സാം ഹ്യൂസ്റ്റൺ
പത്തൊൻപതാം നൂറ്റാണ്ടിലെ അമേരിക്കൻ രാഷ്ട്രതന്ത്രജ്ഞനും ജനനേതാവും സേനാനായകനുമായിരുന്നു സാമുവേൽ ഹ്യൂസ്റ്റൺ എന്ന സാം ഹ്യൂസ്റ്റൺ (മാർച്ച് 2, 1793– ജൂലൈ 26, 1863). ഇന്നത്തെ റോക്ക്ബ്രിഡ്ജ് കൗണ്ടിയിൽ ലെക്സിംഗ്ടണു വടക്ക് സ്ഥിതി ചെയ്യുന്ന റ്റിംബർ റിഡ്ജ് എന്ന സ്ഥലത്തു ജനിച്ച ഹ്യൂസ്റ്റൺ പിന്നീട് ടെക്സസിന്റെ ചരിത്രത്തിലെ ശ്രദ്ധേയനായ വ്യക്തിയായിത്തീർന്നു. രണ്ടുവട്ടം റിപ്പബ്ലിക്ക് ഓഫ് ടെക്സസിന്റെ പ്രസിഡന്റും, പിന്നീട് ടെക്സസ് അമേരിക്കൻ ഐക്യനാടുകളുമായി ചേർന്നശേഷം ടെക്സസിനെ പ്രതിനിധീകരിച്ച് സെനറ്ററും ഏറ്റവും ഒടുവിലായി ടെക്സസ് ഗവർണ്ണറുമായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹ്യൂസ്റ്റൺ അടിമകളുടെ ഉടമയും അടിമത്തം ഇല്ലാതാക്കുന്നതിന് എതിരുമായിരുന്നു. എങ്കിലും ടെക്സസ് അമേരിക്കൻ യൂണിയനിൽനിന്ന് വേർപിരിഞ്ഞപ്പോൾ ദൃഢമായ യൂണിയനിസ്റ്റ് വിശ്വാസത്തിൽ അടിയുറച്ചുനിന്ന അദ്ദേഹം കോൺഫെഡറസിയോട് ചേരാൻ വിസമ്മതിച്ചു. ഇതുമൂലം അദ്ദേഹത്തിനു ടെക്സസ് ഗവർണ്ണർസ്ഥാനം നഷ്ടമായി. രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ അദ്ദേഹം വിപ്ലവം അടിച്ചമർത്താൻ പട്ടാളത്തെ അയയ്ക്കാൻ വിസമ്മതിച്ചു. അതിനുപകരം അദ്ദേഹം ടെക്സസിലെ ഹണ്ട്സ്‌വില്ലിലേയ്ക്കു പിൻവാങ്ങുകയും അമേരിക്കൻ അഭ്യന്തരയുദ്ധം അവസാനിക്കുന്നതിനുമുമ്പ് അവിടെവച്ച് മരിക്കുകയും ചെയ്തു.
സാം ഹ്യൂസ്റ്റൺ | |
---|---|
7th ടെന്നസി ഗവർണ്ണർ | |
ഓഫീസിൽ ഒക്ടോബർ 1, 1827 – ഏപ്രിൽ 16, 1829 | |
Lieutenant | വില്യം ഹാൾ |
മുൻഗാമി | വില്യം കരോൾ |
പിൻഗാമി | വില്യം ഹാൾ |
റിപ്പബ്ലിക്ക് ഓഫ് ടെക്സസിന്റെ ആദ്യ പ്രസിഡന്റ് | |
ഓഫീസിൽ ഒക്ടോബർ 22, 1836 – ഡിസംബർ 10 1838 | |
മുൻഗാമി | ഡേവിഡ് ജി. ബർണറ്റ് (ഇടക്കാല) |
പിൻഗാമി | മിറാബ്യൂ ബി. ലാമാർ |
റിപ്പബ്ലിക്ക് ഓഫ് ടെക്സസിന്റെ മൂന്നാമത്തെ പ്രസിഡന്റ് | |
ഓഫീസിൽ ഡിസംബർ 13, 1841 – ഡിസംബർ 9, 1844 | |
മുൻഗാമി | മിറാബ്യൂ ബി. ലാമാർ |
പിൻഗാമി | ആൻസൺ ജോൺസ് |
ഏഴാമത്തെ ടെക്സസ് ഗവർണ്ണർ | |
ഓഫീസിൽ ഡിസംബർ 21, 1859 – മാർച്ച് 18, 1861 | |
Lieutenant | എഡ്വർഡ് ക്ലാർക്ക് |
മുൻഗാമി | ഹാർഡിൻ റിച്ചാർഡ് റണ്ണെൽസ് |
പിൻഗാമി | എഡ്വർഡ് ക്ലാർക്ക് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | റോക്ക്ബ്രിഡ്ജ് കൗണ്ടി, വിർജീനിയ | മാർച്ച് 2, 1793
മരണം | ജൂലൈ 26, 1863 ഹണ്ട്സ്‌വിൽ (ടെക്സസ്) | (പ്രായം 70)
രാഷ്ട്രീയ കക്ഷി | സ്വതന്ത്രൻ |
പങ്കാളി | എലീസാ അലൻ
റ്റിയാനാ റോജഴ്സ് ജെണ്ട്രി മാർഗരറ്റ് മൊഫറ്റ് ലിയ |