സസ്യരോഗശാസ്ത്രം
സസ്യങ്ങളിലെ രോഗങ്ങളെക്കുറിച്ചുള്ള പഠനമാണ് സസ്യരോഗശാസ്ത്രം അഥവാ പ്ലാന്റ് പാത്തോളജി (Plant Pathology). സൂക്ഷ്മജീവികൾ മൂലമോ പാരിസ്ഥിതിക പ്രശ്നങ്ങൾ മൂലമോ രോഗബാധയുണ്ടാവാം. ഫംഗസ്, ബാകടീരിയ, വൈറസ്, വൈറോയ്ഡ്, സിമറ്റോഡ, പ്രോട്ടോസോവ, പരാദസസ്യം എന്നിവ മൂലമുണ്ടാകുന്ന രോഗങ്ങൾ പ്ലാന്റ് പാത്തോളജിയിൽപ്പെടുന്നു. പ്രാണി, മൈറ്റ്, കശേരുകി തുടങ്ങിയവയുടെ അക്രമണം മൂലമുള്ള സസ്യനാശം ഇതിന്റെ പരിധിയിൽ വരുന്നില്ല. രോഗകാരികളെ തിരിച്ചറിയൽ, രോഗപ്പകർച്ച, രോഗത്തിന്റെ സാമ്പത്തിക ബാദ്ധ്യത, രോഗപ്രതിരോധം തുടങ്ങിയവ ഇതിന്റെ പരിധിയിൽ പഠനവിധേയമാക്കുന്നു[1].