അരുവിയൻമാർ എന്ന സൂചിത്തുമ്പി കുടുംബത്തിലെ ഒരു തുമ്പിയാണ് സത്താര അരുവിയൻ. മഹാരാഷ്ട്രയിലെ സത്താര ജില്ലയിലെ തോസ്ഘാട്ട് എന്ന സ്ഥലത്ത് നിന്നും 2021 ലാണ് ഈ തുമ്പിയെ ആദ്യമായി കണ്ടെത്തിയത്[1]. കേരളത്തിൽ വയനാട് ജില്ലയിലെ തിരുനെല്ലിയിൽ നിന്നാണ് ഇതിന്റെ സാന്നിധ്യം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് [2]. ഇതോടെ കേരളത്തിൽ കാണുന്ന അരുവിയൻ തുമ്പികളുടെ എണ്ണം നാലായി. തെക്കൻ അരുവിയൻ, വടക്കൻ അരുവിയൻ, ചെങ്കറുപ്പൻ അരുവിയൻ എന്നിവയാണ് മറ്റുള്ളവ.

സത്താര അരുവിയൻ
ആൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Genus:
Species:
E. pseudodispar
Binomial name
Euphaea pseudodispar
Sadasivan & Bhakare, 2021

ശരീരഘടന

തിരുത്തുക

ചുണ്ടുകൾ, കണ്ണുകൾ തുടങ്ങിയ ശിരസ്സിന്റെ ഭാഗങ്ങൾക്ക് കറുപ്പ് നിറമാണ്. ഓറഞ്ച് കലർന്ന ചുവപ്പ് നിറത്തിലുള്ള ഉരസ്സിൽ കറുത്ത വരകളുണ്ട്. മുന്നിലെ ജോഡി കാലുകളുടെ മുൻഭാഗത്ത് നേരിയ കറുപ്പ് നിറം വ്യാപിച്ചു കാണാം. മറ്റ് കാലുകൾക്ക് ചുവപ്പ് നിറം. കാൽമുട്ടുകൾക്ക് കറുപ്പ് നിറമാണ്. പിൻചിറകുകളുടെ അഗ്രഭാഗത്തിന് കറുപ്പ് നിറമുണ്ട്.[1] [1]

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 1.2 Bhakare, S.D.; Nair, V.P.; Pawar, P.A.; Bhoite, S.H.; Sadasivan, K. (2021). "Two new species of Euphaea Selys, 1840 (Odonata: Zygoptera: Euphaeidae) from northern Western Ghats, India". Journal of Threatened Taxa. 13 (5): 18200–18214. Retrieved 29 April 2021.
  2. Muneer, P.K., M. Madhavan & A.V. Chandran (26 June 2022). "Report of Euphaea pseudodispar Sadasivan & Bhakare, 2021 (Insecta: Odonata) from Kerala, India". Journal of Threatened Taxa. doi:10.11609/jott.7662.14.6.21327-21330. Retrieved 17 July 2022.{{cite journal}}: CS1 maint: multiple names: authors list (link)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സത്താര_അരുവിയൻ&oldid=3757953" എന്ന താളിൽനിന്ന് ശേഖരിച്ചത്