സമ്പൂർണ്ണ രാഗങ്ങൾ
ഏഴ് സ്വരങ്ങളും അവയുടെ സ്കെയിലിൽ ഉള്ള രാഗങ്ങളാണ് ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിൽ ' സമ്പൂർണ രാഗങ്ങൾ എന്നറിയപ്പെടുന്നത്. പൊതുവേ, ആരോഹണത്തിലെയും അവരോഹണത്തിലെയും സ്വരങ്ങൾ ആരോഹണ, അവരോഹണ സ്കെയിലുകളെ കർശനമായി പിന്തുടരുന്നു. അതിൽ വക്ര സ്വര ശൈലികൾ (वक्र, അർഥം വളച്ചൊടിക്കാൻ ') ഇല്ല.
കർണാടക സംഗീതത്തിൽ, മേളകർത്തരാഗങ്ങൾ എല്ലാം സമ്പൂർണ്ണ രാഗങ്ങളാണ്. എന്നാൽ എല്ലാ സമ്പൂർണ്ണാരാഗങ്ങളും മേളകർത്താരാഗങ്ങളല്ല. കർണാടക സംഗീതത്തിലെ ഭൈരവി രാഗം ഒരു ഉദാഹരണമാണ് ഇത് ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഭൈരവിയിൽ നിന്ന് വ്യത്യസ്തമാണ്. മായാമാളവഗൗള, തോടി, ശങ്കരഭരണം, ഖരഹരപ്രിയ തുടങ്ങിയവ മേളകർത്താ രാഗങ്ങൾക്ക് ഉദാഹരണങ്ങളാണ്.