സഹായം:അവലംബം ചേർക്കൽ - ഒരാമുഖം/1

(സഹായം:Introduction to referencing/1 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


പരിശോധനായോഗ്യത
അവലംബങ്ങൾക്കെന്താണിത്ര പ്രാധാന്യം?

ഇൻലൈൻ സൈറ്റേഷനുകൾ
എങ്ങനെ ചേർക്കാം?

റെഫ്‌ടൂൾബാർ
സൈറ്റേഷനുകൾ ചേർക്കാനുള്ള എളുപ്പമാർഗ്ഗം

വിശ്വസനീയമായ സ്രോതസ്സുകൾ
ഏതൊക്കെ സ്രോതസ്സുകളാണ് മതിയായവ?

സംഗ്രഹം
താങ്കൾ പഠിച്ചത് ഒരുവട്ടം ആവർത്തിക്കൂ


"വിക്കിപീഡിയന്റെ പോസ്റ്റർ" റാൻഡൽ മൺറോ. വിക്കിപീഡിയർ എന്ത് പ്രസ്താവനയ്ക്കും അവലംബമാവശ്യപ്പെടുന്ന കാര്യത്തിൽ പ്രശസ്തരാണ്!

വിക്കിപീഡിയയുടെ ഒരു പ്രധാന നയം ലേഖനങ്ങളുടെ ഉള്ളടക്കം മുഴുവനും പരിശോധനായോഗ്യമാകണമെന്നതാണ്. ഇതിന്റെ അർത്ഥം ഒരു വിശ്വസനീയമായ സ്രോതസ്സെങ്കിലും താളിലെ എല്ലാ വിവരങ്ങൾക്കും അവലംബമായുണ്ടാകണം എന്നതാണ്. എല്ലാ ഉദ്ധരണികൾക്കും പരിശോധനായോഗ്യത ചോദ്യം ചെയ്യപ്പെട്ടതോ ചോദ്യം ചെയ്യപ്പെടാൻ സാദ്ധ്യതയു‌ള്ളതോ ആയ എല്ലാ ഉള്ളടക്കങ്ങൾക്കും ഒരു ഉള്ളടക്കത്തെ പിൻതുണയ്ക്കുന്ന ഒരു ഇൻലൈൻ സൈറ്റേഷൻ ആവശ്യമാണ്.

താങ്കൾ ഇത്തരമൊരു വിവരം ഒരു താളിൽ കൂട്ടിച്ചേർക്കുന്നുവെങ്കിൽ അതിന്റെ സ്രോതസ്സ് അവലംബമായി ചേർക്കുക എന്നത് താങ്കളുടെ ബാദ്ധ്യതയാണ്. സ്രോതസ്സ് ചേർത്തിട്ടില്ലാത്ത വിവരങ്ങൾ താളിൽ നിന്ന് നീക്കം ചെയ്യപ്പെട്ടേയ്ക്കാം. ചിലപ്പോൾ ഇത്തരം വിവരങ്ങൾ ആദ്യം {{തെളിവ്}} എന്ന ഫലകമുപയോഗിച്ച് ടാഗ് ചെയ്യപ്പെടും. ഇത് ഉപയോക്താക്കൾക്ക് സ്രോതസ്സുകൾ കണ്ടുപിടിച്ച് ചേർക്കാനായി സമയം നൽകാനായി ചെയ്യുന്നതാണ്.

ഈ പരിശീലനപരിപാടി ഇൻലൈൻ സൈറ്റേഷനുകൾ ലേഖനങ്ങളിൽ എങ്ങനെ ചേർക്കാം എന്ന് താങ്കൾക്ക് പരിചയപ്പെടുത്താനായി ഉദ്ദേശിച്ചുള്ളതാണ്. എന്താണ് വിശ്വസനീയമായ സ്രോതസ്സായി കണക്കാക്കപ്പെടുക എന്ന് ഈ പരിപാടിയിൽ ചുരുക്കിപ്പറയുകയും ചെയ്യുന്നുണ്ട്.