ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ സം‌പ്രേഷണം ചെയ്തിരുന്ന ഒരു യാത്രാവിവരണ പരിപാടിയാണ്‌ സഞ്ചാരം.ഈ പരിപാടി മുൻപ്‌ എല്ലാ ഞായറാഴ്ചയും ഇന്ത്യൻ സമയം രാവിലെ 10.30 മുതൽ 11.00 വരെയാണ്‌ ഏഷ്യാനെറ്റ് ന്യൂസിലും ,പിന്നീട് മൂന്നു തവണ ഏഷ്യാനെറ്റിന്റെ മറ്റു ചാനലുകളിലും‌ ഈ പരിപാടി പ്രക്ഷേപണം ചെയ്തിരുന്നു [1].എന്നാൽ ഇപ്പോൾ ഇത്‌ സന്തോഷ് ജോർജ് കുളങ്ങരയുടെ സ്വന്തം ചാനൽ ആയ സഫാരി ടിവി യിൽ സംപ്രേഷണം ചെയ്യുന്നു. എല്ലാ ദിവസവും രാവിലെ 7:30നും രാത്രി 09:30നും ആണ് സംപ്രേഷണം [2].സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ യാത്രകളിലൂടെയാണ്‌ ഈ പരിപാടി. ഈ പരിപാടി ഇതിനോടകം 1510 എപ്പിസോഡുകൾ പിന്നിട്ടു, സ്വന്തം ചാനൽ ആയ സഫാരി ടി വി യിൽ സംപ്രേഷണം ചെയ്യുന്നു. എല്ലാ ദിവസവും രാവിലെ 8;00നും രാത്രി 10:00നും ആണ് സംപ്രേഷണം. 21 വർഷമായി ഏതാണ്ട് 100 രാജ്യങ്ങളിൽ സന്ദർശിക്കുകയും ചെയ്തു.

സഞ്ചാരം
അവതരണംസന്തോഷ് ജോർജ്ജ് കുളങ്ങര
രാജ്യം ഇന്ത്യ
ഒറിജിനൽ ഭാഷ(കൾ)മലയാളം
നിർമ്മാണം
നിർമ്മാണംസന്തോഷ് ജോർജ്ജ് കുളങ്ങര
നിർമ്മാണസ്ഥലം(ങ്ങൾ)കേരളം
സമയദൈർഘ്യംഓരോ എപ്പിസോഡും 30 മിനുട്ട്
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്സഫാരി ടിവി
ഒറിജിനൽ റിലീസ്2001
External links
Website

ഈ പരിപാടിയുടെ ഇന്റർനെറ്റ് എഡിഷൻ ചാനൽ സഞ്ചാരം ഡോട്ട് കോം എന്ന വെബ്‌സറ്റിലൂടെ ലഭ്യമാണ്‌. ഈ വെബ്‌സറ്റിലൂടെ വീഡിയോകൾ സൗജന്യമായി വീക്ഷിക്കാം. മലയാളത്തിലെ ആദ്യത്തെ ഇന്റർനെറ്റ് ടെലിവിഷൻ ചാനലാണ്‌ സഞ്ചാരം ഡോട്ട് കോം. [3]

ബഹിരാകാശത്തേക്കുള്ള ഒരു യാത്രാപരിപാടിക്കൊരുങ്ങുകയാണ്‌ സഞ്ചാരം. ഇതിന്റെ അവതാരകാനായ സന്തോഷ് ജോർജ്ജ് കുളങ്ങര, വിർജിൻ ഗാലക്ടികിന്റെ അടുത്ത ബഹിരാകാശ യാത്രാ പരിപാടിയായ സ്പേസ്‌ഷിപ്പ്‌ടുവിലെ ഒരംഗമാണ്‌. ഇതു വഴി ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ ടൂറിസ്റ്റാവുകയാണ്‌ സന്തോഷ്. [4] [5]

പുരസ്കാരങ്ങൾ തിരുത്തുക

നിരവധി പുരസ്കാരങ്ങൾ സഞ്ചാരം ഇതിനോടകം നേടിയിട്ടുണ്ട്.[6] [7]

  • മികച്ച ടെലിവിഷൻ സീരിയൽ അവാർഡ് [8]
  • വിവേകാനന്ദ അവാർഡ് [9]
  • ലിംക ബുക്ക് ഓഫ് റെക്കോർ‌ഡിൽ ഈ പരിപാടി വരുകയുണ്ടായി
  • കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്: 2005-ലെ മികച്ച ടെലിവിഷൻ പ്രോഗ്രാം
  • സൗപർണികാതീരം സ്റ്റേറ്റ് അവാർഡ് : കഥാഖ്യായിക അല്ലാത്ത പരിപാടികളുടെ മികച്ച സം‌വിധായകൻ
  • അഖിലേന്ത്യാ ആർ.എ.പി.എ അവാർഡ് -2004 കഥാഖ്യായിക അല്ലാത്ത മികച്ച ടെലിവിഷൻ പരിപാടി
  • നാഷണൽ ഫിലിം അക്കാദമി അവാർഡ്:കഥാഖ്യായിക അല്ലാത്ത മികച്ച ടെലിവിഷൻ പരിപാടി
  • കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്:2003
  • അഖിലേന്ത്യാ അക്ഷയ നാഷണൽ പുരസ്കാരം-2003
  • നാഷണൽ അവാർഡ് :20 ഭാഷകളിൽ സം‌പ്രേഷണം ചെയ്യുന്ന മികച്ച ടെലിവിഷൻ പരിപാടി. റേഡിയോ-മിനി സ്ക്രീൻ അവാർഡ്

അവലംബം തിരുത്തുക

  1. "Sunday at 10:30am". Asianet.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-01-07. Retrieved 2016-01-15. {{cite web}}: Cite has empty unknown parameter: |2= (help)
  3. "Internet Television Channel Sancharam inaugurated". Mathrubhumi. page 7, 2 January 2007. {{cite web}}: Check date values in: |date= (help)
  4. Tuning "Sancharm to be in space". Fine Tuning the World. {{cite web}}: Check |url= value (help)
  5. "Santosh George to become first Indian space tourist". The Hindu Online. Archived from the original on 2007-03-26. Retrieved 2008-03-30.
  6. "TV megaserial Awards". The Hindu Online. Archived from the original on 2004-07-05. Retrieved 2008-03-30.
  7. "Sancharam video, awards". sancharam.com. Archived from the original on 2008-03-14. Retrieved 2008-03-30.
  8. "TV megaserial Awards announced". Music India Online. Archived from the original on 2007-09-23. Retrieved 2008-03-30.
  9. "Vivekananda Awards for Santhosh George Kulangara". New Indian Express.[പ്രവർത്തിക്കാത്ത കണ്ണി]

പുറമേ നിന്നുള്ള കണ്ണികൾ തിരുത്തുക