കേരള ഫുട്ബോൾ ടീം
സന്തോഷ് ട്രോഫി മത്സരങ്ങളിൽ കേരള സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ഫുട്ബോൾ ടീമാണ് കേരള ഫുട്ബോൾ ടീം. പതിനാല് തവണ ഫൈനൽ തല മത്സരങ്ങളിൽ പങ്കെടുത്ത ടീം, ആറ് തവണ ട്രോഫി നേടുകയുണ്ടായി.
ചരിത്രം
തിരുത്തുക1973-1974 ലെ സന്തോഷ് ട്രോഫിയിലാണ് കേരളം ആദ്യമായി ഫൈനലിലെത്തുന്നത്. അതിൽ തന്നെ ട്രോഫി നേടിയ കേരള ഫുട്ബോൾ ടീം, തുടർന്ന് പതിമൂന്ന് തവണ ഫൈനലിലെത്തി.
സന്തോഷ് ട്രോഫി ഫൈനലിലെ കേരളം | |||||
---|---|---|---|---|---|
മത്സരം | വേദി | വിജയി | സ്കോർ | റണ്ണർ അപ്പ് | |
1 | 1973–74 | എറണാകുളം | കേരളം | 3–2 | റെയിൽവേ |
2 | 1987–88 | കൊല്ലം | പഞ്ചാബ് | 0–0 (5–4 പെനാൽട്ടി ഷൂട്ടൗട്ട്) | കേരളം |
3 | 1988–89 | ഗുവഹാത്തി | പ. ബംഗാൾ | 1–1 (4–3 പെനാൽട്ടി ഷൂട്ടൗട്ട്) | കേരളം |
4 | 1989–90 | മഡ്ഗാവ് | ഗോവ | 2–0 | കേരളം |
5 | 1990–91 | പാലക്കാട് | മഹാരാഷ്ട്ര | 1–0 | കേരളം |
6 | 1991–92 | കോയമ്പത്തൂർ | കേരളം | 3–0 | ഗോവ |
7 | 1992–93 | കൊച്ചി | കേരളം | 2–0 | മഹാരാഷ്ട്ര |
8 | 1993–94 | കട്ടക്ക് | പ. ബംഗാൾ | 2–2 (5–3 പെനാൽട്ടി ഷൂട്ടൗട്ട്) | കേരളം |
9 | 1999–00 | തൃശ്ശൂർ | മഹാരാഷ്ട്ര | 3–2 | കേരളം |
10 | 2001–02 | മുംബൈ | കേരളം | 3–2 | ഗോവ |
11 | 2002–03 | ഇംഫാൽ | മണിപ്പൂർ | 2–1 | കേരളം |
12 | 2004–05 | ഡെൽഹി | കേരളം | 3–2 | പഞ്ചാബ് |
13 | 2012–13 | കൊച്ചി | സർവീസസ് | 0–0 (4–3 പെനാൽട്ടി ഷൂട്ടൗട്ട്) | കേരളം |
14 | 2017–18 | കൊൽക്കത്ത | കേരളം | 2–2 (4–2 പെനാൽട്ടി ഷൂട്ടൗട്ട്) | പ. ബംഗാൾ |
15 | 2021-22 | മഞ്ചേരി | കേരളം | 1-1 (4–2 പെനാൽട്ടി ഷൂട്ടൗട്ട്) | പ. ബംഗാൾ |
2022 ലാണ് കേരളം അവസാനമായി സന്തോഷ് ട്രോഫി നേടിയത്.[1]