സഹായം:അവലംബം ചേർക്കൽ - ഒരാമുഖം/3

(സഹായം:Introduction to referencing/3 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


പരിശോധനായോഗ്യത
അവലംബങ്ങൾക്കെന്താണിത്ര പ്രാധാന്യം?

ഇൻലൈൻ സൈറ്റേഷനുകൾ
എങ്ങനെ ചേർക്കാം?

റെഫ്‌ടൂൾബാർ
സൈറ്റേഷനുകൾ ചേർക്കാനുള്ള എളുപ്പമാർഗ്ഗം

വിശ്വസനീയമായ സ്രോതസ്സുകൾ
ഏതൊക്കെ സ്രോതസ്സുകളാണ് മതിയായവ?

സംഗ്രഹം
താങ്കൾ പഠിച്ചത് ഒരുവട്ടം ആവർത്തിക്കൂ


ഇംഗ്ലീഷിലുള്ള ഈ വീഡിയോ (6 മിനിട്ട് 39 സെക്കൻഡ്) റെഫ്ടൂൾബാർ എങ്ങനെ ഉപയോഗിക്കാം എന്ന് വിശദീകരിക്കുന്നു.

അവലംബങ്ങൾ എഴുതിച്ചേർക്കുക എന്നത് ബുദ്ധിമുട്ടുള്ള ഒരു പരിപാടിയാണ്. ഭാഗ്യവശാൽ "റെഫ്ടൂ‌ൾബാർ" എന്ന ഒരു സംവിധാനം വിക്കിപീഡിയയുടെ തിരുത്തൽ വഴികാട്ടിയോട് ചേർക്കപ്പെട്ടിട്ടുണ്ട്. ഇതുപയോഗിച്ച് അവലംബങ്ങൾ ചേർക്കുക വളരെയെളുപ്പമാണ്. ഇത് പ്രവർത്തനക്ഷമമാക്കാൻ തിരുത്തൽ വഴികാട്ടിയുടെ മുകളിൽ "അവലംബം ചേർക്കുക" എന്നെഴുതിയതിൽ അമർത്തുക. തിരുത്തൽ വഴികാട്ടിയിൽ താങ്കൾ അവലംബം ചേർക്കാനുദ്ദേശിക്കുന്ന വാക്യത്തിനോ വസ്തുതയ്ക്കോ ശേഷം കർസർ സ്ഥാപിക്കുക. എന്നിട്ട് ഫലകങ്ങൾ എന്നതിലമർത്തിയാൽ ഒരു ഡ്രോപ് ഡൗൺ മെനു പ്രത്യക്ഷപ്പെടും. ഇതിൽ നിന്ന് താഴെക്കൊടുത്തിട്ടുള്ള ഫലകങ്ങളിലൊന്ന് തിരഞ്ഞെടുക്കാവുന്നതാണ്. ഓരോ തരം സ്രോതസ്സുകൾക്കും ഓരോ ഫലകങ്ങളാണ് ഉപയോഗിക്കാവുന്നത്:

  • {{cite web}} എന്ന ഫലകം സാധാരണ വെബ്സൈറ്റുകളിലെ വിവരം അവലംബമായി ചേർക്കാനുപയോഗിക്കാം.
  • {{cite news}} വർത്തമാനപ്പത്രങ്ങൾക്കോ വാർത്താധിഷ്ടിത വെബ് സൈറ്റുകൾക്കോ ഇതുപയോഗിക്കാം
  • {{cite book}} പുസ്തകങ്ങൾ അവലംബമായുപയോഗിയ്ക്കുമ്പോൾ ഈ ഫലകം ഉപയോഗിക്കാം.
  • {{cite journal}} മാഗസിനുകൾ, അക്കാദമിക ജേണലുകൾ, പേപ്പറുകൾ എന്നിവയ്ക്ക് ഈ ഫലകം ഉപയോഗിക്കാം.

ഇത് ഒരു പോപ്-അപ് വിൻഡോ ആയി പ്രത്യക്ഷപ്പെടും. ഇതിൽ താങ്കൾക്ക് സ്രോതസ്സിനെപ്പറ്റി കഴിയുന്നത്രയും വിവരങ്ങൾ ചേർക്കാവുന്നതാണ്. ഒരു "തലക്കെട്ട്" കൊടുക്കേണ്ടത് അത്യാവശ്യമാണ്. അവലംബത്തിന് സവിശേഷമായ "അവലംബനാമവും" നൽകാവുന്നതാണ് അതിനുശേഷം ഉൾപ്പെടുത്തുക എന്ന ബട്ടനിലമർത്തുമ്പോൾ അവലംബം തിരുത്തൽ വഴികാട്ടിയിൽ കർസർ സ്ഥാപിച്ചിരുന്നയിടത്ത് കൂട്ടിച്ചേർക്കപ്പെടും.

ഒരേ അവലംബം തന്നെ ഒരു താളിലെ ഒന്നിലധികം വസ്തുതക‌ൾക്ക് ഉപോൽബലകമായി ചേർക്കാവുന്നതാണ്. തിരുത്തൽ വഴികാട്ടിയിലെ റെഫ് ടൂൾബാറിൽ ക്ലിപ്‌ബോഡ് ലേബലിൽ ഞെക്കുകയാണെങ്കിൽ താളിലെ പേരുള്ള (അവലംബനാമം കൊടുത്തിട്ടുള്ള) അവലംബങ്ങൾ കാണാൻ സാധിക്കും. അതിലൊന്ന് തിരഞ്ഞെടുത്ത് ആവശ്യമുള്ളിടത്ത് ഉപയോഗിക്കാവുന്നതാണ്.

"അവലംബം" എന്ന വിഭാഗമില്ലെങ്കിൽ അത് കൂട്ടിച്ചേർക്കാൻ മറക്കരുത്. (മറന്നുവെങ്കിൽ മുൻപേജ് ഒന്നുകൂടി കാണുക).