന ഇവിടെ ഒരു യഹൂദ ന്യൂനപക്ഷവും  അർമേനിയൻ, കൽദായ കത്തോലിക്കാ ക്രിസ്ത്യാനികളുടെ ചെറു സമൂഹവുമുണ്ടായിരുന്നു.[19]

സാനന്ദജ് നഗര ജനസംഖ്യ പ്രധാനമായും കുർദിഷ് വംശജരാണ്. ക്രമേണ കുടിയേറിപ്പാർത്ത ഒരു അർമേനിയൻ ന്യൂനപക്ഷവും ഈ നഗരത്തിലുണ്ടായിരുന്നു. ഇറാനിയൻ വിപ്ലവം (1979) വരെ, നഗരത്തിൽ ഏകദേശം 4,000 ത്തോളം വരുന്ന അരാമിക് സംസാരിക്കുന്ന ഒരു ചെറിയ ജൂത സമൂഹവും ഉണ്ടായിരുന്നു.[20] സെനായ എന്ന അരാമിക് ഭാഷയുടെ തനതായ ഭാഷ സംസാരിക്കുന്ന ഒരു വലിയ അസീറിയൻ സമൂഹത്തെയും ഈ നഗരം പോറ്റിയിരുന്നു. അവർ കൂടുതലും കൽദായ കത്തോലിക്കാ സഭയിലെ അംഗങ്ങളാണ്. [21] പരവതാനികൾ, സംസ്കരിച്ച തോൽ, അരി, ശുദ്ധീകരിച്ച പഞ്ചസാര, മരപ്പണി, പരുത്തി നെയ്ത്ത്, ലോഹവസ്തുക്കൾ, കത്തി വ്യാപാരം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു സനന്ദജിന്റെ സമ്പദ്‌വ്യവസ്ഥ.[22][23] സാനന്ദജിലെ ഭൂരിഭാഗം ആളുകളും സുന്നി ഇസ്‌ലാമിന്റെ ഷാഫി ശാഖയാണ് പിന്തുടരുന്നത്.[24][25]

  1. "سید انور رشیدی شهردار سنندج". IRNA. Retrieved 27 September 2021.{{cite web}}: CS1 maint: url-status (link)
  2. "Statistical Center of Iran > Home".
  3. Senneh rug
  4. "آمار جمعیتی شهرستان سنندج :: فرمانداری سنندج". Archived from the original on 2017-08-07. Retrieved 2022-11-09.
  5. Geoffrey Khan, The Jewish Neo-Aramaic Dialect of Sanandaj, Piscataway NJ: Gorgias Press, p. 1.
  6. Sanandaj Encyclopædia Britannica, retrieved 16 July 2014.
  7. "Sanandaj | Iran | Britannica".
  8. "Sanandaj one-year anniversary as a UNESCO Creative City of Music | Creative Cities Network". en.unesco.org. Archived from the original on 2020-12-07.
  9. Minorsky, Vladimir (1997). "SANANDADJ". In Bosworth, C.E.; van Donzel, E.; Heinrichs, W.P.; Lecomte, G. (eds.). The Encyclopaedia of Islam, Vol. IX (SAN-SZE) (PDF). Leiden: Brill. pp. 6–7. ISBN 90-04-10422-4. Retrieved 13 June 2022.
  10. Minorsky, Vladimir (1997). "SANANDADJ". In Bosworth, C.E.; van Donzel, E.; Heinrichs, W.P.; Lecomte, G. (eds.). The Encyclopaedia of Islam, Vol. IX (SAN-SZE) (PDF). Leiden: Brill. pp. 6–7. ISBN 90-04-10422-4. Retrieved 13 June 2022.
  11. Minorsky, Vladimir (1997). "SĪSAR". In Bosworth, C.E.; van Donzel, E.; Heinrichs, W.P.; Lecomte, G. (eds.). The Encyclopaedia of Islam, Vol. IX (SAN-SZE) (PDF). Leiden: Brill. pp. 680–1. ISBN 90-04-10422-4. Retrieved 13 June 2022.
  12. Minorsky, Vladimir (1997). "SĪSAR". In Bosworth, C.E.; van Donzel, E.; Heinrichs, W.P.; Lecomte, G. (eds.). The Encyclopaedia of Islam, Vol. IX (SAN-SZE) (PDF). Leiden: Brill. pp. 680–1. ISBN 90-04-10422-4. Retrieved 13 June 2022.
  13. Minorsky, Vladimir (1997). "SĪSAR". In Bosworth, C.E.; van Donzel, E.; Heinrichs, W.P.; Lecomte, G. (eds.). The Encyclopaedia of Islam, Vol. IX (SAN-SZE) (PDF). Leiden: Brill. pp. 680–1. ISBN 90-04-10422-4. Retrieved 13 June 2022.
  14. Minorsky, Vladimir (1997). "SĪSAR". In Bosworth, C.E.; van Donzel, E.; Heinrichs, W.P.; Lecomte, G. (eds.). The Encyclopaedia of Islam, Vol. IX (SAN-SZE) (PDF). Leiden: Brill. pp. 680–1. ISBN 90-04-10422-4. Retrieved 13 June 2022.
  15. Minorsky, Vladimir (1997). "SANANDADJ". In Bosworth, C.E.; van Donzel, E.; Heinrichs, W.P.; Lecomte, G. (eds.). The Encyclopaedia of Islam, Vol. IX (SAN-SZE) (PDF). Leiden: Brill. pp. 6–7. ISBN 90-04-10422-4. Retrieved 13 June 2022.
  16. Minorsky, Vladimir (1997). "SANANDADJ". In Bosworth, C.E.; van Donzel, E.; Heinrichs, W.P.; Lecomte, G. (eds.). The Encyclopaedia of Islam, Vol. IX (SAN-SZE) (PDF). Leiden: Brill. pp. 6–7. ISBN 90-04-10422-4. Retrieved 13 June 2022.
  17. Minorsky, Vladimir (1997). "SANANDADJ". In Bosworth, C.E.; van Donzel, E.; Heinrichs, W.P.; Lecomte, G. (eds.). The Encyclopaedia of Islam, Vol. IX (SAN-SZE) (PDF). Leiden: Brill. pp. 6–7. ISBN 90-04-10422-4. Retrieved 13 June 2022.
  18. Minorsky, Vladimir (1997). "SANANDADJ". In Bosworth, C.E.; van Donzel, E.; Heinrichs, W.P.; Lecomte, G. (eds.). The Encyclopaedia of Islam, Vol. IX (SAN-SZE) (PDF). Leiden: Brill. pp. 6–7. ISBN 90-04-10422-4. Retrieved 13 June 2022.
  19. Minorsky, Vladimir (1997). "SANANDADJ". In Bosworth, C.E.; van Donzel, E.; Heinrichs, W.P.; Lecomte, G. (eds.). The Encyclopaedia of Islam, Vol. IX (SAN-SZE) (PDF). Leiden: Brill. pp. 6–7. ISBN 90-04-10422-4. Retrieved 13 June 2022.
  20. Geoffrey Khan, The Jewish Neo-Aramaic Dialect of Sanandaj, Piscataway NJ: Gorgias Press, p. 1.
  21. Khan, Geoffrey (2009). The Jewish Neo-Aramaic Dialect of Sanandaj (in ഇംഗ്ലീഷ്). Gorgias Press. pp. 3–4. ISBN 978-1-60724-134-8.
  22. "کردستان از نظر نرخ بیکاری در جایگاه دوم کشور قرار گرفت". yjc.ir. Retrieved 2016-05-14.
  23. "سرمایه‌گذاری در صنعت و معدن کردستان، 4 برابر کمتر از متوسط کشوری است". sanayenews.com. Archived from the original on 2016-06-11. Retrieved 2016-05-14.
  24. "Intelligence Ministry "Invites" Rouhani Campaign Manager to Stop Advocating for Sunni Muslim Rights". 17 November 2017.
  25. BC.Diakonoff, I. M. (1985), "Media", The Cambridge History of Iran, 2 (Edited by Ilya Gershevitch ed.), Cambridge, England: Cambridge University Press, ISBN 978-0-521-20091-2
"https://ml.wikipedia.org/w/index.php?title=സാനന്ദജ്&oldid=3824957" എന്ന താളിൽനിന്ന് ശേഖരിച്ചത്